'സ്ത്രീകൾ സ്വന്തം ശരീരത്തെ അംഗീകരിക്കാൻ പഠിക്കണം'; വിദ്യാ ബാലന്‍

സ്വന്തം ആരോഗ്യസംരക്ഷണത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരുമ്പോള്‍ അത് സമൂഹത്തിലും മാറ്റങ്ങള്‍ കൊണ്ടുവരും. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം അതിപ്രധാനമാണ്. 

Every woman must acknowledge each part of her body says vidya balan

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിയാണ് വിദ്യാ ബാലന്‍. മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ തന്‍റേതായ ഇടം കണ്ടെത്തിയ നടി. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് 44-കാരിയായ വിദ്യ. 7.2 മില്ല്യണ്‍ ഫോളോവേഴ്സ് ആണ് വിദ്യക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. 

ട്രെഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്‍റെ സാരികളോടുള്ള  പ്രിയം വളരെ പ്രശസ്തമാണ്. എന്നാല്‍ സാരി ധരിച്ചുള്ള വിദ്യയുടെ പല ഫോട്ടോകള്‍ക്ക് താഴെ അവരുടെ  വണ്ണത്തിന്‍റെയും ശരീര ഘടനയുടെയും പേരില്‍  പല മോശം കമന്‍റുകളും വരാറുണ്ട്. എന്നാല്‍ ഇത്തരം ബോഡി ഷെയ്മിങ്ങുകള്‍ ഒന്നും വിദ്യയെ ബാധിക്കാറില്ല. 

ഏത് സ്ത്രീയും അവരുടെ ശരീരത്തെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന് പറയുകയാണ് വിദ്യ ഇപ്പോള്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന 65-ാമത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് ഓഫ് ഓബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജിയില്‍ പങ്കെടുത്തു സംസാരിച്ചുകൊണ്ടാണ് വിദ്യാ ബാലന്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

'സ്ത്രീയെ സംബന്ധിച്ച് അവരുടെ സ്വത്വത്തിന്റെ ഭാഗം തന്നെയാണ് ശരീരം. എന്നിട്ടും സ്വന്തം ശരീരത്തെ അംഗീകരിക്കാന്‍ ആരും തയാറാവുന്നില്ല. ഓരോ സ്ത്രീയും അവരുടെ ശരീരത്തെ സംരക്ഷിക്കുകയും അതിനെ വേണ്ട രീതിയില്‍ പരിപാലിക്കുകയും ചെയ്യണം. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കൂടി ഉത്തരവാദിത്തമാണ്'- വിദ്യ പറയുന്നു. 

സ്വന്തം ആരോഗ്യസംരക്ഷണത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരുമ്പോള്‍ അത് സമൂഹത്തിലും മാറ്റങ്ങള്‍ കൊണ്ടുവരും. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം പ്രധാനമാണ്. ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാവുന്നുണ്ടെങ്കിലും സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന് വിദ്യാ ബാലന്‍ പറയുന്നു.

ഒരു സ്ത്രീക്ക് ഗൈനക്കോളജിസ്റ്റിനെ കാണണമെങ്കില്‍ മാതാപിതാക്കളോ, ജീവിത പങ്കാളിയോ മകനോ അങ്ങനെ ആരെങ്കിലും അവരുടെ കൂടെ ഉണ്ടാകും. കാരണം ഗൈനക്കോളജിസ്റ്റുകളെ കാണേണ്ട ആരോഗ്യപ്രശ്നങ്ങള്‍ അത്തരം സ്ത്രീകളെ സംബന്ധിച്ച് നാണക്കേടും സ്വസ്ഥതയുമുണ്ടാക്കുന്നു. വീട്ടുകാരോടൊപ്പം ഡോക്ടറെ കാണുമ്പോള്‍ വീട്ടുകാര്‍ക്കും രോഗവിവരങ്ങള്‍ അറിയാനാവുമെന്നതും പ്രധാനപ്പെട്ടകാര്യമാണെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. 

Also Read: മെട്രോയ്ക്കുള്ളില്‍ യുവതിയുടെ ഡാന്‍സ്; വീഡിയോ വൈറല്‍; വിമര്‍ശനം

Latest Videos
Follow Us:
Download App:
  • android
  • ios