പ്രീമെൻസ്ട്രൽ സിൻഡ്രോത്തെ കുറിച്ച് ആണുങ്ങൾ അറിയേണ്ടത് ; ക്യാമ്പയ്‌നുമായി ചിനാർ ഗ്ലോബൽ അക്കാദമി

ഇന്ന് പലർക്കും പിഎംഎസിനെ കുറിച്ച് ശരിയായ അറിവില്ല. ശരീരത്തിലെ ഹോർമോണുകളുടെ  പ്രവർത്തന ഫലമായി എല്ലാ മാസവും പീരിയഡ്സിനോടടുപ്പിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വിഷമങ്ങളേയും സംഘർഷങ്ങളേയുമാണ് Premenstrual Syndrome എന്ന് വിളിക്കുന്നത്. 

premenstrual syndrome is not just a womens problem chinar global academy starting campaign

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകാറുണ്ട് സ്ത്രീ ശരീരം. ആർത്തവ ചക്രത്തിന്റെ (menstrual cycle) തുടക്കമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആരോഗ്യകരമായ ആർത്തവം ആരോഗ്യകരമായ ഗർഭധാരണത്തിന്റെ അടയാളം കൂടിയാണ്. പിരീഡ്സ് ആകുന്നതിന് മുൻപ് സ്ത്രീകളിൽ വിവിധ ലക്ഷണങ്ങൾ(symptoms) പ്രകടമാകാറുണ്ട്. ഈ ലക്ഷണങ്ങളെയാണ് 'പ്രീമെൻസ്ട്രൽ സിൻഡ്രോം' (Premenstrual Syndrome അഥവാ PMS) എന്ന് വിളിക്കുന്നത്.

ഇന്ന് പലർക്കും പിഎംഎസിനെ കുറിച്ച് ശരിയായ അറിവില്ല. ശരീരത്തിലെ ഹോർമോണുകളുടെ  പ്രവർത്തന ഫലമായി എല്ലാ മാസവും പീരിയഡ്സിനോടടുപ്പിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വിഷമങ്ങളേയും സംഘർഷങ്ങളേയുമാണ് 'Premenstrual Syndrome' എന്ന് വിളിക്കുന്നത്. 

'പിരീഡ്സും പിഎംഎസും ഒന്നല്ല...'

പിരീഡ്സും PMS ഉം ഒന്നല്ല രണ്ടാണെന്നതാണ് ആദ്യം മനസിലാക്കേണ്ടത്. പിരീഡ്സ് ഏഴ് ദിവസത്തെ ബ്ലീഡിംഗ് ആണെങ്കിൽ ആ ദിവസത്തിന് മുൻപുള്ള ശാരീരികവും മാനസികവുമായ വിഷമതകളാണ് PMS എന്ന അവസ്ഥയിൽ നാം കാണുന്നത്.

പെട്ടെന്നുള്ള ദേഷ്യം, സങ്കടം, കരച്ചിൽ, ഉറക്കമില്ലായ്മ, ഡിപ്രെഷൻ എന്നിവയാണ് പിഎംഎസിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത്. 30 വയസ്സിനു മേലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകൾ ഏറ്റവും കൂടുതൽ വഴക്കിടുകയോ അസഹനീയമായ രീതിയിൽ പെരുമാറുകയോ ചെയ്യുന്നത് ഈ സമയത്തായിരിക്കും.

Read more  സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; പിഎംഎസിനെ മറികടക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

യുഗങ്ങളായി ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമായി കണ്ട്  ഈ വിഷയത്തെ അവഗണിക്കുകയോ ലളിതവത്കരിക്കുകയോ  ചെയ്യുന്നതു കൊണ്ടാണ് സ്ത്രീകളടക്കമുള്ള  ഭൂരിഭാഗം മനുഷ്യർക്കും PMS നേക്കുറിച്ച് അറിവില്ലാത്തത്. നാം മനസിലാക്കേണ്ട ഒരു കാര്യം പിഎംഎസ് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. പുരുഷന്മാരുടെയും ഈ സമൂഹത്തിന്റെയും കൂടി പ്രശ്നമാണ്.

 പിഎംഎസ് എന്താണെന്നും അതുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്യാമ്പയ്ൻ നടത്തുകയാണ് ചിനാർ ഗ്ലോബൽ അക്കാദമി. പുരുഷൻമാരെ മുൻനിർത്തി #LivingWithPMS എന്ന campaign ആരംഭിക്കുകയാണ് ദുബായിലെ ഓൺലൈൻ  ഇം​ഗ്ലിഷ് ട്രെയിനിം​ഗ് ഇൻസ്റ്റിറ്റ്യൂട്ടായ ചിനാർ ഗ്ലോബൽ അക്കാദമി.

'സ്ത്രീകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല പിഎംഎസ്...' 

മുതിർന്നവരും പുരുഷന്മാരും കുട്ടികളും പിഎംഎസ് എന്ന അവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും ചിനാർ ഗ്ലോബൽ അക്കാദമിയുടെ സ്ഥാപകയും ഡയറക്ടറുമായ നിഷ രത്നമ്മ പറഞ്ഞു.  പാഡിൽ നിന്നും എല്ലാ സ്ത്രീകളും മെൻസ്ട്രൽ കപ്പിലേക്ക് മാറുക  എന്നതും കൂടിയാണ് ഈ ക്യാമ്പയ്ൻ കൊണ്ട് ലക്ഷ്യമിടുന്നതെന്നും നിഷ രത്നമ്മ പറഞ്ഞു.  

പിഎംഎസ് അല്ലെങ്കിൽ പിരീഡ്സ് എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നം അല്ല ഇത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ് എന്നത് മനസിലാക്കണമെന്നും അവർ പറഞ്ഞു.  PMS Campaign by Chinar എന്ന എഫ്ബി ​ഗ്രൂപ്പിൽ ജോയിൻ ചെയ്ത് PMS Army, PMS Captain , PMS Ambassodor ടീമിന്റെ ഭാഗമായാൽ ഈ ക്യാമ്പയ്ന്റെ ഭാഗമാകാനാകുമെന്നും നിഷ രത്നമ്മ പറഞ്ഞു.

ജൂലെെ 13നാണ് ക്യാമ്പയ്ൻ തുടങ്ങുന്നത്. മൂന്ന് മാസത്തെ ക്യാമ്പയ്നാണ് ഇതെന്നും ഇതിന്റെ ഭാ​ഗമായി എല്ലാ കോളേജുകളിലും ഒരു ടീം ഉണ്ടാക്കി അവരുടെ നേതൃത്വത്തിൽ സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും നിഷ രത്നമ്മ പറഞ്ഞു.

Read more പിഎംഡിഡി എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Latest Videos
Follow Us:
Download App:
  • android
  • ios