പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്റിങ് മെഷീനുകള്‍; മന്ത്രി വി ശിവന്‍കുട്ടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി ഉടന്‍ തന്നെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി ഉടന്‍ തന്നെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ മെയ് 27ന് പൂർത്തിയാക്കും. സ്കുളുകളിൽ ലഹരി ഉപയോഗിക്കുന്നതിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടി നടത്തും. 47 ലക്ഷം വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വി. ശിവന്‍കുട്ടി മുമ്പൊരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Also Read: 'കുറ്റിക്കാടുകളുടെ മറവിൽ സാനിറ്ററി പാഡുകള്‍ മാറ്റേണ്ടിവന്നിട്ടുണ്ട്'; ജയ ബച്ചന്‍