മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 8 കാര്യങ്ങള്‍
പ്രസവശേഷം ആദ്യ ദിവസങ്ങളിൽ ലഭിക്കുന്ന ഇളം മഞ്ഞ നിറമുള്ള മുലപ്പാൽ(കൊളസ്ട്രം) പിഴിഞ്ഞ് കളയരുത്. കുഞ്ഞുങ്ങൾക്ക് പ്രതിരോധ ശേഷിയേകുന്ന ആന്റിബോഡീസ് ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. രണ്ട് വയസുവരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകണം. ഇരു മുലകളും മാറിമാറി കുടിക്കാന്‍ കുഞ്ഞിനെ പ്രേരിപ്പിക്കുക.
കുഞ്ഞിന്റെ ആരോഗ്യപരമായ വളര്‍ച്ചക്ക് അനിവാര്യ ഘടകമാണ് മുലയൂട്ടൽ. അത് കുഞ്ഞിന്റെ ആരോഗ്യവും മേനിയഴകും മനക്കരുത്തും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മാതാവുമായുള്ള ബന്ധം ശക്തമാക്കുന്നു. പ്രസവശേഷം ആദ്യ ദിവസങ്ങളിൽ ലഭിക്കുന്ന ഇളം മഞ്ഞ നിറമുള്ള മുലപ്പാൽ(കൊളസ്ട്രം) പിഴിഞ്ഞ് കളയരുത്. കുഞ്ഞുങ്ങൾക്ക് പ്രതിരോധ ശേഷിയേകുന്ന ആന്റിബോഡീസ് ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. രണ്ട് വയസുവരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകണം.
മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍...
1. ഒരു കാരണവശാലും കുഞ്ഞ് ഉറങ്ങി കിടക്കുമ്പോൾ മുലയൂട്ടരുത്.
2. ഇരു മുലകളും മാറിമാറി കുടിക്കാന്‍ കുഞ്ഞിനെ പ്രേരിപ്പിക്കുക.
3. മുലയൂട്ടി കഴിഞ്ഞാല്‍ ഇടതു തോളില്‍ കിടത്തി പുറത്ത് കൈകൊണ്ടു തട്ടി ഉള്ളിലുള്ള വായു പുറത്തുകളയണം.
4. കുഞ്ഞിനു ശ്വാസതടസ്സമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
5. മുലയില്‍ നിന്ന് അല്പം പാല്‍ പിഴിഞ്ഞു കളഞ്ഞതിന് ശേഷമേ കുഞ്ഞിന് പാൽ നൽകാവൂ.
6. മുലപ്പാല്‍ നന്നായി ലഭിക്കുന്ന കുഞ്ഞിന് വേറെ വെള്ളം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിക്കേണ്ട ആവശ്യമുണ്ട്.
7. മാതാവിലുണ്ടാകുന്ന നേരിയ മാനസികസംഘര്‍ഷം പോലും പാലുല്പാദനത്തിന് തടസ്സമാവും. അതിനാല്‍ ശാന്തമായ അന്തരീക്ഷം പാലൂട്ടുന്ന മാതാവിനു അത്യാവശ്യമാണ്.
8. മുലയൂട്ടുന്ന അമ്മമാർ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികൾ, നാരുകള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
മുലയൂട്ടുന്നതിന്റെ ഗുണങ്ങള്‍...
1. കുഞ്ഞിന് പ്രതിരോധശേഷി വർധിക്കുന്നു.
2.കുഞ്ഞിന്റെ എല്ലുകൾക്കും പല്ലുകൾക്കും ബലം കിട്ടുന്നു.
3. മുലയൂട്ടുന്ന അമ്മമാരില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.