International Women's Day : അന്താരാഷ്ട്ര വനിതാ ദിനം; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്, ഡിസ്മനോറിയയെ കുറിച്ചറിയാം

എൻഡോമെട്രിയോസിസ്, അഡെനോമിയോസിസ്, അണുബാധ അല്ലെങ്കിൽ പെൽവിക് കോശജ്വലനം, ഫൈബ്രോയിഡുകൾ തുടങ്ങി കാരണങ്ങൾ കൊണ്ടും സെക്കന്ററി ഡിസ്മനോറിയ ഉണ്ടാകാം. 

International Women's Day Know all about the Dysmenorrhea

നാളെ മാർച്ച 8. അന്താരാഷ്ട്ര വനിതാ ദിനം ( Womens Day 2022). ഈ വനിതാ ദിനത്തിൽ സ്ത്രീകളുടെ ആരോ​ഗ്യ പ്രശ്നങ്ങൾ  ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്. പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് സ്ത്രീകൾ അനുഭവിക്കുന്നത്. അതിലൊന്നാണ് 'ഡിസ്മനോറിയ' എന്ന രോ​ഗാവസ്ഥ. എന്താണ് ഡിസ്മനോറിയ?

വേദനാജനകമായ ആർത്തവത്തെയാണ് 'ഡിസ്മനോറിയ' (dysmenorrhea) എന്ന് പറയുന്നത്. അടിവയറ്റിൽ വേദന അനുഭവപ്പെടുന്നതാണ് ഇതിന്റെ ഒരു പ്രധാന ലക്ഷണം. ആർത്തവത്തിന്റെ ഒന്നാം ദിവസമാണ് ഇത് ആരംഭിക്കുന്നത്. രണ്ടോ മൂന്നോ ദിവസങ്ങളിൽ വേദന കൂടാം. ഡിസ്മനോറിയ രണ്ട് തരത്തിലുണ്ട്. പ്രെെമറി ഡിസ്മനോറിയയും സെക്കന്ററി ഡിസ്മനോറിയയും.

ആർത്തവം വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ അല്ലെങ്കിൽ ആർത്തവം ആരംഭിക്കുമ്പോഴോ വേദന സാധാരണ ഉണ്ടാകുന്നു. അടിവയറിലോ പുറകിലോ തുടയിലോ നേരിയതോതിൽ കഠിനമായതോ ആയ വേദന അനുഭവപ്പെടാം. ഓക്കാനം, ഛർദ്ദി, ക്ഷീണം എന്നിവയും വേദനയ്‌ക്കൊപ്പം ഉണ്ടാകാം. 

സെക്കന്ററി ഡിസ്മനോറിയയാണ് മറ്റൊന്ന്. വേദനാജനകമായ ആർത്തവം പ്രത്യുൽപാദന അവയവങ്ങളുടെ തകരാറിനോ അണുബാധയ്ക്കോ കാരണമാകുന്നതാണ് സെക്കന്റി ഡിസ്മനോറിയ. ഇതിന്റെ വേദന സാധാരണയായി നേരത്തെ ആരംഭിക്കുകയും സാധാരണ ആർത്തവ വേദനയേക്കാൾ നീണ്ടുനിൽക്കുകയും ചെയ്യുന്നുതായി ഗുരുഗ്രാമിലെ മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആന്റ് ഗൈനക്കോളജിസ്റ്റ് ഡോ.ഇല ജലോട്ട് പറഞ്ഞു.

ഗർഭപാത്രം ചുരുങ്ങാൻ കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന രാസവസ്തു മൂലമാണ് വേദനാജനകമായ ആർത്തവ വേദന ഉണ്ടാകുന്നതെന്ന് ഡോ. ജലോട്ട് പറയുന്നു. ആർത്തവസമയത്ത്, ഗർഭപാത്രം വളരെ ശക്തമായി ചുരുങ്ങുകയാണെങ്കിൽ അത് അടുത്തുള്ള രക്തക്കുഴലുകളിൽ അമർത്തി പേശി ടിഷ്യുവിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുകയും വേദനയുണ്ടാക്കുകയും ചെയ്യുമെന്നും ഡോ. ജലോട്ട് പറഞ്ഞു.

പുകവലി, മദ്യപാനം, കഠിനമായ ഡയറ്റ്, അമിതവണ്ണം, വിഷാദം തുടങ്ങി പല ഘടകങ്ങൾ പ്രെെമറി ഡിസ്മനോറിയ്ക്ക് കാരമാകുന്നു. എൻഡോമെട്രിയോസിസ്, അഡെനോമിയോസിസ്, അണുബാധ അല്ലെങ്കിൽ പെൽവിക് കോശജ്വലനം, ഫൈബ്രോയിഡുകൾ തുടങ്ങി കാരണങ്ങൾ കൊണ്ടും സെക്കന്ററി ഡിസ്മനോറിയ ഉണ്ടാകാം. 

നിങ്ങൾക്ക് 2-3 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന കഠിനമോ അസാധാരണമോ ആയ ആർത്തവ വേദനയുണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കണം.  പ്രെെമറി ഡിസ്മനോറിയയോ അല്ലെങ്കിൽ സെക്കന്ററി ഡിസ്മനോറിയയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടർ രോഗിക്ക് അൾട്രാസൗണ്ട് പോലുള്ള അധിക പരിശോധനകൾ നിർദ്ദേശിക്കുന്നുവെന്നും ഡോ. ജലോട്ട് പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനം; 40 കഴി‌ഞ്ഞ സ്ത്രീകൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്...

Latest Videos
Follow Us:
Download App:
  • android
  • ios