ഈ അമ്മായിഅമ്മ പൊളിയാണെന്ന് സോഷ്യൽ മീഡിയ; കാരണം ഇതാണ്
കമലയുടെ മകൻ ശുഭം ഡോക്‌ടറായിരുന്നു. കമലാദേവി സർക്കാർ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. പ്രതിസന്ധികളിൽ തളർന്നു പോകുന്ന സ്ത്രീകൾക്കെല്ലാം മാതൃകയാണ് കമലാദേവി എന്ന ഈ അമ്മ.
രാജസ്ഥാൻ സ്വദേശിനിയായ കമലാദേവി ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. 2016ൽ കമലാദേവിയുടെ ഇളയമകൻ ശുഭം വിവാഹം ചെയ്ത് കൊണ്ടു വന്ന പെൺകുട്ടിയാണ് സുനിത. ഗ്രാമത്തിലെ ഒരു പരിപാടിയിൽ വച്ചാണ് ശുഭം സുനിതയെ പരിചയപ്പെടുകയും പ്രണയത്തിലാവുന്നതും.
എന്നാൽ ശുഭവും സുനിതയും ആറ് മാസം ഒന്നിച്ചു ജീവിച്ചില്ല. മസ്തിഷ്കാഘാതത്തെ തുടർന്ന് ശുഭം മരണപ്പെടുകയായിരുന്നു. അന്ന് മുതൽ സുനിതയ്‌ക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും കമലാദേവി ചെയ്ത് വന്നു. കമല സുനിതയെ തുടർ പഠനത്തിന് വിട്ടു.
സുനിതയ്ക്ക് നല്ലൊരു ജോലി ലഭിക്കുകയും ചെയ്തു.
കമല നല്ലൊരു പയ്യനെ കണ്ടെത്തി വീണ്ടും സുനിതയെ വിവാഹം കഴിപ്പിച്ചു. സുനിത ഇപ്പോൾ സർദാർ നഗരത്തിലെ ചുരു പ്രദേശത്തുള്ള നൈനാസർ സുമേരിയയിൽ അധ്യാപികയായി ജോലി ചെയ്യുന്നു.
ഭോപ്പാലിൽ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയെ വിവാഹം ചെയ്തതു. കമലയുടെ മകൻ ശുഭം ഡോക്‌ടറായിരുന്നു. കമലാദേവി സർക്കാർ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. പ്രതിസന്ധികളിൽ തളർന്നു പോകുന്ന സ്ത്രീകൾക്കെല്ലാം മാതൃകയാണ് കമലാദേവി എന്ന ഈ അമ്മ.
'ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ എട്ടുകാലി'; പരാതിയുമായി യുവതി