Weight Loss : സ്ത്രീകള്‍ അറിയാന്‍; വയറ് കുറയ്ക്കാന്‍ ചെയ്യാവുന്ന ചിലത്...

ആകെ ശരീരം 'ഫിറ്റ്' ആക്കി എടുക്കുന്നതിനെക്കാള്‍ വിഷമകരമാണ് പലപ്പോഴും വയറ് മാത്രം കുറയ്ക്കാന്‍. സവിശേഷമായും സ്ത്രീകളാണ് ഈ പ്രശ്‌നം കാര്യമായി നേരിടാറ്

lifestyle tips to reduce belly fat

ശരീരം 'ഫിറ്റ്' ആയിരിക്കാന്‍ ( Fitness ) ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഫിറ്റ്‌നസ് എന്നത് പലര്‍ക്കും അത്ര എളുപ്പത്തില്‍ എത്തിപ്പിടിക്കാവുന്നൊരു 'ഗോള്‍' അല്ല. പ്രത്യേകിച്ച് വയറ് കുറയ്ക്കാനാണ് ( Belly Fat ) മിക്കവരും ഏറെ പാടുപെടാറ്. 

ആകെ ശരീരം 'ഫിറ്റ്' ആക്കി എടുക്കുന്നതിനെക്കാള്‍ വിഷമകരമാണ് പലപ്പോഴും വയറ് മാത്രം കുറയ്ക്കാന്‍. സവിശേഷമായും സ്ത്രീകളാണ് ഈ പ്രശ്‌നം കാര്യമായി നേരിടാറ്. വയറ് കുറയ്ക്കാന്‍ വര്‍ക്കൗട്ടിനൊപ്പം ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പരിഹാരമാകും. 

അത്തരത്തില്‍ വയറ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ശരീരത്തില്‍ എപ്പോഴും ജലാംശം ഉറപ്പുവരുത്തുക. ഇതിന് നല്ലത് പോലെ വെള്ളം കുടിക്കണം. വെള്ളം മാത്രമല്ല, പഴച്ചാറുകള്‍ ( ഫ്രഷ് ജ്യൂസ് ), ഡീടോക്‌സ് വാട്ടര്‍, ഗ്രീന്‍ ടീ, ബ്ലാക്ക് ടീ, ബ്ലാക്ക് കോഫി എന്നിവയെല്ലാം ( മധുരം ഇല്ലാതെയോ കുറച്ചോ ) കഴിക്കാം. ഇവയെല്ലാം ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കുന്ന ശീലത്തിന് തടയിടും. 

lifestyle tips to reduce belly fat

ഇത് വണ്ണം കുറയ്ക്കാനും വയറ് കുറയ്ക്കാനുമെല്ലാം സഹായിക്കും. 

രണ്ട്...

മധുര പലഹാരങ്ങള്‍, ബേക്കറി, പ്രോസസ്ഡ് ഭക്ഷണം എന്നിവ പരമാവധി ഒഴിവാക്കാം. ഡോനട്ട്‌സ്, കേക്ക്, ചോക്ലേറ്റ്‌സ്, കുക്കീസ് എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് ഉത്തമം. ഇവയിലെല്ലാം തന്നെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇത് ദീര്‍ഘനേരത്തേക്ക് വിശപ്പിനെ ശമിപ്പിക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ ഉന്മേഷം തോന്നാനും ഇവ സഹായകമാണ്. പരിപ്പ്, ഓട്ട്‌സ്, മുട്ട, ഇലക്കറികള്‍, ബദാം എന്നിവയെല്ലാം ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ്. 

നാല്...

ഉപ്പ് പരിമിതപ്പെടുത്തുക. ഉപ്പിലുള്ള സോഡിയം ഉപാപചയ പ്രവര്‍ത്തനങ്ങളെ പതുക്കെയാക്കും. 

lifestyle tips to reduce belly fat

ഇത് വയറ് കൂടാന്‍ കാരണമാകും. കഴിയുന്നതും അത്താഴം എട്ട് മണിക്ക് മുമ്പേ കഴിക്കണമെന്ന് പറയുന്നതും ഇക്കാരണം കൊണ്ടാണ്. 

അഞ്ച്...

ധാന്യങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും വയറ് കുറയ്ക്കാന്‍ സഹായകമാണ്. ആട്ടയോ, ബ്രഡോ, ബിസ്‌കറ്റോ ആയി ധാന്യങ്ങളുടെ പൊടിയും മറ്റും നാം കഴിക്കുന്നുണ്ട്. എന്നാലിവയ്ക്ക് അത്രയധികം ആരോഗ്യഗുണങ്ങളില്ല. മുഴുവന്‍ ധാന്യം ഏതെങ്കിലും വിധേന കഴിക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്.

Also Read:- ഉദരരോഗങ്ങള്‍ അകറ്റിനിര്‍ത്താം; ഭക്ഷണത്തില്‍ ശ്രദ്ധിക്കാനുള്ളത്...

Latest Videos
Follow Us:
Download App:
  • android
  • ios