കുഞ്ഞുങ്ങൾക്ക് സ്ഥിരമായി ഡയപ്പർ ഉപയോഗിക്കാമോ?
ഡയപ്പർ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ കുഞ്ഞുങ്ങളിൽ പലതരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടാം. വായുസഞ്ചാരം തടസപ്പെടുത്തും വിധം ഇറുകിയ വിധത്തിലാണ് കുഞ്ഞുങ്ങളിൽ ഡയപ്പർ ധരിപ്പിക്കുന്നത്
നിങ്ങളുടെ കുഞ്ഞിന് ഡയപ്പർ സ്ഥിരമായി ഉപയോഗിക്കാറുണ്ടോ. ഡയപ്പർ ഉപയോഗം അത്ര നല്ലതല്ലെന്ന് വേണം പറയാൻ. ഡയപ്പർ ഉപയോഗിച്ചാൽ കുഞ്ഞുങ്ങളിൽ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാം. ഡയപ്പർ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ കുഞ്ഞുങ്ങളിൽ പലതരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടാം. വായുസഞ്ചാരം തടസപ്പെടുത്തും വിധം ഇറുകിയ വിധത്തിലാണ് കുഞ്ഞുങ്ങളിൽ ഡയപ്പർ ധരിപ്പിക്കുന്നത്. ഡയപ്പർ ഉപയോഗിക്കുമ്പോൾ പൊള്ളലേറ്റ പോലുള്ള പാടുകളും , ജനനേന്ദ്രിയത്തിന്‍റെ ഭാഗത്ത് ചുവപ്പ് നിറവും ഉണ്ടാകാറുണ്ട്.
ഡയപ്പർ മൂലം ഉണ്ടാകാറുള്ള ചൊറിച്ചിൽ മാറ്റാൻ ഏറ്റവും നല്ലതാണ് കടുകെണ്ണ. കടുകെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുക. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും പുരട്ടാൻ ശ്രമിക്കുക. കുളിപ്പിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ബേക്കിംഗ് സോഡ ഇടുന്നത് അണുക്കൾ ഇല്ലാതാക്കാൻ സഹായിക്കും. മുട്ടയുടെ വെള്ള കുഞ്ഞുങ്ങളിലെ ശരീരത്തിലെ ചുവന്നപ്പാടുകൾ മാറ്റാൻ സഹായിക്കും. കുഞ്ഞുങ്ങളിലെ ചർമ്മം കൂടുതൽ ലോലമാകാൻ മുട്ടയുടെ വെള്ള ഉത്തമമാണ്.
കുഞ്ഞുങ്ങൾക്ക് വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. വരണ്ട ചർമ്മം ഇല്ലാതാകാൻ ഇത് സഹായിക്കും. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് അരമണിക്കൂർ മുമ്പേ വെളിച്ചെണ്ണ ശരീരത്തിൽ പുരട്ടാൻ ശ്രമിക്കുക. ഡയപ്പർ ഉപയോഗിച്ച് ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ സ്ഥിരമായി പുരട്ടാം. പ്ലാസ്റ്റിക്ക് കൊണ്ടുള്ള ഡയപ്പറുകൾ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. എപ്പോഴും വായു കിട്ടുന്ന രീതിയിലാകണം കുഞ്ഞുങ്ങളിൽ ഡയപ്പറുകൾ ധരിപ്പിക്കേണ്ടത്.