ഗർഭകാലത്തെ പ്രമേഹം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ടെെപ്പ് 2 ഗണത്തിൽ വരുന്ന പ്രമേഹം ഗർഭകാലത്ത് പലർക്കും ഉണ്ടാകാറുണ്ട്. ഇത് ഗർഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളിലാണ് സാധാരണ കണ്ടു വരുന്നത്. എന്നാൽ ചിലർക്ക് ഗർഭകാലത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ പ്രമേഹം ഉണ്ടാകാറുണ്ട്.
പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. ശരീരം നിർമിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നതു കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. ശരീരം ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ തോത് അനുസരിച്ച് പ്രമേഹരോഗാവ്സ്ഥ വ്യത്യാസപ്പെടും. അതുകൊണ്ടാണ് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നു കഴിക്കണം എന്ന് പറയുന്നത്. ഇൻസുലിൻ കുത്തിവയ്പ്പും ഗുളികയുമാണ് പ്രമേഹ നിയന്ത്രണത്തിനുള്ള രണ്ടു മാർഗങ്ങൾ. ക്യത്യമായി മരുന്ന് കഴിക്കേണ്ടത് ഈ രോഗത്തിന് അനിവാര്യമാണ്.
ഗർഭകാലവും പ്രമേഹവും...
ടെെപ്പ് 2 ഗണത്തിൽ വരുന്ന പ്രമേഹം ഗർഭകാലത്ത് പലർക്കും ഉണ്ടാകാറുണ്ട്. ഇത് ഗർഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളിലാണ് സാധാരണ കണ്ടു വരുന്നത്. എന്നാൽ ചിലർക്ക് ഗർഭകാലത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ പ്രമേഹം ഉണ്ടാകാറുണ്ട്. ഇത് അപകടമാണ്. കുഞ്ഞിന്റെ തലച്ചോർ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ രൂപപ്പെടുന്ന സമയത്ത് അമ്മയുടെ ഗ്ലൂക്കോസ് ലെവൽ ഉയർന്നു നിൽക്കുന്നത് കുഞ്ഞിന്റെ വളർച്ചയെ ബാധിക്കാം.
ഗർഭകാലത്ത് ആവശ്യത്തിൽ അധികം ഭക്ഷണം കഴിപ്പിക്കുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നതാണ് നല്ല രീതി. ഗർഭകാലത്ത് പൊതുവേ ഇൻസുലിൻ പ്രവർത്തനം താഴ്ന്ന നിലയിലാണ്. അമിതഭക്ഷണം മൂലമുണ്ടാകുന്ന അമിതവണ്ണം ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം വീണ്ടും പതുക്കെയാക്കും.
മാതാപിതാക്കളിലൊരാൾക്കോ രണ്ട് പേർക്കുമോ പ്രമേഹമുള്ള സ്ത്രീകൾ ഗർഭം ധരിക്കാൻ ഒരുങ്ങുമ്പോൾ തന്നെ ഷുഗർ നില പരിശോധിക്കണം. അത് സാധിച്ചില്ലെങ്കിൽ ആദ്യ മൂന്ന് മാസത്തിനുള്ളിൽ നിർബന്ധമായും രക്തപരിശോധന നടത്തണം. പ്രസവം കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും രക്ത പരിശോധന നടത്തി പ്രമേഹമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. ഗർഭകാലത്ത് പ്രമേഹം വന്ന സ്ത്രീകൾക്ക് പിൽക്കാലത്ത് രോഗസാധ്യത കൂടുതലാണ്.