ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ​ഗർഭിണിയാണെന്ന് ഉറപ്പിക്കാം

നിങ്ങൾ ഗർഭിണിയാണ് എന്നുള്ളതിന്റെ ഏറ്റവും ആദ്യത്തെ ലക്ഷണമാണ് ആർത്തവം നിൽക്കുക എന്നത്. തലവേദന,ഛർദി, ആഹാരത്തോടുള്ള മടുപ്പ് ഇത്തരത്തിലുള്ള ലക്ഷണങ്ങളും ​ഗർഭിണിയാണെന്നതിന്റെ ലക്ഷണങ്ങളാണ്.

Early symptoms of pregnancy and when to test

ഗർഭിണിയാണോ എന്നറിയാൻ ഇന്ന് പല വഴികളുണ്ട്. ​ചില ലക്ഷണങ്ങൾ കണ്ടാൽ ​ഗർഭിണിയാണോ എന്നറിയാൻ സാധിക്കും. നിങ്ങൾ ഗർഭിണിയാണ് എന്നുള്ളതിന്റെ ഏറ്റവും ആദ്യത്തെ ലക്ഷണമാണ് ആർത്തവം നിൽക്കുക എന്നത്. ആർത്തവത്തിന്റെ രണ്ടാം ആഴ്ചയിൽ നടക്കുന്ന അണ്ഡവിസർജനത്തിലൂടെ പുതിയ അണ്ഡം അണ്ഡാശയത്തിൽ നിന്ന് വേർപെടുകയും ചെയ്യുന്നു. ഒരു അണ്ഡത്തിന്റെ ആയുസ് 12-24 മണിക്കൂർ മാത്രമാണ്.​ അത് പോലെ തന്നെ സ്‌പോട്ടിങ് കാണുന്നുണ്ടെങ്കിൽ ​ഗർഭിണിയാണെന്ന് ഉറപ്പിക്കാം.

വയറിലുണ്ടാകുന്ന ചെറിയ കൊളുത്തിപ്പിടിക്കലും യോനിയിൽ ചെറിയ രക്തത്തുള്ളികൾ കാണപ്പെടുകയും ചെയ്യുന്നത് ഗർഭിണിയാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്. ഫെല്ലോപിയൻ ട്യൂബിൽ രൂപം കൊണ്ട ഭ്രൂണം ഗർഭപാത്രത്തിൽ പറ്റിപ്പിടിക്കാൻ തുടങ്ങുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്തനങ്ങളുടെ ആകൃതി നഷ്ടപ്പെടാൻ തുടങ്ങുന്നതും വേദന തോന്നുന്നതും ഗർഭത്തിന്റെ ലക്ഷണങ്ങളിൽ മറ്റൊന്നാണ്. നിപ്പിൾസ് കൂടുതൽ ഇരുണ്ടതാവുകയും ചുറ്റുമുള്ള ഭാഗത്തു കൂടുതൽ തടിപ്പ് തോന്നുകയും ചെയ്യുന്നു. 

ചിലരിൽ സ്തനങ്ങൾക്കു മുകളിലെ ഞരമ്പുകൾ തെളിഞ്ഞു കാണപ്പെടാറുമുണ്ട്. പ്രോജെസ്റ്റീറോണിന്റെ ഉത്പാദനത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും ഗർഭപാത്രത്തിന്റെ അകത്തെ ആവരണത്തിന്റെ കട്ടി കൂട്ടുകയും ചെയ്യുന്നു. ഇതുകൊണ്ടു തന്നെ വൃക്കകളുടെ പ്രവർത്തനം വർധിക്കുകയും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാക്കുകയും ചെയ്യുന്നു. തലവേദന,ഛർദി, ആഹാരത്തോടുള്ള മടുപ്പ് ഇത്തരത്തിലുള്ള ലക്ഷണങ്ങളും ​ഗർഭിണിയാണെന്നതിന്റെ ലക്ഷണങ്ങളാണ്.

Latest Videos
Follow Us:
Download App:
  • android
  • ios