പ്രസവശേഷം ഫിറ്റ്നസിലേക്ക് മടങ്ങാൻ സോനം; വീഡിയോ
മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ കുറെക്കൂടി ഫിറ്റ്നസ് കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന സമയമാണിത്. വിവാഹിതരും അമ്മമാരുമെല്ലാം ഇക്കാര്യത്തില്‍ വളരെയധികം താല്‍പര്യം ഇന്ന് കാണിക്കാറുണ്ട്. പലപ്പോഴും സെലിബ്രിറ്റികളായ സ്ത്രീകള്‍ ഇവര്‍ക്ക് വലിയ പ്രചോദനമാകാറുമുണ്ട്.
പ്രസവാനന്തരം സ്ത്രീകള്‍ക്ക് വണ്ണം കൂടുന്നത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ വ്യതിയാനം അടക്കമുള്ള കാര്യങ്ങള്‍ ഇതിനെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ പ്രസവശേഷം ഇത്തരത്തില്‍ വണ്ണം കൂടുന്നത് പല സ്ത്രീകളിലും ആത്മവിശ്വാസം കുറയ്ക്കുകയോ മാനസികപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാറുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ കുറെക്കൂടി ഫിറ്റ്നസ് കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന സമയമാണിത്. വിവാഹിതരും അമ്മമാരുമെല്ലാം ഇക്കാര്യത്തില്‍ വളരെയധികം താല്‍പര്യം ഇന്ന് കാണിക്കാറുണ്ട്. പലപ്പോഴും സെലിബ്രിറ്റികളായ സ്ത്രീകള്‍ ഇവര്‍ക്ക് വലിയ പ്രചോദനമാകാറുമുണ്ട്.
ഇപ്പോഴിതാ ബോളിവുഡ് താരം സോനം കപൂര്‍ താൻ അമ്മയായതിന് ശേഷം രണ്ട് മാസം കഴിയുമ്പോള്‍ തന്നെ വര്‍ക്കൗട്ടിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതിന്‍റെ വീഡിയോയും സോനം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്.
സോനം കപൂറിനും വ്യവസായിയായ ആനന്ദ് അഹൂജയ്ക്കും ആഗസ്റ്റ് 20നാണ് ആണ്‍കുഞ്ഞ് പിറന്നത്. ഗര്‍ഭകാലത്തെ വിശേഷങ്ങളും തുടര്‍ച്ചയായി ആരാധകരുമായി പങ്കിട്ടിരുന്ന സോനം കുഞ്ഞ് പിറന്നതും കുഞ്ഞിന് പേര് വച്ചതുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
വായു എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. സോനവും ആനന്ദും 2018ലാണ് വിവാഹിതരായത്.
പ്രസാവനന്തരമുള്ള വര്‍ക്കൗട്ടിന് പ്രത്യേകമായി തന്നെ ട്രെയിനറുടെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ട് സോനം. ഇത് വീഡിയോയില്‍ വ്യക്തമാണ്.
പ്രസവശേഷം ചുരുങ്ങിയ സമയത്തിനകം വര്‍ക്കൗട്ടിലേക്ക് തിരിയുമ്പോള്‍ തീര്‍ച്ചയായും ഇത്തരത്തില്‍ വിദഗ്ധരായ പരിശീലകരുടെ നിര്‍ദേശങ്ങള്‍ തേടേണ്ടതുണ്ട്. സാധാരണഗതിയില്‍ ചെയ്യുന്ന രീതിയില്‍ ഈ സമയത്ത് വര്‍ക്കൗട്ട് ചെയ്താല്‍ അത് ശരീരത്തിന് ദോഷമായി വരാം.
നേരത്തെ കരീന കപൂറും പ്രസവശേഷമുള്ള ഫിറ്റ്നസിനെ കുറിച്ച് സോഷ്യല്‍ മീഡിയ പേജിലൂടെ കാര്യമായി പങ്കുവച്ചിരുന്നു. ഇതും ധാരാളം സ്ത്രീകള്‍ക്ക് പ്രചോദനമായിരുന്നു.
സുഖപ്രസവമാണെങ്കില്‍ സ്ത്രീകള്‍ക്ക് പ്രസവം കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോള്‍ തന്നെ വര്‍ക്കൗട്ടിലേക്ക് കടക്കാം. അപ്പോഴും ഡോക്ടറുടെ നിര്‍ദേശം തേടിയിരിക്കണം. സിസേറിയനാണെങ്കില്‍ ചില ചെക്കപ്പുകള്‍ കൂടി നടത്തിയ ശേഷം അല്‍പം കൂടി കാത്തിരുന്നേ വര്‍ക്കൗട്ടിലേക്ക് കടക്കാവൂ. ഇതിനും ഡോക്ടറുടെ അനുവാദവും പരിശീലകരുടെ മേല്‍നോട്ടവും വേണം.
ഇനി, പ്രസവം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞും വര്‍ക്കൗട്ടിലേക്ക് കടക്കാവുന്നതാണ്. പലര്‍ക്കും ഇത്രയും സമയമെടുക്കുമ്പോള്‍ ഉത്കണ്ഠയുണ്ടാകാറുണ്ട്. പഴയപടിയാകാൻ സാധിക്കില്ലേയെന്ന ആശങ്കയാണ് പ്രധാനം. തീര്‍ച്ചയായും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ അതിന് സാധിക്കും.
Also Read:- പ്രസവത്തിന് ശേഷവും പഴയപടി 'ഫിറ്റ്' ആകാം; കരീനയുടെ വീഡിയോ നോക്കൂ...