Women's Day 2023: പുതിയ പെണ്‍കുട്ടികളുടെ ലോകം; ഞങ്ങള്‍ ഇവിടെ ഫുള്‍ വൈബാണ്!
അവര്‍ ശ്വസിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. അവരുടെ സ്വപ്നങ്ങളില്‍ സിയോളിലെ നിറപ്പകിട്ടാര്‍ന്ന തെരുവുകളാണ്. കൊറിയയുടെ ബിടിഎസും ബ്ലാക്ക് പിങ്കുമൊക്കെയാണ് അവരുടെ ശരീരഭാഷകളെ നിര്‍ണയിക്കുന്നത്. അത് മാത്രമല്ല,കെറിയന്‍ ഡ്രാമകളില്‍ നിന്നാണ് അവരുടെ ക്രഷുകള്‍ മുളച്ചുപൊന്തുന്നത്.
പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും.
ഇന്‍സ്റ്റാഗ്രാം പോലെയാണ് ന്യൂജന്‍ പെണ്‍കുട്ടികളും. എപ്പോഴും കളര്‍ഫുള്‍. ട്രെന്‍ഡുകള്‍ മാറി മാറി വരുമ്പോള്‍ വൈബും മാറുന്നു. ജീവിക്കുന്നതും പഠിക്കുന്നതും വളരുന്നതുമൊക്കെ ഇവിടെയാണെങ്കിലും, അവര്‍ മനസ്സു കൊണ്ട് ആഗോള പൗരന്‍മാരാണ്. അവരുടെ മനസ്സ് എപ്പോഴും അമേരിക്കയിലും യൂറോപ്പിലും ദക്ഷിണ കൊറിയയിലുമൊക്കെയാണ്.
അവര്‍ ശ്വസിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. അവരുടെ സ്വപ്നങ്ങളില്‍ സിയോളിലെ നിറപ്പകിട്ടാര്‍ന്ന തെരുവുകളാണ്. കൊറിയയുടെ ബിടിഎസും ബ്ലാക്ക് പിങ്കുമൊക്കെയാണ് അവരുടെ ശരീരഭാഷകളെ നിര്‍ണയിക്കുന്നത്. അത് മാത്രമല്ല,കെറിയന്‍ ഡ്രാമകളില്‍ നിന്നാണ് അവരുടെ ക്രഷുകള്‍ മുളച്ചുപൊന്തുന്നത്.
ആഗോള ഫാഷനുകള്‍, ആഗോള അഭിരുചികള്‍, ബന്ധങ്ങളെയും പ്രണയങ്ങളെയും സൗഹൃദങ്ങളെയും കുറിച്ച് അവര്‍ക്കുള്ള ധാരണകള്‍ ഉണ്ടാകുന്നത് അവിടെ നിന്നാണ് .
മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളെ അപേക്ഷിച്ച, മാറി വരുന്ന ട്രെന്‍ഡുകള്‍ ആദ്യം ക്ലിക്കാകുന്നതും, വൈറല്‍ ആകുന്നതും ഇന്‍സ്റ്റഗ്രാമിലാണ്. അതുകൊണ്ട് തന്നെയാണ് അവരുടെ സ്വന്തം ഇടമായി ഇന്‍സ്റ്റാഗ്രാം മാറുന്നത്. ട്രെന്‍ഡുകള്‍ മാറി മാറി വരുന്നതനുസരിച്ച് റീലുകളും, സ്റ്റോറികളും ചലഞ്ചുകളും ക്യാമ്പയിനുകളും അവര്‍ ജീവിതത്തിലേക്ക് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.ചെറുതും വലുതുമായ ഏതു തരം സന്തോഷങ്ങളും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്, അഭിപ്രായങ്ങള്‍ പ്രകടമാക്കാറുണ്ട്
ലോകത്തിന്റെ ഏതോ കോണില്‍ കിടക്കുന്ന ബി.ടി.എസിനെ കുറിച്ചും, കൊറിയന്‍, ചൈനീസ് ഡ്രാമകളെ കുറിച്ചും ഈ പെണ്‍കുട്ടികള്‍ വാതോരാത്ത സംസാരിക്കും. അവരുടെ ജീവിത ശൈലികള്‍ അതേപടി പകര്‍ത്താന്‍ ശ്രമിക്കും. അതിര്‍ത്തികള്‍ കടന്നുള്ള ഈ താരാരാധന വലിയ രീതിയില്‍ തന്നെ ഇവരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് വസ്ത്രധാരണ രീതിയിലായാലും, അവിടുത്തെ ഭാഷകള്‍ പഠിച്ചെടുന്ന രീതിയിലായാലും, കേള്‍ക്കുന്ന പാട്ടുകളില്‍ ആയാല്‍ പോലും വ്യത്യസ്തമാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഇവയ്ക്ക് പ്രത്യേക ഫാന്‍ ബേസ് ആര്‍മി ഗ്രൂപ്പുകള്‍ വരെയുണ്ട്.
വിദേശ രാജ്യങ്ങളിലെ ഡ്രാമകളും മ്യൂസിക് ബാന്‍ഡിനുമൊക്കെ ഇത്രയുമേറെ പെണ്‍കുട്ടികള്‍ ആരാധകരായി വരുന്നു എന്നത് ഇപ്പോഴും പഴയ തലമുറയെ അത്ഭുതപ്പെടുത്തുന്നുണ്ട്.
വീഡിയോ കാണാം:
പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം.
റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി
നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി
രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !
ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍
ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!
അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...
എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും
നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!
ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!
ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ
പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!
അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...
രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമ്പോള്‍...
ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!
വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!
റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും