'നോ മേക്കപ്പ്' ഫോട്ടോയുമായി കത്രീന; കമന്‍റിട്ട് സോനം...
മുഖത്ത് പ്രത്യേകിച്ച് ഒരു മേക്കപ്പും കത്രീന ചെയ്തിട്ടില്ല. ചെറിയൊരു ക്ഷീണവും മുഖത്തുണ്ട്. എങ്കില്‍പോലും മേക്കപ്പില്ലാതെ താരത്തെ കാണാൻ എന്തൊരഴകാണെന്നാണ് ആരാധകര്‍ ഒന്നടങ്കം കമന്‍റില്‍ പറയുന്നത്.
സിനിമാതാരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളെല്ലാം തന്നെ മിക്കവാറും പൊതുവിടങ്ങളില്‍ വരുമ്പോഴോ, സോഷ്യല്‍ മീഡിയയിലൂടെയോ മറ്റോ ഫോട്ടോകളോ വീഡിയോകളോ പങ്കുവയ്ക്കുമ്പോഴോ എല്ലാം എപ്പോഴും മേക്കപ്പ് ചെയ്യാറുണ്ട്. സിനിമാതാരങ്ങള്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. കാരണം, മേക്കപ്പ് എന്നത് അവരെ സംബന്ധിച്ച് അവരുടെ ജോലിയുടെ ഏറ്റവും അടിസ്ഥാനപരമായ ഒരു ഭാഗം തന്നെയാണ്.
എന്നാല്‍ ചില താരങ്ങളെങ്കിലും ധൈര്യപൂര്‍വം തങ്ങളുടെ മേക്കപ്പില്ലാത്ത മുഖം പരസ്യമാക്കാറുണ്ട്. അത്രയധികം പേര്‍ ഇതിന് തയ്യാറാകാറില്ല എന്നതാണ് പക്ഷേ സത്യം.
ഇപ്പോഴിതാ ബോളിവുഡ് താരം കത്രീന കെയ്ഫ് തന്‍റെ മേക്കപ്പില്ലാ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. സൂര്യപ്രകാശമേറ്റിരിക്കവേ അതിന്‍റെ 'നാച്വറല്‍ ലുക്ക്' എങ്ങനെയാണെന്നതാണ് കത്രീന ഫോട്ടോയില്‍ പകര്‍ത്തി പങ്കുവച്ചിരിക്കുന്നത്.
മുഖത്ത് പ്രത്യേകിച്ച് ഒരു മേക്കപ്പും കത്രീന ചെയ്തിട്ടില്ല. ചെറിയൊരു ക്ഷീണവും മുഖത്തുണ്ട്. എങ്കില്‍പോലും മേക്കപ്പില്ലാതെ താരത്തെ കാണാൻ എന്തൊരഴകാണെന്നാണ് ആരാധകര്‍ ഒന്നടങ്കം കമന്‍റില്‍ പറയുന്നത്. ഇതിനിടെ വളറെ മനോഹരമായിട്ടുണ്ട് എന്ന കമന്‍റുമായി ബോളിവുഡ് താരം സോനം കപൂറുമെത്തി. ഇതിന് മറുപടിയായി ലവ് സ്മൈലിയിട്ടിരിക്കുകയാണ് കത്രീന.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോളിവുഡിന്‍റെ തന്നെ മറ്റൊരു പ്രിയതാരം ആലിയ ഭട്ടും 'നോ മേക്കപ്പ്' ഫോട്ടോ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവച്ചിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് സിനിമാതാരങ്ങള്‍ കുറെക്കൂടി 'നാച്വറല്‍ ലുക്ക്' സധൈര്യം ഇപ്പോള്‍ കാണിക്കുന്നുണ്ട്.
വര്‍ധിച്ചുവരുന്ന ബോഡി ഷെയിമിംഗ് ( ശരീര സവിശേഷതകളുടെ പേരില്‍ വ്യക്തിയെ പരിഹസിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന പ്രവണത) ട്രെൻഡിനോടുള്ള പ്രതിഷേധമെന്ന നിലയ്ക്ക് തന്നെ ഇത്തരത്തില്‍ മേക്കപ്പില്ലാ ചിത്രങ്ങളും ശരീത്തിലെ സ്ട്രെച്ച് മാര്‍ക്കുകളും കൊഴുപ്പടിഞ്ഞ വയറുമെല്ലാം പരസ്യമാക്കിയിട്ടുള്ള പല താരങ്ങളുമുണ്ട്. പ്രത്യേകിച്ച് ബോളിവുഡില്‍ അത്തരമൊരു വനിതാ മുന്നേറ്റമുണ്ടാകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
വിദ്യാ ബാലൻ, കരീന കപൂര്‍, സമീറ റെഡ്ഡി, കരീഷ്മ കപൂര്‍, ഹുമ ഖുറേഷി, സ്വര ഭാസ്കര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളെല്ലാം ബോഡി ഷെയമിംഗിനെതിരെ അടുത്തിടെ രംഗത്ത് വന്നിട്ടുള്ളവരാണ്. സൗത്തിന്ത്യയില്‍ നിന്നാണെങ്കില്‍ സാമന്ത, ഇലീന ഡിക്രൂസ്, കാജല്‍ അഗര്‍വാള്‍, സനുഷ, കനിഹ എന്നിവരും സമാനമായ രീതിയില്‍ തങ്ങള്‍ക്കെതിരെ ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുള്ളവരാണ്.
Also Read:- 'അന്നും ഇന്നും'; ക്യാൻസര്‍ രോഗമുണ്ടാക്കിയ മാറ്റം കാണിക്കുന്ന വീഡിയോ പങ്കിട്ട് നടി...