സ്റ്റിച്ച് പൊട്ടി; ഒരു കുഞ്ഞ് പുറത്തേയ്ക്ക് വന്നു; ആശങ്കയുടെ നിമിഷങ്ങളെ കുറിച്ച് ഡിംപിൾ

ഇരട്ടക്കുട്ടികൾ ആയതു കൊണ്ടു തന്നെ സ്റ്റിച്ച് ഇട്ടു കഴിഞ്ഞാൽ വലിയ ടെൻഷന്റെ ആവശ്യം ഇല്ലെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ പേടി കൂടിവന്നുവെന്നും ഡിംപിൾ പറയുന്നു.  

dimple rose about her pregnancy period

ബാലതാരമായി വെള്ളിത്തിരയില്‍ എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഡിംപിൾ റോസ് (dimple rose). ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മയായതിന്‍റെ സന്തോഷം താരം പങ്കുവച്ചത്. ഇരട്ട (twins) കുട്ടികള്‍ ആണ് ഡിംപിളിന് പിറന്നത്. അതിന്‍റെ സന്തോഷത്തിലാണ് താരം. 

ഇപ്പോഴിതാ ആശങ്കയുടെയും കാത്തിരിപ്പിന്‍റെയും ആ നിമിഷങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ഡിംപിൾ. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്. ഇരട്ടക്കുട്ടികൾ ആയതു കൊണ്ടു തന്നെ സ്റ്റിച്ച് ഇട്ടു കഴിഞ്ഞാൽ വലിയ ടെൻഷന്റെ ആവശ്യം ഇല്ലെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ പേടി കൂടിവന്നുവെന്നും ഡിംപിൾ പറയുന്നു.  

‘അഞ്ചര മാസത്തിൽ ചെറിയ ഒരു ബ്ലീഡിങ് ഉണ്ടായി. ഹോസ്പിറ്റലിൽ പോയി ഒരു ഇൻജക്ഷൻ എടുത്തു വരാൻ ഡോക്ടർ പറയുകയും ചെയ്തു. ഭർത്താവ് കാറിൽ ഇരിക്കുകയായിരുന്നു, ആശുപത്രിയിലേയ്ക്ക് ഒറ്റയ്ക്കാണ് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെലിവറി നടക്കുമെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് നടക്കുന്നത് എന്താണെന്ന് പോലും അറിയാൻ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാൾ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. ഒന്നുകിൽ പ്രസിവിക്കാം അല്ലെങ്കിൽ മെംബ്രേയ്‌ൻ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു. കൗൺസിലിങ്ങിനു ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. അങ്ങനെ സ്റ്റിച്ച് ഇട്ടു.  രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടർ പറഞ്ഞിരുന്നു. കിടന്ന കിടപ്പിൽ എല്ലാം ചെയ്യണം എന്ന് പറയില്ലേ... ആ അവസ്ഥയിൽ ആയിരുന്നു’- ഡിംപിൾ പറയുന്നു. 

‘പ്രസവിച്ച് കുറേ നേരത്തേയ്ക്ക് ഞാനെന്റെ കുഞ്ഞുങ്ങളുടെ മുഖംപോലും കണ്ടില്ല. കുഞ്ഞുങ്ങളെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് ഞാൻ കണ്ടത്. ലേബർ റൂമില്‍ നിന്നും ഞാനൊരാൾ മടങ്ങി വരുമോ അതോ കുഞ്ഞുങ്ങൾ മടങ്ങി വരുമോ എന്നു പോലും പറയാൻ കഴിയാത്ത അവസ്ഥ. ഏറെ വേദന സഹിച്ചാണ് ആ നിമിഷങ്ങൾ കടന്നു പോയത്’- ഡിംപിൾ പറയുന്നു.

 

Also Read: 'ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ, മതവിരുദ്ധമോ അല്ല'; മകൾക്ക് കുറിപ്പുമായി ​ഗീതു മോഹൻദാസ്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios