'അമ്മ അച്ഛനോളം തുല്യയാണെന്ന് മക്കള്‍ മനസ്സിലാക്കണം'; ലിംഗസമത്വത്തെ കുറിച്ച് കരീന കപൂർ
അമ്മയ്ക്കും അച്ഛനും വീട്ടിൽ തുല്യസ്ഥാനം ആണുള്ളതെന്ന ബോധ്യം കുട്ടികളിൽ ബാല്യം മുതൽക്കേ സൃഷ്ടിക്കണമെന്നും കരീന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കരീന കപൂർ (kareena kapoor). രണ്ടാമത്തെ മകന്‍റെ ജനനശേഷം വീണ്ടും പഴയ രൂപത്തിലേയ്ക്ക് തിരിച്ചെത്തിയ താരം, ഇടയ്ക്കിടെ തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ രണ്ട് ആൺമക്കളെയും (sons) ലിംഗസമത്വത്തിന്റെ (gender equality) പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാറുണ്ടെന്ന് പറയുകയാണ് കരീന.
അമ്മയ്ക്കും അച്ഛനും വീട്ടിൽ തുല്യസ്ഥാനം ആണുള്ളതെന്ന ബോധ്യം കുട്ടികളിൽ ബാല്യം മുതൽക്കേ ഉണ്ടാകണമെന്നും കരീന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. 'മാതാപിതാക്കൾ തുല്യരാണെന്ന് തിരിച്ചറിഞ്ഞ് തന്നെ തന്റെ മക്കൾ വളരണം. ഞാന്‍ ഒന്ന് പുറത്തേയ്ക്കിറങ്ങുമ്പോള്‍ തൈമുർ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കും. ജോലിക്കു പോവുകയാണെന്നോ, ഷൂട്ടിന് പോവുകയാണെന്നോ ആയിരിക്കും ഞാന്‍ മറുപടി നൽകുക. അച്ഛനെപ്പോലെ തന്നെ അമ്മയും ജോലി ചെയ്യുന്നുണ്ടെന്ന് കുട്ടികൾ തിരിച്ചറിയണം'- കരീന പറയുന്നു.
'വീട്ടിൽ പുരുഷൻ മാത്രമല്ല സ്ത്രീയും കരിയറിന് പ്രാധാന്യം നൽകുന്നുണ്ടെന്നും ഒരുപോലെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വീടുകളില്‍ നിന്നുതന്നെ കുട്ടികള്‍ പഠിക്കേണ്ടതുണ്ട്. താനും സെയ്ഫും ഒന്നിച്ചാണ് ഭക്ഷണം മേശപ്പുറത്തേയ്ക്ക് എടുത്തുവയ്ക്കാറുള്ളത്. സാമ്പത്തിക കാര്യങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് മക്കൾ തിരിച്ചറിയണം. അമ്മ അച്ഛനോളം തുല്യയാണെന്ന് അവർ മനസ്സിലാക്കണം'- കരീന കൂട്ടിച്ചേര്‍ത്തു.
രണ്ടാമത് ഗര്‍ഭിണിയായിരുന്ന സമയത്തും ജോലിയില്‍ തുടര്‍ന്ന കരീന, ഗർഭം എന്നത് ഒരസുഖമല്ല, ഗർഭിണിയാണെന്നു കരുതി ചടഞ്ഞിരിക്കാന്‍ തന്നെ കിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. കുഞ്ഞിന് വേണ്ടി സമയം നല്‍കുന്നതോടൊപ്പം ജോലിക്ക് വേണ്ടിയും നിങ്ങള്‍ക്ക് വേണ്ടിയും സമയം കണ്ടെത്തണമെന്നും കരീന വ്യക്തമാക്കിയിരുന്നു. കൂടാതെ ജോലി ചെയ്യുന്ന അമ്മ എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നയാളാണ് താന്‍ എന്നും കരീന അന്ന് പറഞ്ഞിരുന്നു.
Also Read: റാംപിൽ ചുവടുവച്ച കരീനയ്ക്ക് നേരെ 'ബോഡി ഷെയിമിംഗ്'; പിന്തുണയുമായി ആരാധകര്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona