ക്യാൻസർ സ്ഥിരീകരിച്ചതിനു പിന്നാലെ അമ്മയാകാനാവില്ലെന്ന സത്യം വിഷമിപ്പിച്ചു: മനീഷ കൊയ്‌രാള

2012-ലാണ് താരത്തിന് ഒവേറിയൻ ക്യാൻസർ (അണ്ഡാശയ ക്യാന്‍സര്‍) സ്ഥിരീകരിക്കുന്നത്. രോഗം പൂര്‍ണ്ണമായി ഭേദമായ താരം, ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
 

Manisha Koirala on not being able to conceive due to ovarian cancer

പലപ്പോഴും തന്റെ അര്‍ബുദകാല അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള ബോളിവുഡ് നടിയാണ് മനീഷ കൊയ്‌രാള. 2012-ലാണ് താരത്തിന് ഒവേറിയൻ ക്യാൻസർ (അണ്ഡാശയ ക്യാന്‍സര്‍) സ്ഥിരീകരിക്കുന്നത്. രോഗം പൂര്‍ണ്ണമായി ഭേദമായ താരം, ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒവേറിയൻ ക്യാൻസറിനു പിന്നാലെ തനിക്ക് അമ്മയാകാൻ കഴിയാതിരുന്നതിനേക്കുറിച്ചു  തുറന്നുപറഞ്ഞിരിക്കുകയാണ് മനീഷ. എൻ.ഡി. ടി.വി.ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതത്തിൽ പൂർത്തീകരിക്കാൻ കഴിയാത്ത ചിലത് തനിക്കുണ്ടായിട്ടുണ്ടെന്നും അതിലൊന്നാണ് മാതൃത്വമെന്നാണ് മനീഷ പറയുന്നു. ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചതും അമ്മയാകാൻ കഴിയാതിരുന്നതും തന്നെ വിഷമിപ്പിച്ചിരുന്നു. പക്ഷേ കഴിഞ്ഞതെല്ലാം കഴിഞ്ഞതാണെന്നു ചിന്തിച്ച് സമാധാനിക്കുകയാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ക്യാൻസർ സ്ഥിരീകരിച്ചതിനു ശേഷം സ്വപ്നം കാണാൻ പോലും തനിക്ക് ഭയമായിരുന്നു എന്നും മനീഷ പറയുന്നു. മരിച്ചു പോകുമെന്നാണ് കരുതിയത്.  അടുത്ത പത്ത് വർഷമോ, അല്ലെങ്കില്‍ അഞ്ച് വർഷമോ ജീവിച്ചിരിക്കുമെന്ന് പോലും സ്വപ്നം കാണാ ഭയമായിരുന്നു. ഇപ്പോഴും ഭയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. വിശ്വാസം ഉണ്ടായിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക എന്നതായിരുന്നു തന്നെ മുന്നോട്ടുകൊണ്ടുപോയ കാര്യങ്ങളെന്നും മനീഷ പറയുന്നു. 

എന്താണ് ഒവേറിയന്‍ ക്യാന്‍സര്‍ ? 

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. അണ്ഡാശയ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. എപ്പോഴും വയറു വീര്‍ത്തിരിക്കുക, അടിവയറു വേദന, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, ഇടുപ്പു വേദന തുടങ്ങിയവയൊക്കെ ഇതിന്‍റെ സൂചനകളാകാം. അതുപോലെ ക്രമം തെറ്റിയ ആർത്തവം, ആർത്തവസമയത്തെ അസാധാരണ വേദന,  ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വയറു വേദന, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം തുടങ്ങിയവയൊക്കെ ചിലപ്പോള്‍ അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: 'ആദ്യ ദിനങ്ങളില്‍ മകനോട് അടുപ്പം തോന്നിയിട്ടില്ല'; പ്രസവാനന്തര വിഷാദത്തേക്കുറിച്ച് മന്ദിര ബേദി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios