Kajal Aggarwal On Bodyshaming: 'ഗര്‍ഭിണിയാകുമ്പോള്‍ ഭാരം കൂടും'; ബോഡിഷെയിമിങ്ങിനെതിരെ പ്രതികരിച്ച് കാജല്‍

അടുത്തിടെയാണ് കാജല്‍ അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. ഗര്‍ഭകാലം ആസ്വദിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ ശരീരഭാരം വര്‍ധിച്ചതിന്റെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് കാജല്‍ രംഗത്തെത്തുന്നത്. 

Kajal Aggarwal against Body Shaming Messages

'ബോഡി ഷെയിമിങ്ങി'നെ (bodyshaming) കുറിച്ച്  ഇന്ന് എല്ലാവരും തുറന്നുസംസാരിക്കാന്‍ തയ്യാറാകുന്നുണ്ട്. വണ്ണം കൂടിയതിന്‍റെ പേരിലും നിറത്തിന്‍റെ പേരിലുമൊക്കെ പരിഹാസം നേരിടേണ്ടിവന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ താന്‍ നേരിടുന്ന ഇത്തരം  ബോഡിഷെയിമിങ്ങിനെതിരെ പ്രതികരിക്കുകയാണ് തെന്നിന്ത്യന്‍  നടി കാജല്‍ അഗര്‍വാള്‍ (Kajal Aggarwal). 

അടുത്തിടെയാണ് കാജല്‍ അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. ഗര്‍ഭകാലം ആസ്വദിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ ശരീരഭാരം വര്‍ധിച്ചതിന്റെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് കാജല്‍ രംഗത്തെത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം കുറിപ്പ് പങ്കുവച്ചത്. 

'എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി എന്റെ തൊഴിലിടത്തിലും മാറ്റങ്ങള്‍ വരുന്നു. എന്നാല്‍ ബോഡിഷെയ്മിങ് നടത്തുന്ന ഈ കമന്റുകള്‍ ഒരിക്കലും നമ്മെ സഹായിക്കുകയില്ല. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ.

ഗര്‍ഭകാലത്ത് നമ്മുടെ ശരീരം നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വര്‍ധിക്കും, ഹോര്‍മോണുകളില്‍ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം വയറും സ്തനവും  വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളര്‍ച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ശരീരം വികസിക്കുമ്പോള്‍ ചിലര്‍ക്ക് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകും, ചിലപ്പോള്‍ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകള്‍ ആരോഗ്യത്തെ പോലും ബാധിക്കാം.

 

ഇതുകൂടാതെ, കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം പഴയ രൂപത്തിലേയ്ക്ക് തിരിച്ചുപോകാന്‍ സമയമെടുക്കാം. അല്ലെങ്കില്‍ പൂര്‍ണമായും പഴയതുപോലെ ആകാന്‍ സാധിച്ചെന്നും വരില്ല. പക്ഷേ അത് സാരമില്ല. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേയ്ക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മര്‍ദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളില്‍ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക' - കാജല്‍ കുറിച്ചു. 

2020 ഒക്ടോബര്‍ 30നായിരുന്നു കാജലിന്റെയും വ്യവസായിയായ ഗൗതം കിച്‌ലുവിന്റെയും വിവാഹം നടന്നത്. 

 

Also Read: വീണ്ടും മുലയൂട്ടുന്ന ചിത്രം പങ്കുവച്ച് നടി ഈവ്‌ലിന്‍

Latest Videos
Follow Us:
Download App:
  • android
  • ios