Postpartum Depression| ഞാൻ പ്രസവാനന്തര വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലായില്ല; തുറന്നുപറഞ്ഞ് അയേഷ

അധികമാരും ചര്‍ച്ചചെയ്യാത്ത അതിഗൗരവകരമായ മാനസികാവസ്ഥയാണിത്. പോസ്റ്റ്പാര്‍ട്ടം ബ്ലൂസ്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്...അങ്ങനെ പല തരത്തില്‍ ഇത് കാണപ്പെടുന്നു.  

Ayesha Curry opens up about postpartum depression

സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മമാരുടെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന് പിന്നിലെ വില്ലനായ മാനസികാവസ്ഥയെ കുറിച്ച് ആരും ചര്‍ച്ച ചെയ്യാറില്ല. പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' (Postpartum Depression). ഗര്‍ഭാവസ്ഥയുടെ അവസാനംതൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസംവരെ നീണ്ടുനില്‍ക്കുന്ന മാനസികാവസ്ഥയാണിത്.

പോസ്റ്റ്പാര്‍ട്ടം ബ്ലൂസ്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്...അങ്ങനെ പല തരത്തില്‍ ഇത് കാണപ്പെടുന്നു. പ്രസവത്തോടെ സ്ത്രീകളില്‍ ഈസ്ട്രജന്‍റെയും പ്രൊജസ്‌ട്രോണിന്‍റെയും കുറവുണ്ടാകുന്നതും മറ്റ് സാമൂഹിക ഘടകങ്ങളുമൊക്കെ ഇത്തരത്തിലുള്ള വിഷാദരോഗത്തിലേയ്ക്ക് നയിക്കാം. അധികമാരും ചര്‍ച്ചചെയ്യാത്ത അതിഗൗരവകരമായ മാനസികാവസ്ഥയാണിത്. 

ഇപ്പോഴിതാ അമേരിക്കൻ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ മോഡലും അവതാരകയുമായ അയേഷ കരി (Ayesha Curry) താന്‍ അനുഭവിച്ച പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് തുറന്നുപറയുകയാണ്. സ്‌കൂൾ കാലം മുതലേ നന്നായി അറിയാവുന്ന സ്റ്റീഫനാണ് അയേഷയുടെ ഭർത്താവ്. 2015 ൽ രണ്ടാമത്തെ കുട്ടി റ്യാൻ ജനിച്ചതിനു ശേഷമായിരുന്നു അയേഷയ്ക്ക് വിഷാദ രോഗം ഉണ്ടായത്. 

‘ഇപ്പോള്‍ പുറകിലേയ്ക്ക്  തിരിഞ്ഞുനോക്കുമ്പോൾ എനിക്കൊരു കാര്യം പറയാം. ഞാൻ പ്രസവാനന്തര വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരു സംശയവും അന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല. എന്താണ് പ്രസവാനന്തര വിഷാദം എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. പുറമെ നേക്കുമ്പോള്‍, സന്തോഷവതിയായി കാണപ്പെട്ടപ്പോഴും ഉള്ളിൽ ദുഃഖം തങ്ങിനിന്നിരുന്നു' - അയേഷ പറയുന്നു.

ഒരു കുട്ടിയുടെ ജനനം എന്നത് എല്ലായിടത്തും സന്തോഷത്തിന്‌റെ നിമിഷമാണ്.  എന്നാൽ, പ്രസവിച്ച അമ്മയുടെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. അമ്മമാരാകട്ടെ, തങ്ങളുടെ പ്രശ്‌നങ്ങൾ ഒട്ടും ആരോടും തുറന്നുപറയാറുമില്ല. കുട്ടിയെ നോക്കുക എന്നതിനൊപ്പം ഒട്ടേറെ ഉത്തരവാദിത്തങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ്, ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ അമ്മയില്‍ ഉണ്ടാകുന്നത്. മുമ്പ്, ബോളിവുഡ് നടി നേഹ ധൂപിയയും പ്രസവാനന്തര മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. 

Also Read: പോസ്റ്റ്‌പാർട്ടം ഡിപ്രഷന്‍; പ്രസവാനന്തര മാനസിക പ്രശ്നങ്ങളും കാരണങ്ങളും

 

Latest Videos
Follow Us:
Download App:
  • android
  • ios