Viral Video: അർബുദത്തെ തോല്‍പ്പിച്ച യുവതിക്ക് പൈലറ്റിന്‍റെ സർപ്രൈസ്; വൈറലായി വീഡിയോ

ഹവായിലേക്ക് യാത്ര തിരിക്കുന്ന അവര്‍ സ്തനാര്‍ബുദത്തെ തോല്‍പിച്ചിരിക്കുകയാണെന്ന് കേട്ടപ്പോഴാണ് പൈലറ്റ് പറയുന്നത് തന്നെ തന്നെയാണെന്ന് അവര്‍ തിരിച്ചറിയുന്നത്. ഇതോടെ കയ്യടികളുമായി സഹയാത്രികരും വലേറിയ്ക്ക് പിന്തുണ നല്‍കി. 
 

Pilots heartwarming announcement for passenger who beat breast cancer is viral

സ്തനാര്‍ബുദത്തെ തോല്‍പിച്ച വലേറി ജോണ്‍സ് എന്ന യുവതിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹവായിലേയ്ക്ക് പോവാനായി വിമാനത്തില്‍ കയറിയ വലേറിക്ക് പൈലറ്റ് നല്‍കിയ സര്‍പ്രൈസാണ് വീഡിയോയുടെ ഉള്ളടക്കം. സ്തനാര്‍ബുദത്തെ തോല്‍പിച്ച വലേറിയുടെ മനക്കരുത്തിനെ പരസ്യമായി അഭിനന്ദിക്കുകയായിരുന്നു പൈലറ്റ്. ഇന്‍സ്റ്റഗ്രാമിലെ വര്‍ത്ത്ഫീഡ് എന്ന പേജിലാണ് വലേറി ജോണ്‍സിന്റെ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. വലേറിയും വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

പശ്ചാത്തലത്തില്‍ പൈലറ്റിന്റെ അനൗണ്‍സ്‌മെന്റോടെയാണ് വീഡിയോ തുടങ്ങുന്നത്. നമ്മുടെ വിമാനത്തിലുള്ള വളരെ സ്‌പെഷ്യലായ അതിഥിക്ക് പ്രത്യേകം സ്വാഗതമെന്ന് പൈലറ്റ് പറയുമ്പോള്‍, അതാരാ... എന്ന ഭാവത്തില്‍ നോക്കുന്ന വലേറിയെയും വീഡിയോയില്‍ കാണാം. ഹവായിലേക്ക് യാത്ര തിരിക്കുന്ന അവര്‍ സ്തനാര്‍ബുദത്തെ തോല്‍പിച്ചിരിക്കുകയാണെന്ന് കേട്ടപ്പോഴാണ് പൈലറ്റ് പറയുന്നത് തന്നെ തന്നെയാണെന്ന് അവര്‍ തിരിച്ചറിയുന്നത്. ഇതോടെ കയ്യടികളുമായി സഹയാത്രികരും വലേറിയ്ക്ക് പിന്തുണ നല്‍കി. 

'പോരാടിയ അവര്‍ ഇപ്പോള്‍ അര്‍ബുദത്തിന്‍റെ പിടിയില്‍ നിന്നും പുറത്തുവന്നിരിക്കുന്നു. നമ്മള്‍ ഇവിടെ വലിയൊരു കുടുംബമാണ്. നമുക്ക് പരസ്പരം താങ്ങുകളാവാം. എല്ലാവര്‍ക്കും സ്വാഗതം' എന്നു കൂടി പൈലറ്റ് പറയുമ്പോഴേക്കും വിമാനത്തിന്റെ ഉള്‍ഭാഗം കയ്യടികളാലും ആര്‍പുവിളികളാലും നിറയുകയായിരുന്നു. ഇതോടെ വലേറി കണ്ണീരടക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മൂന്ന് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയാണ് വലേറി. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി പേരാണ് വലേറിയെ അഭിനന്ദിച്ചുകൊണ്ടു രംഗത്തെത്തിയത്. 

വീഡിയോ കാണാം...

 

Also Read : ഹൈദരാബാദി ബിരിയാണിയും കഴിച്ച് തെലുങ്കും സംസാരിച്ച് യു. എസ് യൂട്യൂബര്‍; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios