'അന്നും ഇന്നും'; ക്യാൻസര്‍ രോഗമുണ്ടാക്കിയ മാറ്റം കാണിക്കുന്ന വീഡിയോ പങ്കിട്ട് നടി...

ഇപ്പോഴിതാ ക്യാൻസര്‍ ബാധിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തനിക്ക് വന്നിരിക്കുന്ന മാറ്റത്തെ കുറിച്ചാണ് ഹംസനന്ദിനി പങ്കുവയ്ക്കുന്നത്. ഒരു വര്‍ഷം മുമ്പേ കീമോതെറാപ്പിയുടെ ഭാഗമായി മുടി മുഴുവൻ പോയ സമയത്തുള്ള തന്നെയും ഇപ്പോള്‍ മുടി വളര്‍ന്നിരിക്കുന്ന തന്നെയുമാണ് ഇവര്‍ വീഡിയോയിലൂടെ കാണിക്കുന്നത്.

actor hamsa nandini shares video in which she shows her change after cancer hyp

ക്യാൻസര്‍ രോഗമെന്നാല്‍ നമുക്കറിയാം ശരീരകോശങ്ങള്‍ അസാധാരണമാം വിധം പെരുകുന്ന സാഹചര്യമാണ്. ഏത് അവയവത്തെയാണ് ക്യാൻസര്‍ കടന്നുപിടിക്കുന്നത്, എത്രമാത്രം വൈകി എന്നതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ക്യാൻസറിന്‍റെ ഗൗരവവും രോഗി രക്ഷപ്പെടാനുള്ള സാധ്യതയും ചികിത്സയുമെല്ലാം നിശ്ചയിക്കപ്പെടുന്നത്. 

ക്യാൻസര്‍ ചികിത്സാമേഖലയില്‍ വളരെയധികം പുരോഗമനം വന്നെത്തിയിട്ടുണ്ട് ഇന്ന്. സമയബന്ധിതമായി ക്യാൻസര്‍ സ്ഥിരീകരിക്കാൻ സാധിച്ചാല്‍ രോഗം പരിപൂര്‍ണമായും ഭേദപ്പെടുത്താൻ ഇന്ന് നമുക്ക് കഴിയും. എന്നാല്‍ സമയബന്ധിതമായി ക്യാൻസര്‍ നിര്‍ണയം നടക്കുന്നില്ല എന്നതാണ് രാജ്യത്ത് ഈ മേഖലയില്‍ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. അതുപോലെ തന്നെ ക്യാൻസര്‍ ചികിത്സയുടെ സാമ്പത്തികഭാരം സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല എന്നതും വലിയ പ്രശ്നം തന്നെയാണ്. 

എന്തായാലും ക്യാൻസര്‍ രോഗത്തെ കുറിച്ചുള്ള ഭയം മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഏറെ കുറഞ്ഞുവന്നിട്ടുണ്ട്. ക്യാൻസറിനെ അതിജീവിച്ചവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതും, മറ്റുള്ളവരിലേക്ക് ധൈര്യം പകരുന്നതുമെല്ലാം ഇക്കാര്യത്തില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. 

അത്തരത്തില്‍ തന്നെ ക്യാൻസര്‍ ബാധിച്ചതിനെ കുറിച്ച് ഏവരുമായി പരസ്യമായി പങ്കുവച്ച നടിയാണ് ഹംസനന്ദിനി. തെലുങ്ക് സിനിമകളിലൂടെയാണ് മോഡലായ ഹംസനന്ദിനി സിനിമാസ്വാദകര്‍ക്ക് സുപരിചിതയായത്. 

2021 ഡിസംബറിലാണ് സ്തനാര്‍ബുദം തന്നെ കടന്നുപിടിച്ചതായി മുപ്പത്തിയെട്ടുകാരിയായ ഹംസനന്ദിനി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്‍റെ അമ്മയെ കവര്‍ന്നുകൊണ്ടുപോയ രോഗം തന്നെയും ബാധിച്ചിരിക്കുന്നുവെന്നും എന്നാല്‍ രോഗത്തിന് കീഴടങ്ങാനോ, പരാജയം സമ്മതിക്കാനോ, ഇരയാണെന്ന പോലെ ഇരിക്കാനോ, നെഗറ്റീവ് ആകാനോ ഒന്നും തന്നെ കിട്ടില്ലെന്നും താൻ പൊരുതുമെന്നും അവര്‍ അന്നേ സധൈര്യം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ക്യാൻസര്‍ ബാധിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തനിക്ക് വന്നിരിക്കുന്ന മാറ്റത്തെ കുറിച്ചാണ് ഹംസനന്ദിനി പങ്കുവയ്ക്കുന്നത്. ഒരു വര്‍ഷം മുമ്പേ കീമോതെറാപ്പിയുടെ ഭാഗമായി മുടി മുഴുവൻ പോയ സമയത്തുള്ള തന്നെയും ഇപ്പോള്‍ മുടി വളര്‍ന്നിരിക്കുന്ന തന്നെയുമാണ് ഇവര്‍ വീഡിയോയിലൂടെ കാണിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ഒരുപാട് സംഭവങ്ങളുണ്ടാകാം. പക്ഷേ ഇപ്പോള്‍ എനിക്ക് ഒരുപാട് സുഖം തോന്നുന്നു എന്ന അടിക്കുറിപ്പോടെയാണ് ഹംസനന്ദിനി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തീര്‍ച്ചയായും ക്യാൻസര്‍ ബാധിതര്‍ക്ക് ഊര്‍ജ്ജവും പ്രതീക്ഷയും നല്‍കുന്ന കാഴ്ച തന്നെയാണിത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഇവര്‍ക്ക് ആശംസകളറിയിക്കുന്നത്. തെലുങ്കിലും തമിഴിലും കന്നഡയിലും ഹിന്ദിയിലുമായി ഇരുപത്തിയഞ്ചിലധികം സിനിമകളില്‍ ഹംസനന്ദിനി വേഷമിട്ടിട്ടുണ്ട്.

പാരമ്പര്യ ഘടകങ്ങളാണ് തനിക്ക് അര്‍ബുദം സമ്മാനിച്ചതെന്നും അതിനാല്‍ തന്നെ രോഗം തിരിച്ചെത്താനുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അറിയിച്ച താരം പക്ഷേ, അസാമാന്യമായ തന്‍റേടത്തോടെ രോഗത്തോട് താൻ പൊരുതും എന്നുതന്നെയാണ് ഓരോ തവണയും ആവര്‍ത്തിക്കാറ്.

താരത്തിന്‍റെ പുതിയ വീഡിയോ...

 

Also Read:- അമ്പത്തിമൂന്നുകാരന്‍റെ എച്ച്ഐവിയും ബ്ലഡ് ക്യാൻസറും ഭേദമായി; ഇത് ചരിത്രമുന്നേറ്റം...

 

Latest Videos
Follow Us:
Download App:
  • android
  • ios