സ്ത്രീകളിലെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?

മാനസികാരോഗ്യപ്രശ്നമാണ് ഇതെങ്കിലും ശാരീരികാരോഗ്യത്തെയും അതുപോലെ തന്നെ കുഞ്ഞുമായും പങ്കാളിയുമായും വീട്ടിലെ മറ്റുള്ളവരുമായുമെല്ലാമുള്ള ബന്ധത്തെയുമെല്ലാം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ബാധിക്കാറുണ്ട്.

how to deal with postpartum depression in women hyp

പ്രസവിച്ച സ്ത്രീകളെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നൊരു പ്രശ്നമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ, അഥവാ പ്രസവാനന്തരം പിടിപെടുന്ന വിഷാദരോഗം. എന്തുകൊണ്ടാണ് ഇത് പിടിപെടുന്നത് എന്നതിന് വ്യക്തമായ കാരണങ്ങള്‍ വിശദീകരിക്കുക സാധ്യമല്ല. ആറാഴ്ചയോളമാണ് ശരിക്ക് ഇത് നീണ്ടുനില്‍ക്കുക. എന്നാല്‍ ചില കേസില്‍ അതിലധികം നീണ്ടുപോകാറുണ്ട്. 

മാനസികാരോഗ്യപ്രശ്നമാണ് ഇതെങ്കിലും ശാരീരികാരോഗ്യത്തെയും അതുപോലെ തന്നെ കുഞ്ഞുമായും പങ്കാളിയുമായും വീട്ടിലെ മറ്റുള്ളവരുമായുമെല്ലാമുള്ള ബന്ധത്തെയുമെല്ലാം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ബാധിക്കാറുണ്ട്.

പലര്‍ക്കും ഇതെക്കുറിച്ച് വേണ്ടത്ര അവബോധമില്ല എന്നതിനാലാണ് കാര്യങ്ങള്‍ കൂടുതല്‍ മോശമാകുന്നത്. ചിലരില്‍ നേരിയ പ്രശ്നങ്ങളാണ് കാണുകയെങ്കില്‍ മറ്റ് ചിലരില്‍ ഗൗരവമായ പ്രശ്നങ്ങള്‍ വരെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ ഭാഗമായി വരാറുണ്ട്. എങ്ങെനയാണ് ഇത് കൈകാര്യം ചെയ്യേണ്ടത്? ഇതാ ചില ടിപ്സ്...

ഒന്ന്...

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുണ്ടെന്ന് സംശയം തോന്നുമ്പോഴും പലരും ചെയ്യാത്തൊരു കാര്യമാണ് മെഡിക്കല്‍ സഹായം തേടല്‍. നിര്‍ബന്ധമായും ഡോക്ടറെ കാണുകയും വേണ്ട നിര്‍ദേശം തേടുകയുമാണ് ആദ്യം ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കുന്നത് സാഹചര്യം കുറച്ചുകൂടി മോശമാക്കുന്നതിലേക്കേ നയിക്കൂ.

രണ്ട്..

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നുപോയവരുമായി ബന്ധപ്പെടുക. അത്തരമൊരു നെറ്റ്‍വര്‍ക്കില്‍ സജീവമാകുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അതുപോലെ സമാനമായ അവസ്ഥകളിലൂടെ കടന്നപോകുന്നവര്‍ക്കും പരസ്പരം ആശ്രയമാകാവുന്നതാണ്. 

മൂന്ന്...

ഡിപ്രഷനിലാകുമ്പോഴും പ്രിയപ്പെട്ടവരുമായി ഇതെക്കുറിച്ച് തുറന്ന് സംസാരിക്കാനും പങ്കുവയ്ക്കാനുമെല്ലാം ശ്രമിക്കണം. കൂടെയുള്ളവരും ഇതിനുള്ള അവസരമൊരുക്കണം. പങ്കാളി, വീട്ടുകാര്‍, സുഹൃത്തുക്കള്‍ എന്നിവരെയെല്ലാം മടി കൂടാതെ ആശ്രയിക്കണം. 

നാല്..

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നുപോകുന്ന സ്ത്രീകളെ സംബന്ധിച്ച് വളരെ റിലാക്സ്ഡ് ആയൊരു ഷെഡ്യൂള്‍ വേണം. ഇത് നിര്‍ബന്ധമാണ്. അതായത് മതിയായ വിശ്രമം ശരീരത്തിനും മനസിനും ഒരുപോലെ ആവശ്യമാണ്. ഒപ്പം സ്വന്തം കാര്യങ്ങളെല്ലാം വൃത്തിയായി കൊണ്ടുപോവുകയും വേണം. വ്യക്തിശുചിത്വം, ആരോഗ്യകരമായ ഭക്ഷണം, സുഖകരമായ ഉറക്കം, വ്യായാമം തുടങ്ങിയ കാര്യങ്ങളെല്ലാം ഉറപ്പുവരുത്തണം. 

അഞ്ച്...

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നുപോകുമ്പോള്‍ എന്താണ് തന്നെ ഏറ്റവുമധികം പ്രകോപിപ്പിക്കുന്നത്, ഏതെല്ലാം ഘടകങ്ങളോടാണ് പ്രശ്നം എന്ന് മനസിലാക്കാനുള്ള ശ്രമം വേണം. ഇത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ആണെന്നും, അത് ഭേദമായിപ്പോകുമെന്നും മനസിലാക്കണം. പ്രകോപിപ്പിക്കുന്ന ഘടകങ്ങളില്‍ നിന്ന് സമാധാനപൂര്‍വം അകലം പാലിക്കാൻ ശ്രമിക്കണം. മൈൻഡ്‍ഫുള്‍നെസ് പ്രാക്ടീസ് ചെയ്യുന്നതും ഏറെ നല്ലതാണ്. അതുപോലെ മെഡിറ്റേഷനും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. 

Also Read:- 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ അമ്മമാരെ മാത്രമല്ല, അച്ഛന്മാരെയും ബാധിക്കും...'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios