Alia Bhatt : ഗര്‍ഭിണി ആകുന്നതോടെ 'സ്റ്റൈല്‍' ഉപേക്ഷിക്കല്ലേ; ഇതാ ആലിയയെ നോക്കൂ...
ഗര്‍ഭധാരണത്തിന് ശേഷം സിനിമാസംബന്ധമായ പരിപാടികളിലോ അഭിമുഖങ്ങളിലോ പങ്കെടുക്കുമ്പോഴോ പുറത്തുപോകുമ്പോഴോ എല്ലാം ആലിയ ധരിക്കുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് പെട്ടെന്ന് തന്നെ സ്ത്രീകളുടെ ശരീരവണ്ണം കൂടും. ഇതനുസരിച്ച് വസ്ത്രങ്ങളുടെ അളവും മാറും.
അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ജൂണില്‍ ആലിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 14നായിരുന്നു ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും വിവാഹം. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ കുഞ്ഞിനെ വരവേല്‍ക്കാൻ തയ്യാറെടുത്തു താരദമ്പതി.
ഇപ്പോള്‍ ആലിയയുടെ ആരോഗ്യകാര്യങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകര്‍ക്ക് ഏവര്‍ക്കും താല്‍പര്യമാണ്. അമ്മയാകാന്‍ എങ്ങനെയെല്ലാമാണ് പ്രിയതാരം തയ്യാറെടുക്കുന്നത് എന്നാണ് ഏവര്‍ക്കും അറിയേണ്ടത്.
ഗര്‍ഭധാരണത്തിന് ശേഷം സിനിമാസംബന്ധമായ പരിപാടികളിലോ അഭിമുഖങ്ങളിലോ പങ്കെടുക്കുമ്പോഴോ പുറത്തുപോകുമ്പോഴോ എല്ലാം ആലിയ ധരിക്കുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് പെട്ടെന്ന് തന്നെ സ്ത്രീകളുടെ ശരീരവണ്ണം കൂടും. ഇതനുസരിച്ച് വസ്ത്രങ്ങളുടെ അളവും മാറും.
അതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാനാകാതെ, ഗര്‍ഭകാലത്തേക്ക് വേണ്ടി മാത്രമായി വസ്ത്രങ്ങള്‍ വാങ്ങേണ്ടിവരാം. ഇപ്പോള്‍ 'മെറ്റേണിറ്റ് വെയറുകള്‍'ക്ക് വിപണിയില്‍ കാര്യമായ ഡിമാൻഡുമുണ്ട്. ആലിയയുടെ ചില മെറ്റേണിറ്റി വെയറുകള്‍ വെസ്റ്റേണ്‍ വസ്ത്രങ്ങളോട് താല്‍പര്യമുള്ള ഗര്‍ഭിണികള്‍ക്ക് അനുകരിക്കാവുന്നതാണ്. ആലിയയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ നോക്കൂ.
സിമ്പിള്‍ ആയ, ലൂസ് ആയ ഒരു സമ്മര്‍ സ്റ്റൈല്‍ ഡ്രസാണിത്. വി നെക്കും ഷെയ്പ്ലെസായ ഘടനയുമെല്ലാം ആശ്വാസം തോന്നിപ്പിക്കുന്നതാണ്. എന്തുകൊണ്ടും ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായത്. ഇതിന് മുകളില്‍ ആലിയ അണിഞ്ഞിരിക്കുന്നത് ഒരു ക്രീം ലൂസ് ഷര്‍ട്ടാണ്. ഈ ഡ്രസിന് യോജിക്കും വിധം ഒരു സ്നീക്കറും ആലിയ ധരിച്ചിരിക്കുന്നു.
ഗര്‍ഭിണിയാകുമ്പോള്‍ പിന്നെ സ്റ്റൈലോ ഫാഷനോ ഒന്നും ശ്രദ്ധിക്കേണ്ടെന്നും എങ്ങനെയെങ്കിലും ഡ്രസ് ചെയ്താല്‍ മതിയെന്നും ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല, ഗര്‍ഭകാലത്തും നല്ല സ്റ്റൈലായിത്തന്നെ നടക്കാൻ സാധിക്കുമെന്നാണ് ആലിയയുടെ ഈ ഫോട്ടോകളെല്ലാം തെളിയിക്കുന്നത്.
ലൂസ് ഉള്ള വസ്ത്രങ്ങള്‍ തന്നെയാണ് അധികവും ആലിയ തെരഞ്ഞെടുത്തിരിക്കുന്നത്. എത്നിക് സ്റ്റൈലിലുള്ളതാണെങ്കിലും ആ ഒരു ഫ്ളേവര്‍ വിടാതെ എന്നാല്‍ ശരീരത്തിന് ആശ്വാസമുള്ള രീതിയിലുള്ള ഡിസൈന്‍സ് തന്നെ തെരഞ്ഞെടുക്കാം.
അധികവും കോട്ടണ്‍ - അതല്ലെങ്കില്‍ മൃദുലമായ സ്റ്റഫ് വസ്ത്രങ്ങള്‍ തന്നെയാണ് ഗര്‍ഭിണികള്‍ക്കും കൂടുതല്‍ 'കംഫര്‍ട്ടബിള്‍' ആയിരിക്കുക. അതിന് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ തന്നെ തെരഞ്ഞെടുക്കുക. എത്നിക് വസ്ത്രങ്ങളെ അപേക്ഷിച്ച് വെസ്റ്റേണ്‍ വെയറുകളില്‍ കൂടുതല്‍ ചോയ്സ് എപ്പോഴുമുണ്ടാകുമെന്ന് മാത്രം. അപ്പോഴിനി ഗര്‍ഭകാലം കളര്‍ഫുള്‍ ആക്കുകയല്ലേ, സ്ത്രീകളേ...
Also Read:- ഗര്‍ഭിണിയായ ആലിയയുടെ ശരീരത്തെ പറ്റി തമാശ പറഞ്ഞു; രണ്‍ബീറിന് വിമര്‍ശനം, വീഡിയോ