' സമാധാനം ഒരു പുഞ്ചിരിയില്‍ തുടങ്ങുന്നു' ; ഇന്ന് മദർ തെരേസയുടെ 113-ാം ജന്മവാർഷികം

ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്ത് വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്.
 

mother teresa 113th birth anniversary know the inspiring quotes and lesser known facts -rse-

വിശുദ്ധ മദർ തെരേസയുടെ 113-ാം ജന്മവാർഷികമാണ് ഇന്ന് (Mother Teresa Birth Anniversary). 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു. 

ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്ത് വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്.

മദർ തെരേസ 1910 ഓഗസ്റ്റ് 26-ന് മാസിഡോണിയയിലെ ആഗ്നസ് ഗോങ്‌ഷ ബോജാക്‌ഷിയു സ്‌കോപ്ജെ ജനിച്ചു. 1928-ൽ അവളുടെ മാതാപിതാക്കളുടെ വീട് ഉപേക്ഷിച്ച്, ഇന്ത്യയിൽ മിഷനുകൾ നടത്തുന്ന സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോ എന്ന കന്യാസ്ത്രീകളുടെ ഒരു ഐറിഷ് കമ്മ്യൂണിറ്റിയിൽ ചേർന്നു.

നഗരത്തിലെ പാവപ്പെട്ടവരിൽ ഏറ്റവും പാവപ്പെട്ടവർക്കായി മദർ തെരേസ പരിശ്രമിക്കുകയും കുട്ടികൾക്കായി ഒരു  സ്കൂൾ കൊണ്ടുവന്നു. 1950 ഒക്‌ടോബർ 7-ന് അവർ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു. അത് പാവപ്പെട്ടവർക്കായി അവരുടെ മതമോ നിറമോ സാമൂഹികമോ നോക്കാതെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു.

മദർ തെരേസയുടെ ചില മഹത് വചനങ്ങൾ താഴേ ചേർക്കുന്നത്...

'നിങ്ങൾ ആളുകളെ വിലയിരുത്താൻ തുനിയുകയാണെങ്കിൽ നിങ്ങൾക്കവരെ സ്നേഹിക്കാൻ ഒട്ടും തന്നെ സമയമുണ്ടാവില്ല...'

'സ്നേഹിച്ചുകൊണ്ടേയിരിക്കുക എന്നതിൽ വേദനയുളവാകുന്നുവെങ്കിൽ വിരോധാഭാസമെന്നു പറയട്ടെ, ഇനിയും കൂടുതൽ വേദനയുണ്ടാവില്ല, കൂടുതൽ സ്നേഹമല്ലാതെ...'

'ചെറിയ കാര്യങ്ങളിൽ വിശ്വാസമർപ്പിക്കുക, കാരണം അവിടെയാണ് നിങ്ങളുടെ ശക്തി കുടികൊള്ളുന്നത്...'

'സമാധാനം തുടങ്ങുന്നത് പുഞ്ചിരിയിൽ നിന്നാണ്...'

'നമ്മളെത്ര കൊടുക്കുന്നു എന്നതിലല്ല കാര്യം, ദാനം ചെയ്യലിനെ നമ്മളെത്രകണ്ട് സ്നേഹിക്കുന്നു എന്നതിലാണ്...'

'എപ്പോഴും ആരോടെങ്കിലുമൊക്കെ പുഞ്ചിരിച്ചുകൊണ്ടേയിരിക്കുക; സ്നേഹമുള്ള പ്രവർത്തിയാണത്, അതയാൾക്കുള്ള സമ്മാനമാണ്, മനോഹരമായതുമാണ്...'

Read more  വൃക്കതകരാർ ; ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്
 

Latest Videos
Follow Us:
Download App:
  • android
  • ios