പ്രസവത്തിന് ശേഷമുള്ള മാറ്റം ; വീഡിയോയുമായി നടി അനിത ഹസനന്ദനി
ല്‍ ഇത്തരത്തിലുള്ള അപകര്‍ഷതകള്‍ കാണാറുണ്ട്. അമ്മയാവുക എന്നത് ഒട്ടും നിസാരമായ സംഗതിയല്ല. അതിന്‍റെ ഭാഗമായി ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ സന്തോഷപൂര്‍വം ഉള്‍ക്കൊള്ളാനുള്ള മാനിസകമായ തയ്യാറെടുപ്പ് നേരത്തെ തന്നെ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ പങ്കാളിയില്‍ നിന്നുള്ള പിന്തുണയും ആവശ്യമാണ്.
ഗര്‍ഭകാലത്തും പ്രസവത്തിന് ശേഷവുമെല്ലാം സ്ത്രീകള്‍ പൊതുവെ വണ്ണം വയ്ക്കാറുണ്ട്. ഇനി, ഗര്‍ഭകാലത്ത് അത്ര വണ്ണം വച്ചില്ലെങ്കില്‍ പോലും പ്രസവശേഷം വണ്ണം കൂടുന്നത് സ്വാഭാവികമാണ്. ഇതെച്ചൊല്ലി നിരാശപ്പെടേണ്ടതോ, അപകര്‍ഷത തോന്നേണ്ടതോ ആയ കാര്യമേയില്ല.
എന്നാല്‍ പലപ്പോഴും സ്ത്രീകളില്‍ ഇത്തരത്തിലുള്ള അപകര്‍ഷതകള്‍ കാണാറുണ്ട്. അമ്മയാവുക എന്നത് ഒട്ടും നിസാരമായ സംഗതിയല്ല. അതിന്‍റെ ഭാഗമായി ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ സന്തോഷപൂര്‍വം ഉള്‍ക്കൊള്ളാനുള്ള മാനിസകമായ തയ്യാറെടുപ്പ് നേരത്തെ തന്നെ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ പങ്കാളിയില്‍ നിന്നുള്ള പിന്തുണയും ആവശ്യമാണ്. ഇതും വലിയൊരു പരിധി വരെ സ്ത്രീകളെ സ്വാധീനിക്കുന്നതാണ്.
ഇനി, പ്രസവശേഷം വണ്ണം കൂടിയാല്‍ അത് കുറയ്ക്കാൻ സാധിക്കുമെന്നതാണ് തിരിച്ചറിയേണ്ട മറ്റൊരു വസ്തുത. പ്രസവത്തോട് അനുബന്ധമായി വരുന്ന വണ്ണം ഒരിക്കലും കുറയ്ക്കാൻ സാധിക്കില്ലെന്ന തരത്തിലുള്ള വാദങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. നടി അനിത ഹസനന്ദനി പങ്കുവച്ച 'ട്രാൻസ്ഫര്‍മേഷൻ വീഡിയോ' തന്നെ ഇതിന് തെളിവാണ്.
ഒരു വര്‍ഷം മുമ്പാണ് അനിതയ്ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ആ സമയത്ത് വണ്ണം കൂടിയിരിക്കുന്ന തന്‍റെ രൂപവും അതിന് ശേഷം ഇപ്പോഴുള്ള തന്‍റെ രൂപവുമാണ് അനിത വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വലിയ മാറ്റമാണ് ആകെയും അനിതയില്‍ നമുക്ക് അനുഭവപ്പെടുന്നത്.
എങ്ങനെയാണ് ഇത്ര മനോഹരമായി ശരീരഘടന തിരിച്ചെടുത്തതെന്ന് പലരും അനിതയുടെ വീഡിയോയ്ക്ക് താഴെ ചോദിക്കുന്നുണ്ട്. തനിക്ക് ഇഷ്ടമുള്ള എല്ലാം കഴിച്ചുകൊണ്ട് തന്നെയാണ് ഈ മാറ്റത്തിലേക്ക് എത്തിയിരിക്കുന്നതെന്ന് അനിത വീഡിയോയ്ക്ക് ഒപ്പം തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ഇഷ്ടമുള്ള ഭക്ഷണമൊന്നും ഒഴിവാക്കാതെ തന്നെ പ്രസവശേഷം വരുന്ന വണ്ണം കുറയ്ക്കാവുന്നതേയുള്ളൂ. അധികവും കാര്‍ബോഹൈഡ്രേറ്റിലാണ് നിയന്ത്രണം വേണ്ടത്. ഇതിനൊപ്പം തന്നെ ഡോക്ടറുടെ നിര്‍ദേശം കൂടി തേടിയ ശേഷം വ്യായാമവും പതിവാക്കണം. ഏത് ഭക്ഷണം കഴിച്ചാലും അതിന്‍റെ അളവ് കുറച്ച് മിതമായി കഴിക്കാൻ ശീലിക്കേണ്ടതുണ്ട്. ഇതും പ്രധാനമാണ്.
ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ തന്നെ പ്രസവശേഷമുണ്ടാകുന്ന വണ്ണം എളുപ്പത്തില്‍ കുറയ്ക്കാൻ സാധിക്കും. എന്നാലിതിന് അല്‍പം ക്ഷമയും സഹനവും ആവശ്യമാണ്. ഇതും അനിത തന്‍റെ വീഡിയോയ്ക്കൊപ്പം സൂചിപ്പിക്കുന്നുണ്ട്. തുടര്‍ച്ചയായ ശ്രമം വേണമെന്നതാണ് അനിത പറയുന്നത്.
നേരത്തെ നടൻ ആര്യയുടെ പങ്കാളിയും നടിയുമായ സയേഷയും ഇത്തരത്തില്‍ പ്രസവശേഷം വണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മറ്റൊരാളെ മാതൃകയാക്കിക്കൊണ്ട് ശരീരം വീണ്ടെടുക്കാൻ ശ്രമിക്കരുതെന്നും അവരവര്‍ക്ക് യോജിക്കും വിധത്തില്‍ ഫിറ്റ്നസ് നേടിയെടുക്കുകയാണ് വേണ്ടതെന്നും സയേഷ കുറിച്ചിരുന്നു.
നടി സോനം കപൂര്‍, കരീന കപൂര്‍ എന്നിവരെല്ലാം പ്രസവശേഷമുള്ള വര്‍ക്കൗട്ടിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുള്ള താരങ്ങളാണ്. പ്രസവം സിസേറിയൻ ആണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രമേ വര്‍ക്കൗട്ടുകള്‍ നിശ്ചയിക്കാവൂ.
Also Read:- പ്രസവശേഷം ഫിറ്റ്നസിലേക്ക് മടങ്ങാൻ സോനം; വീഡിയോ