ഇന്ത്യയില്‍ ആദ്യമായി സ്വയം വിവാഹം ചെയ്ത യുവതി; പുതിയ സന്തോഷം പങ്കിട്ട് വീഡിയോ...

ഇരുപത്തിനാലുകാരിയായ ക്ഷമയാണ് ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെയൊരു സംഭവത്തിലേക്ക് ഇറങ്ങുന്നത്. പരിപൂര്‍ണമായും താൻ സ്വയം തന്നെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു ഇതെന്നും എന്നാല്‍ അമ്മയുടെ പിന്തുണയും തനിക്കുണ്ടായിരുന്നുവെന്നും ക്ഷമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. 

first woman in india who married herself celebrated anniversary hyp

സ്വയം വിവാഹം ചെയ്യുക! കേള്‍ക്കുമ്പോള്‍ തന്നെ ആരിലും ഇത് അത്ഭുതമോ ആശയക്കുഴപ്പമോ എല്ലാം ഉണ്ടാക്കാം. എന്നാല്‍ വിവാഹം, വ്യക്തിജീവിതം എന്നെല്ലാം പറയുന്നത് നിയമത്തിന് അകത്തുതന്നെ നില്‍ക്കുന്ന തരത്തില്‍ ഓരോരുത്തര്‍ക്കും സ്വയം തീരുമാനിക്കാവുന്ന കാര്യങ്ങളാണല്ലോ. 

അതുകൊണ്ട് തന്നെ ഒരു വ്യക്തി സ്വയം വിവാഹം ചെയ്തു എന്ന് കേട്ടാലും അതിനെ ഒരു പരിധിയില്‍ കവിഞ്ഞ് വിമര്‍ശനവിധേയമാക്കുന്നതിലും അര്‍ത്ഥമില്ല. ഇപ്പോഴിതാ ഇന്ത്യയില്‍ ആദ്യമായി സ്വയം വിവാഹം ചെയ്ത യുവതി തന്‍റെ പുതിയ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

മറ്റൊന്നുമല്ല, താൻ സ്വയം വിവാഹം ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ, കൃത്യമായി പറഞ്ഞാല്‍ വ്യത്യസ്തമായ വിവാഹത്തിന്‍റെ വാര്‍ഷിക സന്തോഷമാണ് ഗുജറാത്ത് സ്വദേശിയായ ക്ഷമ ബിന്ദു പങ്കുവച്ചിരിക്കുന്നത്. 

ഇരുപത്തിനാലുകാരിയായ ക്ഷമയാണ് ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെയൊരു സംഭവത്തിലേക്ക് ഇറങ്ങുന്നത്. പരിപൂര്‍ണമായും താൻ സ്വയം തന്നെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു ഇതെന്നും എന്നാല്‍ അമ്മയുടെ പിന്തുണയും തനിക്കുണ്ടായിരുന്നുവെന്നും ക്ഷമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. 

ഹിന്ദു മതാചാരപ്രകാരം ശരിക്കും എങ്ങനെയാണോ ഒരു വിവാഹം നടക്കുക, അങ്ങനെ തന്നെയായിരുന്നു ക്ഷമയുടെ വിവാഹവും. പൂജയും പ്രാര്‍ത്ഥനകളും അടക്കം വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളും ഉണ്ടായിരുന്നു. ഇവര്‍ സ്വയം തന്നെ വിവാഹമാല അണിയിക്കുകയും സിന്ദൂരം ചൂടിക്കുകയും ചെയ്തു. അടുത്ത സുഹൃത്തുക്കളും പ്രിയപ്പെട്ടവരും മാത്രം പങ്കെടുത്ത വിവാഹം വീട്ടില്‍ വച്ച് തന്നെയാണ് ക്ഷമ നടത്തിയത്.

ഇപ്പോള്‍ വിവാഹവാര്‍ഷികത്തിന് തന്‍റെ ഒരു വര്‍ഷത്തെ ഒറ്റക്കുള്ള വിവാഹജീവിതത്തിലെ സന്തോഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോ ആണ് ക്ഷമ പങ്കുവച്ചിരിക്കുന്നത്. ഒറ്റക്കുള്ള ജീവിതം ഏറെ സന്തോഷകരമാണെന്നാണ് കാണുമ്പോള്‍ തോന്നുന്നതെന്ന് നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. അധികവും ക്ഷമയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്‍റുകള്‍ തന്നെയാണ് ക്ഷമയ്ക്ക് തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ കിട്ടുന്നത്.

എന്നാല്‍ സ്വയം വിവാഹം കഴിച്ച യുവതിയെന്ന വാര്‍ത്ത പ്രചരിച്ച സമയത്ത് ഒരുപാട് പേര്‍ ഇവര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. സംസ്കാരത്തിനും വിശ്വാസങ്ങള്‍ക്കുമെതിരെയാണ് ക്ഷമയുടെ ഈ തീരുമാനമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് പലരും ചൂണ്ടിക്കാട്ടിയത്.

പല വിദേശരാജ്യങ്ങളും നേരത്തെ തന്നെ 'സോളോഗമി' അഥവാ ഒരു വ്യക്തി സ്വയം തന്നെ വിവാഹം കഴിക്കുന്ന രീതിയുണ്ട്. ഇതിന് പിന്തുണയ്ക്കുന്ന കമ്മ്യൂണിറ്റികളുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു നീക്കം ആദ്യമായി നടത്തിയത് ക്ഷമയായിരുന്നു. 

ക്ഷമ പങ്കുവച്ച പുതിയ വീഡിയോ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kshama Bindu (@kshamachy)

Also Read:- കയ്യേറ്റത്തിനിടെ ബന്ധുവിന്‍റെ കടിയേറ്റു; ശേഷം മാംസം ഭക്ഷിക്കുന്ന ബാക്ടീരിയല്‍ അണുബാധയിലേക്ക്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

 

Latest Videos
Follow Us:
Download App:
  • android
  • ios