Pregnancy Care : ഗര്‍ഭിണികളിലെ നടുവേദനയകറ്റാൻ സഹായിക്കുന്ന അഞ്ച് യോഗ പോസുകള്‍
ഗര്‍ഭകാലത്ത് ചെയ്യുന്ന വ്യായാമമുറകളും യോഗയുമെല്ലാം തന്നെ പരിശോധിക്കുന്ന ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രമേ ചെയ്യാവൂ. ഇക്കാര്യം കൂടി ശ്രദ്ധിക്കുക.
ഗര്‍ഭകാലത്ത് പ്രത്യേകമായി തന്നെ ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇതിലൊന്നാണ് നടുവേദന. പലപ്പോഴും നടുവേദനയ്ക്ക് ഫലപ്രദമായ പരിഹാരം കാണാൻ സാധിക്കാറുമില്ല. ഇത്തരക്കാര്‍ക്ക് സഹായകമായിട്ടുള്ള അഞ്ച് യോഗ പോസുകളാണ് ഇനി പങ്കുവയ്ക്കുന്നത്.
ഗര്‍ഭകാലത്ത് ചെയ്യുന്ന വ്യായാമമുറകളും യോഗയുമെല്ലാം തന്നെ പരിശോധിക്കുന്ന ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രമേ ചെയ്യാവൂ. ഇക്കാര്യം കൂടി ശ്രദ്ധിക്കുക.
ബലാസന
കാലുകള്‍ മടക്കിവച്ച് ഇരുന്ന ശേഷം മുഖം തറയ്ക്ക് അഭിമുഖമായി വച്ച് കൈകള്‍ പരമാവധി മുന്നിലേക്ക് നീട്ടുക. കൈപ്പത്തികളും കൈകളും മുഖവുമെല്ലാം തറയ്ക്ക് അഭിമുഖമായിരിക്കും.
10-15 സെക്കൻഡ് നേരത്തേക്ക് ഇത് തുടരുക. ദിവസവും നാലോ അഞ്ചോ തവണ ഇത് ചെയ്യുക.
ഭുജംഗാസന
തറയില്‍ കമഴ്ന്ന് കിടന്ന ശേഷം കൈകള്‍ ഊന്നിവച്ച് പതിയെ ശരീരത്തിന്‍റെ മുകള്‍ഭാഗം ഉയര്‍ത്തുക. തല ഉയര്‍ത്തി പരമാവധി മുകളിലേക്ക് നോക്കണം. ഈ ഘട്ടത്തില്‍ കൈകളും ശരീരത്തിന്‍റെ ബാക്കി പകുതിയും മാത്രമ തറയിലൂന്നാവൂ.
ഈ പൊസിഷൻ മുപ്പത് സെക്കൻഡ് നേരത്തേക്ക് ഹോള്‍ഡ് ചെയ്യുക. ദിവസവും മൂന്നോ നാലോ തവണ ഇത് ചെയ്യുക.
വൃക്ഷാസന
സ്ട്രെയിറ്റായി നില്‍ക്കുക. ഇതിന് ശേഷം ഒരു കാലുയര്‍ത്തി അതിന്‍റെ പാദം മറുകാലില്‍ വയ്ക്കുക. കൈകള്‍ മുകളിലേക്കുയര്‍ത്തി കൂപ്പുകയും ചെയ്യാം.
ഇതും മുപ്പത് സെക്കൻഡ് നേരത്തേക്കാണ് ഹോള്‍ഡ് ചെയ്യേണ്ടത്. ദിവസവും നാലോ അഞ്ചോ തവണ ഇത് ചെയ്യുക.
മാര്‍ജാരിയാസനയും ബിട്ടിലാസനയും
മുട്ടുകുത്തി ( നാല്‍ക്കാലികളെ പോലെ) ഇരിക്കുക. ശേഷം മുഖം ഉയര്‍ത്തിയും താഴ്ത്തിയും ചെയ്യുന്ന യോഗ പോസ് ആണിത്.
പൂച്ചയെ പോലെ എന്നതിനാലാണ് ഇതിന് മാര്‍ജാരിയാസന എന്നുതന്നെ പേര് വന്നത്. വളരെ പതിയെ വേണം ഈ പൊസിഷനില്‍ മുഖം പൊക്കിവയ്ക്കാനും താഴ്ത്തിവയ്ക്കാനും.
തഡാസന
ആദ്യം സ്ട്രെയിറ്റായി നില്‍ക്കുക. തോളിന് അനുസരിച്ച് വേണം കാലുകളും വയ്ക്കാൻ. ഇതിന് ശേഷം കൈകള്‍ മുകളിലേക്കുയര്‍ത്തുക. പരമാവധി കൈകള്‍ സ്ട്രെച്ച് ചെയ്താണ് ഇത് ചെയ്യേണ്ടത്.
പത്ത് സെക്കൻഡ് നേരത്തേക്ക് ഈ പൊസിഷൻ ഹോള്‍ഡ് ചെയ്യുക. ദിവസവും മൂന്ന് മുതല്‍ അഞ്ച് തവണയെങ്കിലും ചെയ്യുക.
Also Read:- ഗര്‍ഭകാലത്ത് സ്ത്രീകളെ കടന്നുപിടിക്കുന്ന രോഗം; ചെറുക്കാൻ ചെയ്യാമീ കാര്യങ്ങള്‍...