Viral Video: കൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന റിപ്പോർട്ടർ; വൈറലായി വീഡിയോ

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൈയ്യിലേന്തിയാണ് അമ്മ റെബേക്ക ഷുല്‍ഡ് കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തിയത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് റെബേക്ക വര്‍ക്ക് ഫ്രം ഹോമില്‍ ആയിരുന്നു. ടിവി റിപ്പോര്‍ട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുമ്പ് റെബേക്കയുടെ കുഞ്ഞ് ഉറക്കമുണരുകയായിരുന്നു.

Mom Goes Viral For Holding Her Baby On Air

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ (videos) എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. അത്തരത്തില്‍  സിബിഎസ്58 ന്യൂസിന്‍റെ കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തുന്ന മെറ്റീരിയോറോളജിസ്റ്റായ (Meteorologist) അമ്മയ്‌ക്കൊപ്പം എത്തിയ കുഞ്ഞ് അതിഥിയുടെ വീഡിയോ (video) ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റ്. 

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൈയ്യിലേന്തിയാണ് അമ്മ റെബേക്ക ഷുല്‍ഡ് കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തിയത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് റെബേക്ക വര്‍ക്ക് ഫ്രം ഹോമില്‍ ആയിരുന്നു. ടിവി റിപ്പോര്‍ട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുമ്പ് റെബേക്കയുടെ കുഞ്ഞ് ഉറക്കമുണരുകയായിരുന്നു. തുടര്‍ന്ന് 13 ആഴ്ചമാത്രം പ്രായമുള്ള കുഞ്ഞിനെ കൈകളില്‍ എടുത്ത് റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു റെബേക്ക. 

അമ്മയുടെ കൈകളില്‍ റിപ്പോര്‍ട്ടിങ് തടസ്സപ്പെടുത്താതിരിക്കുന്ന കുഞ്ഞിന്റെ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്. ഒട്ടേറെപ്പേര്‍ കുഞ്ഞിനെയുമെടുത്ത് ജോലി ചെയ്ത റെബേക്കയെ അഭിനന്ദിച്ചു.

 

 

 

Also Read: മകള്‍ക്ക് സാനിറ്ററി നാപ്കിനെക്കുറിച്ച് പറഞ്ഞ് കൊടുത്ത് ശില്‍പ ബാല: വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios