വഴക്കിനിടെ സ്ത്രീയുടെ മുഖത്ത് പിസ കൊണ്ട് അടിച്ചു; യുവാവിനെ പിടികൂടി പൊലീസ്

ഓരോ വര്‍ഷവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാര്‍ഹിക പീഡനത്തിന്‍റെ തോത് പല രാജ്യങ്ങളിലും കൂടിവരിക തന്നെയാണ്. വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നവര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങളെയാണ് ഗാര്‍ഹിക പീഡനത്തിന്‍റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. 

man slapped woman with a slice of pizza hyp

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും സജീവമാണ്. പല തോതിലും പല സ്വഭാവത്തിലുമുള്ള അതിക്രമങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്നുവെന്നത് സത്യമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമാണ് ഗാര്‍ഹിക പീഡനം.

ഓരോ വര്‍ഷവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാര്‍ഹിക പീഡനത്തിന്‍റെ തോത് പല രാജ്യങ്ങളിലും കൂടിവരിക തന്നെയാണ്. വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നവര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങളെയാണ് ഗാര്‍ഹിക പീഡനത്തിന്‍റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. 

സമാനമായ രീതിയില്‍ പുറത്തുവന്നിരിക്കുന്ന ഒരു കേസിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. യുഎസിലെ ഫ്ളോറിഡയിലാണ് അസാധാരണമായ ഗാര്‍ഹിക പീഡനക്കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. 

മുപ്പത്തൊമ്പതുകാരനായ ഒര്‍ടേലിയോ ലസാറോ എന്ന യുവാവിനെതിരെ പൊലീസ് എമര്‍ജൻസി നമ്പറില്‍ വിളിച്ച് ഒരു യുവതി പരാതിപ്പെടുകയായിരുന്നു.  പരസ്പരമുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഒര്‍ടേലിയോ തന്‍റെ മുഖത്ത് പിസ വച്ച് ആഞ്ഞടിച്ചുവെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്.  പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍, പിസയുടെ അവശേഷിപ്പുകള്‍ യുവതിയുടെ ചെവിയിലും മുടിയിലും വസ്ത്രത്തിലുമെല്ലാം കണ്ടെത്തി. പോരാത്തതിന് അടുക്കളച്ചുവരിലും സീലിംഗിലുമെല്ലാം ഇതിന്‍റെ ശേഷിപ്പുകളുണ്ടായിരുന്നു. 

ഇതോടെ യുവതി പരാതിപ്പെട്ടത് സത്യമാണെന്ന് പൊലീസിന് ബോധ്യമായി. അങ്ങൻെ ഒര്‍ടേലിയോയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ കൈ കൊണ്ടോ, മറ്റ് ആയുധമുപയോഗിച്ചോ അതിക്രമിച്ചില്ല എന്നതിനാല്‍ ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. 

പരാതിക്കാരിയായ യുവതിയും ഒര്‍ടേലിയോയും തമ്മിലുള്ള ബന്ധം എന്താണെന്നത് ഇതുവരെയും ഒരു റിപ്പോര്‍ട്ടിലും വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും വ്യത്യസ്തമായ കേസ് വലിയ രീതിയില്‍ വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. നേരിട്ട് മര്‍ദ്ദനം നടത്തിയില്ലെങ്കിലും, ആയുധങ്ങള്‍ ഉപയോഗിച്ചില്ലെങ്കിലും ഇത് സ്ത്രീകള്‍ക്കെതിരായ അതിക്രമമായി തന്നെ കണക്കാക്കണമെന്നാണ് വാര്‍ത്തയോട് പ്രതികരിക്കുന്ന പലരും പറയുന്നത്. അടുക്കളച്ചുവരിലും സീലിംഗിലും യുവതിയുടെ ദേഹത്തുമെല്ലാം ഇത്രമാത്രം പിസയുടെ അവശിഷ്ടങ്ങള്‍ വരണമെങ്കില്‍ ചെറുതല്ലാത്ത രീതിയില്‍ അടിച്ചുകാണുമെന്നും ഇത് സ്ത്രീകളെ അപമാനിക്കുന്ന രീതിയാണെന്നും ഇവര്‍ വാദിക്കുന്നു. 

Also Read:- ആരെയെങ്കിലും പ്രണയിക്കാൻ ശ്രമിച്ചൂടെ? സാമന്തയോട് 'ഫാൻ'; മറുപടി നല്‍കി താരം

 

Latest Videos
Follow Us:
Download App:
  • android
  • ios