Women’s Day 2023 : അന്താരാഷ്ട്ര വനിതാ ദിനം, വെറുമൊരു ദിനമല്ല ഒരു ഓർമ്മപ്പെടുത്തൽ
ലോകമെമ്പാടും, അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്. ഈ ദിവസം, പ്രത്യേകിച്ച്, സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ലിംഗ വിവേചനം ഇല്ലാതാക്കലും നിർണായകമാണ്.
അന്താരാഷ്ട്ര വനിതാ ദിനമാണ് ( International Women's Day) ഇന്ന്. എല്ലാ വർഷവും മാർച്ച് 8-നാണ് വനിത ദിനം ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്നതിനാണ് ഈ ദിനം ആചരിച്ച് വരുന്നത്.
ലിംഗസമത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകൾക്ക് തുല്യാവകാശം, തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടും, അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്. ഈ ദിവസം, പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ലിംഗ വിവേചനം ഇല്ലാതാക്കലും നിർണായകമാണ്. അന്താരാഷ്ട്ര വനിതാ ദിനം എല്ലാ വർഷവും വ്യത്യസ്ത ഒരു പ്രമേയവുമായാണ് ആഘോഷിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ പ്രധാന സ്ത്രീകളെയും ഈ ദിനത്തിൽ നാം ഓർക്കണം. നമ്മുടെ സമൂഹത്തിന്റെ വളർച്ചയ്ക്ക് ഈ ദിനം വളരെ പ്രധാനമാണ്.
"DigitALL: ലിംഗസമത്വത്തിനായുള്ള സാങ്കേതികവിദ്യയും നവീകരണവും" എന്നതാണ് ഈ വർഷത്തെ വനിതാ ദിനം പ്രമേയം. 1909 ഫെബ്രുവരി 28-ന് ന്യൂയോർക്ക് നഗരത്തിലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. ആക്ടിവിസ്റ്റ് തെരേസ മാൽക്കീലിന്റെ ഉപദേശപ്രകാരം സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ഈ ദിവസം ആഘോഷിച്ചു. ഇന്റർനാഷണൽ സോഷ്യലിസ്റ്റ് വിമൻസ് കോൺഫറൻസ് സ്ഥാപിതമായത് 1910 ഓഗസ്റ്റിലാണ്.
1914 മാർച്ച് 8 ന് ജർമ്മനി ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം (IWD) ആചരിച്ചു എന്നത് ഓർമിക്കേണ്ടതാണ്. 1975 ൽ ഐക്യരാഷ്ട്രസഭ (UN) അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കാൻ തുടങ്ങി. 1977-ൽ, എല്ലാ വർഷവും മാർച്ച് 8-ന് ഈ ദിനം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.
സ്ത്രീകളിലെ ഹൃദയാഘാതം ; ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ