ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് കൊണ്ടുള്ള സൈഡ് എഫക്ട്...

പില്ലുകളുണ്ടാക്കുന്നൊരു സൈഡ് എഫക്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഓസ്ട്രേലിയയിലെ മെല്‍ബൺ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നത്.

oral contraceptives may lead to depression hyp

ഗര്‍ഭനിരോധന ഗുളികകള്‍ ഇന്ന് കഴിക്കുന്നവര്‍ ഏറെയാണ്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ പില്ലുകളുടെ ലഭ്യതയും ഉപയോഗവുമെല്ലാം ഏറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല- ആത്മവിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഗര്‍ഭനിരോധന മാര്‍ഗമെന്ന നിലയിലും പില്ലുകളെ ഏവരും കണക്കാക്കുന്നു. 

പക്ഷേ അപ്പോഴും ഇവയുണ്ടാക്കുന്ന സൈഡ് എഫക്ടുകളെ (പാര്‍ശ്വഫലങ്ങള്‍) കുറിച്ച് മിക്കവരും ആശങ്കയിലാകാറുണ്ട്. പില്ലുകള്‍ക്ക് ഇത്തരത്തില്‍ പലവിധത്തിലുള്ള സൈഡ് എഫക്ടുകളുണ്ട് എന്നത് സത്യവുമാണ്. ഇത്തരത്തില്‍ പില്ലുകളുണ്ടാക്കുന്നൊരു സൈഡ് എഫക്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഓസ്ട്രേലിയയിലെ മെല്‍ബൺ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നത്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് ഡിപ്രഷൻ അഥവാ വിഷാദരോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ പഠനറിപ്പോര്‍ട്ട് ശരിവയ്ക്കും വിധത്തിലൊരു റിപ്പോര്‍ട്ട് പിന്നീട് കോപൻഹേഗൻ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും പുറത്തിറക്കി. 

പ്രത്യേകിച്ച് ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചുതുടങ്ങുന്ന ആദ്യവര്‍ഷങ്ങളിലാണ് ഡിപ്രഷന് സാധ്യതയെന്നും ഇക്കാര്യം ഡോക്ടര്‍മാരും രോഗികളും ഒരുപോലെ മനസിലാക്കി വേണം ഗുളികകളെടുത്ത് തുടങ്ങാൻ എന്നും പഠനം പ്രത്യേകം നിര്‍ദേശിക്കുന്നു. 

വര്‍ഷങ്ങള്‍ മുന്നോട്ട് പോകും തോറും പില്ലുകള്‍ മൂലം ഡിപ്രഷൻ നേരിടുന്ന സാഹചര്യം ഇല്ലാതാകുമത്രേ. ഇരുപതോ അതിന് താഴെയോ പ്രായമുള്ളവരാണെങ്കില്‍ പില്ലുകളെടുക്കുമ്പോള്‍ ആദ്യവര്‍ഷങ്ങളില്‍ ഡിപ്രഷന് കൂടുതല്‍ സാധ്യതയുള്ളതായും പഠനം വ്യക്തമാക്കുന്നു. 

ഇത്തരം ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായ കെയര്‍ കിട്ടേണ്ടത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം സാഹചര്യം വീണ്ടും മോശമാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാല്‍ തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ കാര്യമായ മൂഡ് ഡിസോര്‍ഡറിന് കാരണമാകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്. ഇതിന് പുറമെയാണ് ഡിപ്രഷൻ ബന്ധവും സമര്‍ത്ഥിച്ചുകൊണ്ടുള്ള പഠനങ്ങള്‍ വരുന്നത്. 

Also Read:- ദിവസവും വ്യായാമം ചെയ്താല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന വലിയ മാറ്റം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios