ചേരിയുടെ ദുരിതങ്ങളില്‍ നിന്ന് രാജ്യം അറിയപ്പെടുന്ന ക്രിക്കറ്റ് താരത്തിലേക്ക്; സിമ്രൻ അഭിമാനമാണ്...

ലോകത്തില്‍ തന്നെ ഏറ്റവുമധികം ജനം തിങ്ങിത്താമസിക്കുന്നൊരു ചേരിയാണ് ധാരാവി. പത്ത് ലക്ഷത്തോളം മനുഷ്യര്‍ താമസിക്കുന്ന, വലിയ വ്യവസായ സ്ഥാപനങ്ങളുള്ള ധാരാവിയില്‍ ഓരോ കുടുംബവും കഴിയുന്നത് അനവധി പ്രതിസന്ധികള്‍ക്കിടയിലാണ്. സിമ്രന്‍റെ കുടുംബത്തില്‍ അച്ഛനും അമ്മയ്ക്കും സിമ്രൻ അടക്കം ഏഴ് മക്കളാണുള്ളത്. 

simran shaikh from mumbais dharavi street selected to womens premier league sets model to many hyp

ഇന്ത്യയില്‍ സ്ത്രീകള്‍ രംഗപ്രവേശം ചെയ്യാൻ ഏറ്റവുമധികം മടിക്കുകയും പ്രതിസന്ധികള്‍ നേരിടുകയും ചെയ്യുന്നൊരു മേഖലയാണ് കായികമേഖലയെന്ന് പറയാം. പ്രത്യേകിച്ച്- ക്രിക്കറ്റ്, ഫുട്ബോള്‍ പോലുള്ള ഗെയിമുകളില്‍. പ്രധാനമായും വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ അനുകൂലമല്ല എന്ന ഒറ്റക്കാരണത്താല്‍ തന്നെയാണ് സ്ത്രീകള്‍ ഇതില്‍ നിന്ന് പുറത്താകുന്നത്. 

എന്നാല്‍ മുംബൈ ധാരാവിയില്‍ നിന്ന് വുമൺസ് പ്രീമിയര്‍ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്നുകാരിയ സിമ്രൻ ഷേയ്ഖ് ഈ അവസ്ഥകളെയെല്ലാം ചോദ്യം ചെയ്തുകൊണ്ട് ആയിരക്കണക്കിന് പെൺകുട്ടികള്‍ക്ക് മാതൃകയാവുകയാണ്. 

കഴിവിനൊപ്പം ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് സാഹചര്യത്തില്‍ നിന്നും ഉയരങ്ങളിലേക്കെത്താമെന്നാണ് സിമ്രൻ തെളിയിച്ചിരിക്കുന്നത്. 

ലോകത്തില്‍ തന്നെ ഏറ്റവുമധികം ജനം തിങ്ങിത്താമസിക്കുന്നൊരു ചേരിയാണ് ധാരാവി. പത്ത് ലക്ഷത്തോളം മനുഷ്യര്‍ താമസിക്കുന്ന, വലിയ വ്യവസായ സ്ഥാപനങ്ങളുള്ള ധാരാവിയില്‍ ഓരോ കുടുംബവും കഴിയുന്നത് അനവധി പ്രതിസന്ധികള്‍ക്കിടയിലാണ്. സിമ്രന്‍റെ പശ്ചാത്തലവും വ്യത്യസ്തമല്ല. ഇവരുടെ കുടുംബത്തില്‍ അച്ഛനും അമ്മയ്ക്കും സിമ്രൻ അടക്കം ഏഴ് മക്കളാണുള്ളത്. 

അച്ഛന് വയറിംഗ് ജോലിയാണ്. അമ്മ വീട്ടുകാര്യങ്ങള്‍ നോക്കും. സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ നേരിടുന്നൊരു കുടുംബം. താനടക്കം ഏഴ് മക്കളെ വളര്‍ത്താൻ വീട്ടുകാര്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് സിമ്രന് ഉത്തമബോധ്യമുണ്ട്. മൂന്ന് സഹോദരിമാരും മൂന്ന് സഹോദരന്മാരുമാണ് സിമ്രനുള്ളത്.

ചെറുപ്പത്തിലേ പഠനത്തോടായിരുന്നില്ല, സിമ്രന് താല്‍പര്യം അവള്‍ തന്‍റെ പ്രായക്കാരായ ആണ്‍കുട്ടികള്‍ക്കൊപ്പം ചേരിയില്‍ ക്രിക്കറ്റ് കളിച്ചുനടന്നു. പതിനഞ്ച് വയസായപ്പോള്‍ തന്നെ തന്‍റെ ഭാവി ക്രിക്കറ്റിലാണെന്ന് സിമ്രൻ തീരുമാനിച്ചു. എന്നാല്‍ അതിന് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. പിന്നീട് 'യുണൈറ്റഡ് ക്ലബ്ബി'ല്‍ ചേര്‍ന്നു. അവിടെ വച്ച് റോമെഡോ സര്‍ ആണ് തന്നെ കൈ പിടിച്ച് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങളിലേക്ക് കൊണ്ടുവന്നതെന്ന് സിമ്രൻ പറയുന്നു. 

ഇതിന് പുറമെ തനിക്ക് ക്രിക്കറ്റ് വാങ്ങിത്തരികയും തന്‍റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി തന്നെ പിന്തുണയ്ക്കുകയും ചെയ്ത സഞ്ജയ് സതം എന്നയാള്‍ക്കും സിമ്രൻ തന്‍റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇവരെയൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല എന്നാണ് സിമ്രൻ പറയുന്നത്. 

വീട്ടുകാര്‍ എല്ലായ്പ്പോഴും പരിപൂര്‍ണ പിന്തുണ നല്‍കി സിമ്രനോടൊപ്പം നിന്നു. പത്താംതരത്തില്‍ തോറ്റപ്പോഴും പഠനത്തില്‍ മികവ് പുലര്‍ത്തി മുന്നോട്ട് പോകാൻ അവര്‍ നിര്‍ബന്ധിച്ചില്ല. മറിച്ച് അവളുടെ താല്‍പര്യത്തിന് അവളെ വിട്ടു. മാതാപിതാക്കളോ സഹോദരങ്ങളോ മാത്രമല്ല- അമ്മാവന്മാര്‍ അടക്കം ബന്ധുക്കളില്‍ വലിയൊരു വിഭാഗം പേരും തനിക്കൊപ്പം നില്‍ക്കുന്നുവെന്നത് തന്‍റെ ഭാഗ്യമായി സിമ്രൻ കരുതുന്നു.

ചേരിയില്‍ കളിക്കുന്ന ക്രിക്കറ്റ് യഥാര്‍ത്ഥത്തില്‍ 'ക്രിക്കറ്റ്' അല്ലെന്ന് സിമ്രൻ വൈകാതെ മനസിലാക്കി. എങ്കിലും തന്‍റെ ആത്മവിശ്വാസത്തെ തകര്‍ക്കാൻ പോന്ന വെല്ലുവിളികളൊന്നും പുതിയ മേഖലയില്‍ സിമ്രന് ഭീഷണിയായില്ല. 

'സ്ട്രീറ്റ് ക്രിക്കറ്റും മെയിൻസ്ട്രീം ക്രിക്കറ്റും രണ്ട് തന്നെയാണ്. പക്ഷേ എന്തുതന്നെ ആയാലും ക്രിക്കറ്റ് ആണല്ലോ. എനിക്ക് അതിനോടാണ് ഇഷ്ടം. അതുകൊണ്ട് തന്നെ എനിക്ക് സംഭവിച്ച മാറ്റങ്ങളെ എനിക്ക് പെട്ടെന്ന് അംഗീകരിക്കാനും മനസിലാക്കുവാനുമായി. സത്യം പറഞ്ഞാല്‍ ചേരിയിലെ ക്രിക്കറ്റാണ് കെട്ടോ പ്രയാസം...'- സിമ്രൻ പറയുന്നു.

റൈറ്റ്-ഹാൻഡ് ബാറ്റ്‍സ്മാൻ, സ്ട്രോംഗ് ലെഗ് സ്പിന്നര്‍ എന്നീ റോളുകളിലാണ് സിമ്രനിപ്പോള്‍ തിളങ്ങിനില്‍ക്കുന്നത്. വുമൺസ് പ്രീമിയര്‍ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഈ മിടുക്കി ധാരാവിക്കോ മുംബൈക്കോ മാത്രമല്ല, രാജ്യത്തിന് തന്നെ അഭിമാനമാവുകയാണ്. ഇനി ഇന്ത്യൻ ടീം എന്ന സ്വപ്നമാണ് സിമ്രനുള്ളത്. 

മുംബൈയിലെ ലോക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളായിരുന്നു ആദ്യം സിമ്രന്‍റെ തട്ടകം. അതുകഴിഞ്ഞ് അണ്ടര്‍ 19 കളിച്ചു. പിന്നീട് മുംബൈ സീനിയര്‍ ടീമിലേക്ക്. ഇനി ഇന്ത്യൻ ടീം എന്ന ലക്ഷ്യത്തിലേക്ക്

വിരാട് കോലിയെയും, ഓസ്ട്രേലിയൻ വനിതാതാരമായ അലിസ പെറിയെയും ഇന്ത്യൻ താരമായ ജെമിമ റോഡ്രിഗസിനെയുമാണ് സിമ്രന് ഏറെ ഇഷ്ടം. ഇതില്‍ ജെമിമ റോഡ്രിഗസിനൊപ്പം ഒരു ടൂര്‍ണമെന്‍റില്‍ കളിക്കാനും അവസരം ലഭിച്ചു. അത് ജീവിതത്തിലെ ഏറ്റവും അമൂല്യമായ അനുഭവമായി താൻ കരുതുന്നുവെന്ന് സിമ്രൻ പറയുന്നു. 

ഇന്ത്യൻ താരങ്ങളായ മിഥാലി രാജ്, ജൂലൻ ഗോസ്വാമി, ഹര്‍മൻപ്രീത് സിംഗ്, സ്മൃതി മന്ദാന എന്നിവരെയെല്ലാം നേരിട്ട് കണ്ട് സംസാരിക്കാൻ അവസരം ലഭിച്ചത് തന്നെ ഏറെ സ്വാധീനിച്ചതായും സിമ്രൻ പറയുന്നു. 

'ലോകത്തില്‍ വനിതാക്രിക്കറ്റ് അനുദിനം വളര്‍ച്ചയിലാണ്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും പിന്നാലെ ഇന്ത്യയും ടി 20 ലീഗ് തുടങ്ങുന്നു. വനിതാ താരങ്ങള്‍ക്ക് വിലയിടുന്നു. ഇത് വനിതാ ക്രിക്കറ്റ് താരങ്ങളുടെ സാമ്പത്തികസുരക്ഷ ഉറപ്പുവരുത്തുന്നതാണ്....'- സിമ്രൻ പറയുന്നു. 

Also Read:- നാഗാലാൻഡില്‍ ചരിത്രം കുറിച്ച് വനിതാസാരഥികള്‍; ആദ്യമായി നിയമസഭയില്‍ 2 വനിതകള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios