Asianet News MalayalamAsianet News Malayalam

'ആദ്യമായി ആർത്തവമുണ്ടായപ്പോൾ രോ​ഗമാണെന്നാണ് കരുതിയത്, മകൾക്ക് ആ അവസ്ഥ ഉണ്ടാകരുതെന്നുണ്ട്'; സുപ്രിയ

'മെൻസ്ട്രുപീഡിയ' എന്ന പുസ്തകത്തിന്റെ സഹായത്തോടെ മകൾക്ക് ആർത്തവം എന്താണെന്ന് പറഞ്ഞുകൊടുത്തിനേക്കുറിച്ചാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. 

how supriya menon helped daughter to understand menstruation
Author
First Published Jun 26, 2024, 10:42 AM IST

സിനിമാ നിർമാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ ആർത്തവത്തേക്കുറിച്ച് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകൾ ആലിക്ക് ആർത്തവത്തേക്കുറിച്ച് പറഞ്ഞു കൊടുക്കാന്‍ സഹായത്തിനായി സുപ്രിയ തേടിയ പുസ്തകത്തേക്കുറിച്ചാണ് പോസ്റ്റിലുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം പോസ്റ്റ് പങ്കുവച്ചത്. 

'മെൻസ്ട്രുപീഡിയ' എന്ന പുസ്തകത്തിന്റെ സഹായത്തോടെ മകൾക്ക് ആർത്തവം എന്താണെന്ന് പറഞ്ഞുകൊടുത്തിനേക്കുറിച്ചാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. വളരെ മനോഹരമായ ഒരു കുറിപ്പോടെയാണ് സുപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ചെറുപ്പ കാലത്ത് ഇത്തരം കാര്യങ്ങളേ കുറിച്ച് അവബോധം പകരുന്ന സാഹചര്യം കുറവായിരുന്നുവെന്നും ഇന്ന് മകൾ ആലിക്ക് ആ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചതെന്നും സുപ്രിയ പറയുന്നു. 

തനിക്ക് ആദ്യമായി ആർത്തവമുണ്ടായപ്പോൾ, അതിനെ കുറിച്ച് ധാരണയില്ലാതിരുന്നതിനാൽ എന്തോ വലിയ രോ​ഗം ബാധിച്ച് മരിക്കാൻ പോകുന്നുവെന്നാണ് കരുതിയത് എന്നാണ് സുപ്രിയ പറയുന്നത്. കാരണം, അന്നുവരെ ആർത്തവത്തെക്കുറിച്ചോ അത് ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചോ എനിക്ക് അറിവില്ലായിരുന്നു. ആലിക്ക് അങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ഈ വിഷയത്തിൽ ആലിക്ക് അവബോധം ഉണ്ടാകണമെന്നും മറ്റ് കുട്ടികളില്‍ നിന്ന്  മുറിഞ്ഞ അറിവുകളായിരിക്കരുത് നേടുന്നതെന്നും ഉണ്ടായിരുന്നു. ചെറിയ കുട്ടികളിൽ ആർത്തവത്തെ കുറിച്ച് പറഞ്ഞു മനസിലാക്കുന്നത് കുറിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യങ്ങൾ എങ്ങനെ ആലിയോട് സംസാരിക്കുമെന്നത് തനിക്ക് ഉറപ്പില്ലായിരുന്നുവെന്നും അങ്ങനെയാണ് മെൻസ്ട്രുപീഡിയ എന്ന പുസ്തകം സഹായകമായതെന്നും സുപ്രിയ പോസ്റ്റില്‍ പറയുന്നു. 

ഈ പുസ്തകത്തിന്‍റെ സഹായത്തോടെ ആർത്തവത്തേ കുറിച്ച് മകൾക്ക് വ്യക്തമായി പറഞ്ഞുകൊടുക്കാൻ സാധിച്ചു എന്നും സുപ്രിയ പറയുന്നു. അദിതി ഗുപ്തയും ഭർത്താവ് തുഹിൻ പോളും ചേർന്നാണ് മെൻസ്ട്രുപീഡിയ എന്ന പുസ്തകം പുറത്തിറക്കിയത്. കാർട്ടൂണുകളിലൂടെയും മറ്റും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ' പിരീഡ്സ്, മെൻസ്ട്രുവേഷൻ, ശുചിത്വം, ഗ്രോയിംഗ് അപ് എന്നീ ഹാഷ് ടാഗുകൾക്ക് ഒപ്പമാണ് കുറിപ്പ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. 
 

 

Also read: ഉത്കണ്ഠ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios