Weight Loss : എട്ട് മാസം കൊണ്ട് കുറച്ചത് 17 കിലോ ; ഭാരം കുറയ്ക്കാൻ ചെയ്തത് ഇത്രമാത്രം

ഡയറ്റ് ചെയ്യുന്നു എന്ന കാര്യം മനസിൽ ഉണ്ടായിരുന്നില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയാണ് ചെയ്തതു. ശരീരഭാരം കുറയ്ക്കുക എന്നത് ഒരു വലിയ ദൗത്യമായിരുന്നുവെന്നും കാതറിൻ പറഞ്ഞു.

mum of two lost 17 kilos in eight months by following a no diet

പ്രസവം കഴിഞ്ഞാൽ ഭാരം കൂടുന്നത് സ്വാഭാവികമാണ്. കുഞ്ഞായി കഴിഞ്ഞാൽ വ്യായാമം ചെയ്യാനോ അല്ലെങ്കിൽ ക്യത്യമായൊരു ഡയറ്റ് പിന്തുടരാനോ പലർക്കും സാധിക്കാതെ വരുന്നു. എന്നാൽ കാതറിൻ വുഡ് എന്ന യുവതി പ്രസവശേഷം ഭാരം കുറച്ചതിനെ കുറിച്ച് തുറന്ന് പറയുന്നു. എട്ട് മാസത്തിനുള്ളിൽ 17 കിലോയാണ് കാതറിൻ കുറച്ചത്.

പ്രസവം ശേഷം 88 കിലോ​ഗ്രാം ഭാരം ഉണ്ടായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് തന്നെയാണ് ഭാരം കുറച്ചതെന്ന് 33കാരിയായ കാതറിൻ പറഞ്ഞു. ചോക്ലേറ്റ് ഏറെ ഇഷ്ടമാണ്. എന്നാൽ ചോക്ലേറ്റുകളും സ്മൂത്തുകളും കഴിച്ച് തന്നെ വണ്ണം കുറയ്ക്കാനായി. കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതിനെപ്പറ്റിയാണ് ഭാരം കുറയ്ക്കാൻ തുടങ്ങിയ അന്ന് മുതൽ പ്രശ്നമായി തോന്നിയത്. ദിവസവും ക്യത്യമായി രാവിലെയും വെെകിട്ടും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തിയിരുന്നു. 

ഡയറ്റ് ചെയ്യുന്നു എന്ന കാര്യം മനസിൽ ഉണ്ടായിരുന്നില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയാണ് ചെയ്തതു. ശരീരഭാരം കുറയ്ക്കുക എന്നത് ഒരു വലിയ ദൗത്യമായിരുന്നുവെന്നും കാതറിൻ പറഞ്ഞു. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറച്ചു. ഭക്ഷണം ഒരുമിച്ച് കഴിക്കാതെ അഞ്ച് തവണ തവണയായി കഴിക്കാൻ തുടങ്ങി. രാവിലെ വെറും വയറ്റിൽ ​വെള്ളം കുടിച്ച് കൊണ്ടാണ് ദിവസം തുടങ്ങിയിരുന്നത്. അത് കൂടുതൽ ഊർജം നൽകിയിരുന്നതായി കാതറിൻ പറഞ്ഞു. 

ഭാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആദ്യം നമ്മുടെ ശരീരത്തെ സ്നേഹിക്കുകയാണ് വേണ്ടത്. ശരീരത്തിന് വേണ്ടത് മാത്രം കഴിക്കുക. എന്റെ ശരീരത്തെ ശിക്ഷിക്കുന്നതിന് പകരം പോഷിപ്പിക്കാനാണ് ഞാൻ ഭക്ഷണം കഴിക്കുന്നതെന്ന് അവർ പറഞ്ഞു.

അത്താഴം പരമാവധി നേരത്തെ കഴിക്കാൻ ശ്രമിച്ചിരുന്നു. മാത്രമല്ല ധാരാളം വേവിച്ച പച്ചക്കറികൾ രണ്ട് നേരവും കഴിക്കാറുണ്ടായിരുന്നുവെന്നും കാതറിൻ പറഞ്ഞു. എട്ട് മാസം കൊണ്ട് 17 കിലോ കുറഞ്ഞപ്പോൾ ഉണ്ടായമാറ്റം പറഞ്ഞറിയിക്കാൻ പറ്റാത്തത്. ഉറക്കം മെച്ചപ്പെടുകയും കൂടുതൽ പോസിറ്റീവ് എനർജി ലഭിച്ചുവെന്നും അവർ പറഞ്ഞു. 

ഫ്‌ളാക്‌സ് സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

 

Latest Videos
Follow Us:
Download App:
  • android
  • ios