പിറന്നുവീണപ്പോൾ ഒരു മൊബൈൽ ഫോണിന്റെ അത്ര മാത്രം വലിപ്പം; ഈ മിടുക്കിയാണ് ഇപ്പോഴത്തെ താരം

ആലിയയുടെ ശ്വാസകോശം ശരിയായി വികസിച്ചിട്ടില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി. രക്ഷപ്പെടാനുള്ള സാധ്യത വെറും ഒരു ശതമാനം മാത്രമാണെന്നും അന്ന് ഡോക്ടർമാർ വിധി എഴുതി. വെറും മൂന്ന് മാസം മാത്രമുള്ള ആലിയയ്ക്ക് അന്ന് 340 ​ഗ്രാമായിരുന്നു ഭാരം.17 സെ.മീറ്റർ നീളവും.

A girl who was born prematurely she was the size of a mobile phone

ആലിയ ഹാർട്ട് എന്ന് 16 വയസുകാരിയാണ് ഇപ്പോഴത്തെ താരം.‌ മൂന്ന് മാസം തികയാതെ  ജനിക്കുമ്പോൾ ബ്രിട്ടനിലെ ഏറ്റവും ചെറിയ കുഞ്ഞായിരുന്നു ഇവൾ. ആലിയയ്ക്ക് അന്ന് വെറുമൊരു മൊബെെൽ ഫോണിന്റെ വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആലിയയുടെ ശ്വാസകോശം ശരിയായി വികസിച്ചിട്ടില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി. രക്ഷപ്പെടാനുള്ള സാധ്യത വെറും ഒരു ശതമാനം മാത്രമാണെന്നും അന്ന് ഡോക്ടർമാർ വിധി എഴുതി. 

2003ൽ ബെർമിൻ​ഗാം സിറ്റി ഹോസ്പിറ്റലിലാണ് ആലിയ ജനിച്ചത്. വെറും മൂന്ന് മാസം മാത്രമുള്ള ആലിയയ്ക്ക് അന്ന് 340 ​ഗ്രാമായിരുന്നു ഭാരം.17 സെ.മീറ്റർ നീളവും. ആലിയ ജനിക്കുമ്പോൾ വളരെ ചെറുതായിരുന്നുവെങ്കിലും ആരോ​ഗ്യപരമായ മറ്റ് പ്രശ്നങ്ങളൊന്നും തന്നെ അവൾക്ക് ഇല്ലായിരുന്നുവെന്ന് അമ്മ മം ലോറൻ പറയുന്നു. അന്ന് അവൾക്ക് ഒരു മൊബെെൽ ഫോണിന്റെ വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവർ പറഞ്ഞു.

ആലിയയും അമ്മ മം ലോറനും ഇപ്പോൾ വളരെയധികം സന്തോഷത്തിലാണ്. ജിസിഎസ്ഇ പരീക്ഷയിൽ ഉയർന്ന ​​ഗ്രേഡാണ് അവൾ കരസ്ഥമാക്കിയത്. വളരെ അധികം സന്തോഷമുണ്ടെന്നും ആലിയയെ കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്നും ആലിയയുടെ അമ്മ മം ലോറൻ പറയുന്നു. 

അവൾക്കിപ്പോൾ സാധാരണ കുട്ടികളെ പോലെ എല്ലാം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും അവളുടെ ഉയർച്ചയ്ക്ക് വേണ്ടി ഞാൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അമ്മ പറഞ്ഞു. സെപ്റ്റംബറിൽ സോളിഹൾ കോളേജിൽ പെർഫോമിംഗ് ആർട്സ് കോഴ്‌സിന് ചേരാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ആലിയ ഇപ്പോൾ. 
 

Latest Videos
Follow Us:
Download App:
  • android
  • ios