നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേയ്ക്ക് എത്തിയ സൗന്ദര്യം; വൈറലായി മെറ്റേണിറ്റി ഫോട്ടോഷൂട്ട്
'നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരുവൾ . ഉയിരോട് ചേർന്ന് പൈതൽ. പൊള്ളുന്ന യഥാർഥ്യങ്ങൾക്കിടയിലെ ചില അടയാളപ്പെടുത്തല് വേനലിൽ പൂക്കുന്ന ഗുൽമോഹർ പോലെ മനോഹരമായിരിക്കും'- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ആതിര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മാതൃത്വത്തിലേക്കുള്ള യാത്ര ആഘോഷിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. ജനിക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹവും കാത്തിരിപ്പും കരുതലും ഒത്തുചേർന്നതാണ് ഇത്തരം ചിത്രങ്ങള്‍. അത്തരത്തില്‍ ഒരു വേറിട്ട മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വയനാട് മുട്ടിൽ പഴശ്ശി കോളനിയിലെ ഗോത്ര വിഭാഗമായ 'പണിയ' സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് ഇവിടത്തെ താരം.
ഫോട്ടോഗ്രാഫറായ ആതിര ജോയിയാണ് ശരണ്യയുടെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങള്‍ പകര്‍ത്തിയത്. ആതിര തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതും. 'നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരുവൾ . ഉയിരോട് ചേർന്ന് പൈതൽ. പൊള്ളുന്ന യഥാർഥ്യങ്ങൾക്കിടയിലെ ചില അടയാളപ്പെടുത്തല് വേനലിൽ പൂക്കുന്ന ഗുൽമോഹർ പോലെ മനോഹരമായിരിക്കും'- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ആതിര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വയനാട്ടിലെ ഗോത്ര വിഭാഗമായ 'പണിയ' സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് ചിത്രത്തിന്റെ മോഡൽ എന്നും ആതിര കൂട്ടിച്ചേര്‍ത്തു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
Also read: വീണ്ടും വേറിട്ട ഗൗണില്‍ കാനിൽ ചുവടുവെച്ച് ഐശ്വര്യ റായ്; ചിത്രങ്ങള്‍ വൈറല്‍