Miss Universe 2023 : മിസ് യൂണിവേഴ്സ് 2023 ; ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ദിവിത റായ് ആരാണ്?

2021-ലെ മിസ് ദിവ യൂണിവേഴ്‌സിൽ രണ്ടാം റണ്ണറപ്പായിരുന്നു ദിവിതാ. ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, പെയിന്റിംഗ്, സംഗീതം കേൾക്കൽ, വായന എന്നിവയിൽ ദിവിതാ റായി വളരെയധികം താൽപ്പര്യമുണ്ട്. 

miss universe 2023 who is divita rai representing india

71ാം മിസ് യൂണിവേഴ്‌സ് മത്സരം 2023 ജനുവരി 14 നാണ് നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ദിവിതാ റായി എന്ന 25കാരിയാണ്. ലോകമെമ്പാടുമുള്ള 80ൽ അധികം ഉള്ള പ്രതിനിധികളാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്നത്. അമേരിക്കയിലെ ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ. മോറിയൽ കൺവെൻഷൻ സെന്ററിലാണ് മത്സരം നടക്കും. 

മിസ് ദിവ യൂണിവേഴ്സ് ദിവിത റായി കിരീടം നേടുകയാണെങ്കിൽ 2021 ഡിസംബറിൽ ഇന്ത്യക്കായി കിരീടം നേടിയ മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവായിരിക്കും ലോകസുന്ദരിയെ കിരീടമണിയിക്കുക. ദിവിത മുംബൈയിലെ സർ ജെജെ കോളേജ് ഓഫ് ആർക്കിടെക്ചറിൽ പഠിച്ചു. മോഡലും ആർക്കിടെക്റ്റുമാണ് ദിവിത റായ്. CRY, Nanhi Kali, Teach for India തുടങ്ങിയ ഇന്ത്യയിലെ മുൻനിര എൻ‌ജി‌ഒകളുമായും ദിവിതാ റായി പ്രവർത്തിക്കുന്നുണ്ടെന്ന് മിസ് യൂണിവേഴ്‌സ് വെബ്‌സൈറ്റ് പറയുന്നു. 

1994 ലെ മിസ് യൂണിവേഴ്സ് സുസ്മിത സെൻ ഏറെ സ്വാധിനിച്ചിട്ടുണ്ടെന്ന് ദിവിത പറയുന്നു. അവരുടെ കഴിവുകളിലുള്ള വിശ്വാസം ആണ് ഏറെ സ്വാധീനിച്ചതെന്നും അവർ പറയുന്നു. 2022 ഓഗസ്റ്റ് 28-ന് ദിവിത മിസ് ദിവ യൂണിവേഴ്സ് 2022 പട്ടം നേടി. മിസ് യൂണിവേഴ്സ് 2021-ലെ ഹർനാസ് സന്ധുവാണ് കിരീടമണിഞ്ഞത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miss Diva (@missdivaorg)

2021-ലെ മിസ് ദിവ യൂണിവേഴ്‌സിൽ രണ്ടാം റണ്ണറപ്പായിരുന്നു ദിവിതാ. ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, പെയിന്റിംഗ്, സംഗീതം കേൾക്കൽ, വായന എന്നിവയിൽ ദിവിതാ റായി വളരെയധികം താൽപ്പര്യമുണ്ട്. 2021 സെപ്റ്റംബറിൽ, കാൻസർ ചികിത്സ താങ്ങാൻ കഴിയാത്ത കുട്ടികൾക്കായി ഒരു ശിശു സഹായ ഫൗണ്ടേഷൻ ഫണ്ട്  ദിവിതാ സ്വരൂപിച്ചു. "മാറ്റത്തെ ഭയപ്പെടരുത്, ഓരോ നിമിഷവും അതിന്റെ പൂർണ്ണതയോടെ ജീവിക്കുക" എന്നതാണ് ജീവിതത്തെ കുറിച്ച് ദിവിത പറയുന്നത്.

മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യൻ സുന്ദരിയുടെ വേഷപ്പകർച്ച ചർച്ചയാകുന്നു

 

Latest Videos
Follow Us:
Download App:
  • android
  • ios