കുഞ്ഞ് ജനിച്ചത് ചില പ്രശ്നങ്ങളോടെ; ആദ്യമായി വെളിപ്പെടുത്തലുമായി നടി ബിപാഷ
2016ല്‍ ആണ് താരം വിവാഹിതയാകുന്നത്. നടനും മോഡലുമായ കരൺ സിംഗ് ഗ്രോവറിനെയാണ് ബിപാഷ വിവാഹംകഴിച്ചിരിക്കുന്നത്. വിവാഹിതയായി ആറ് വര്‍ഷത്തിന് ശേഷം തനിക്ക് കുഞ്ഞ് പിറന്നതും ബിപാഷ ഏറെ ആഹ്ളാദപൂര്‍വം സോഷ്യല്‍ മീഡയയില്‍ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒപ്പം ആഘോഷമാക്കിയിരുന്നു.
ബോളിവുഡില്‍ വലിയ തരംഗം സൃഷ്ടിച്ച ഗ്ലാമര്‍ താരമാണ് ബിപാഷ ബസു. ഇപ്പോള്‍ സിനിയില്‍ ്ത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. തന്‍റെ കുടുംബവിശേഷങ്ങള്‍ തന്നെയാണ് അധികവും ബിപാഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറ്.
2016ല്‍ ആണ് താരം വിവാഹിതയാകുന്നത്. നടനും മോഡലുമായ കരൺ സിംഗ് ഗ്രോവറിനെയാണ് ബിപാഷ വിവാഹംകഴിച്ചിരിക്കുന്നത്. വിവാഹിതയായി ആറ് വര്‍ഷത്തിന് ശേഷം തനിക്ക് കുഞ്ഞ് പിറന്നതും ബിപാഷ ഏറെ ആഹ്ളാദപൂര്‍വം സോഷ്യല്‍ മീഡയയില്‍ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒപ്പം ആഘോഷമാക്കിയിരുന്നു.
ദേവി എന്ന് പേരിട്ടിരിക്കുന്ന പെൺകുഞ്ഞിന്‍റെ വിശേഷങ്ങളും ഇപ്പോള്‍ ബിപാഷ ആരാധകരുമായി പതിവായി പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ നവംബറിലാണ് ബിപാഷയ്ക്കും കരണിനും കുഞ്ഞ് പിറന്നത്. എന്നാലിപ്പോള്‍ ദേവി പിറന്നതിന് ശേഷമുണ്ടായ ചില പ്രതിസന്ധികളെ കുറിച്ച് ഒരഭിമുഖത്തിലൂടെ തുറന്നുപങ്കവയ്ക്കുകയാണ് താരം.
ദേവി പിറക്കുമ്പോള്‍ തന്നെ ഹൃദയത്തില്‍ രണ്ട് ദ്വാരമുണ്ടായിരുന്നു എന്നും ഇത് ദേവി പിറന്ന് മൂന്നാം ദിവസമായപ്പോഴേക്ക് തങ്ങള്‍ അറിഞ്ഞുവെന്നും ബിപാഷ പറയുന്നു. അവിടെ നിന്ന് പിന്നീടുള്ള അഞ്ച് മാസക്കാലം വളരെയധികം വേദനകള്‍ അനുഭവിച്ചുവെന്നും സ്വതവേ പെട്ടെന്ന് മനസ് പതറുന്ന തനിക്ക് അമ്മയായതോടെ കിട്ടിയ ധൈര്യവും മകളുടെ പ്രസരിപ്പാര്‍ന്ന സാമീപ്യവുമാണ് എല്ലാം അതിജീവിക്കാൻ ഇന്ധനമായതെന്നും ബിപാഷ പറയുന്നു.
'ഇതറിഞ്ഞ ശേഷവും ഞങ്ങള്‍ ആരോടും ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. ഫാമിലിയോട് പോലും പറഞ്ഞില്ല. മൂന്ന് മാസത്തിനുള്ളില്‍ അവള്‍ക്ക് സര്‍ജറി ചെയ്യണം. അതാണ് പറ്റിയ സമയം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അതനുസരിച്ച് മൂന്ന് മാസം ഞങ്ങള്‍ കാത്തിരുന്നു. ദേവി മിടുക്കിയായിരുന്നു. അങ്ങനെയൊരു പ്രശ്നമുള്ള കുട്ടിയാണെന്നതിന്‍റെ യാതൊരു സൂചനയും അവള്‍ കാണിച്ചില്ല. ഞങ്ങളും പതിയെ അത് ശരിയാകുമായിരിക്കും, സര്‍ജറി വേണ്ടി വരില്ല എന്ന് തന്നെ വിശ്വസിച്ചു....
... ഒരുപക്ഷേ എല്ലാ മാതാപിതാക്കളും ഇങ്ങനെ തന്നെ ആയിരിക്കും. നമ്മുടെ കുഞ്ഞിന് എന്തെങ്കിലും വന്നാല്‍ അത് മാറും എന്ന് തന്നെ വിശ്വസിക്കും. അങ്ങനെ ആ വിശ്വാസത്തില്‍ തുടരും. പക്ഷേ മൂന്നാം മാസമായപ്പോഴും അവളുടെ നിലയില്‍ മാറ്റമൊന്നുമില്ല എന്ന് കണ്ടതോടെ സര്‍ജറി നടത്തി. ആ സര്‍ജറി നടത്താം എന്നുള്ള തീരുമാനത്തിലേക്ക് എത്തല്‍ എത്രയോ വിഷമകരമായിരുന്നു. എപ്പോഴും ഏത് ഘട്ടത്തിലും പതറാതെ നില്‍ക്കുന്ന, എന്‍റെ ഭര്‍ത്താവ് ആ സമയത്ത് ആകെ തകര്‍ന്നുപോയി...
... പക്ഷേ എനിക്ക് അമ്മയായ ശേഷമുണ്ടായ ധൈര്യമോ എന്തോ, അങ്ങനെ സര്‍ജറിക്ക് അവളെ തയ്യാറാക്കി. എനിക്ക് അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവള്‍ക്കൊന്നും സംഭവിക്കില്ല, അവള്‍ ആരോഗ്യത്തോടെ തിരിച്ചുവരും എന്ന് തന്നെ തോന്നി. പക്ഷേ ആ ആറ് മണിക്കൂര്‍ എനിക്ക് ജീവിതം നിലച്ചുപോയതുപോലെ തോന്നി. എനിക്ക് പറയാനുള്ളത് ഇങ്ങനെയുള്ള പ്രശ്നങ്ങളോടെ കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ അത് മാറുമെന്ന് വിശ്വസിച്ച് കാത്തിരിക്കരുത്. സര്‍ജറി പറയുന്നുവെങ്കില്‍ അത് ചെയ്യൂ. കുഞ്ഞിന്‍റെ ഭാവിയാണ് വലുത്. ഇപ്പോള്‍ ദേവി സുഖമായിരിക്കുന്നു. അവളുടെ ശസ്ത്രക്രിയ തീര്‍ത്തും വിജയകരം ആയിരുന്നു. ഞാൻ ഡോക്ടര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു...' -ബിപാഷ പറയുന്നു.
കുഞ്ഞിന്‍റെ അസുഖത്തെ കുറിച്ച് സംസാരിച്ച് പല തവണ വേദന സഹിക്കാതെ ബിപാഷ കരയുന്നതും അഭിമുഖത്തിന്ഞരെ വീഡിയോ ക്ലിപ്പില്‍ കാണാം. ഇത് ബിപാഷ തന്നെയാണ് പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കുഞ്ഞിന് സൗഖ്യമാശംസിക്കുന്നത്. ഭാവിയില്‍ ഒരു പ്രശ്നവുമില്ലാതെ കുഞ്ഞ് വളരുമെന്ന ധൈര്യവും നിരവധി പേര്‍ ബിപാഷയ്ക്ക് പകരുന്നു.
വീഡിയോ കാണാം...
Also Read:- മുലയൂട്ടുന്ന അമ്മമാര്‍ കാപ്പി കുടിക്കാൻ പാടില്ലേ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-