ഈ വസ്ത്രസ്ഥാപനത്തില്‍ പുരുഷന്മാർക്ക് പ്രവേശനം ഇല്ല; അതിനൊരു കാരണവുമുണ്ട്...
മോഡലും സംരംഭകയുമായ ആൻഡ്രിയാ കോസ്റ്റ ആണ് തന്റെ വസ്ത്രസ്ഥാപനത്തിന് മുമ്പിൽ പുരുഷന്മാർക്ക് പ്രവേശനമില്ല എന്ന ബോർഡ‍് തൂക്കിയത്. സാവോപോളോയിലെ സാവോ ജോസ് ഡോസ് കാംപോസിലെ ഷോപ്പിങ് മാളിലാണ് ആൻഡ്രിയയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
പുരുഷന്മാർക്ക് പ്രവേശനം നിഷേധിച്ച് ബ്രസീലിൽ നിന്നുള്ള ഒരു വസ്ത്രസ്ഥാപനം (clothing store). സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് പുരുഷന്മാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് (Men are banned). അതിനൊരു കാരണവുമുണ്ട്.
സ്ഥാപനത്തിലെ തൊഴിലാളികളായ സ്ത്രീകളെ ഇവിടെ വരുന്ന പുരുഷന്മാർ ശല്യം ചെയ്യുന്നു എന്നു കാണിച്ചാണ് ഈ തീരുമാനം. മോഡലും സംരംഭകയുമായ ആൻഡ്രിയാ കോസ്റ്റ ആണ് തന്റെ വസ്ത്രസ്ഥാപനത്തിന് മുമ്പിൽ പുരുഷന്മാർക്ക് പ്രവേശനമില്ല എന്ന ബോർഡ‍് തൂക്കിയത്. സാവോപോളോയിലെ സാവോ ജോസ് ഡോസ് കാംപോസിലെ ഷോപ്പിങ് മാളിലാണ് ആൻഡ്രിയയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ത്രീകളുടെ സ്വകാര്യത മാനിക്കൂ എന്നും സ്റ്റോറിനു പുറത്തെ ബെഞ്ചിൽ കാത്തിരിക്കൂ എന്നും ബോർഡിൽ കുറിച്ചിട്ടുണ്ട്. കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രവേശനമുണ്ടെന്നും മറ്റൊരു ബോര്‍ഡില്‍ പറയുന്നു.
സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്കാർക്കും ഉപഭോക്താക്കൾക്കും നേരെ കടയിലെത്തുന്ന പുരുഷന്മാരിൽ പലരും അനാവശ്യ കമന്റുകളും നോട്ടങ്ങളുമായി എത്തിയതോടെയാണ് ഇങ്ങനെ ഒരു നടപടി എടുത്തതെന്നും ആൻഡ്രിയ പറയുന്നു. ഡ്രസ്സിങ് റൂമുകളിലും സ്ഥാപനത്തിനുള്ളിലെ ചെറിയ സ്റ്റുഡിയോയിൽ ഔട്ട്ഫിറ്റ് ഫോട്ടോഷൂട്ട് ചെയ്യുന്നതിനിടെയുമൊക്കെ സ്ത്രീകൾക്കു നേരെയുളള കമന്റുകൾ അതിരുവിടുന്നുണ്ടെന്നും ആന്‍ഡ്രയ കൂട്ടിച്ചേര്‍ത്തു.
Also Read: ദോശയും ഇഡ്ഡലിയും വില്‍ക്കുന്ന 63കാരി; വീഡിയോ കണ്ടത് 50 ലക്ഷം പേര്‍