പെന്‍ഷനില്ല, മകള്‍ തിരിഞ്ഞുനോക്കുന്നില്ല; ജീവിക്കാന്‍ മൂത്രപ്പുരയില്‍ അഭയംതേടി വൃദ്ധ
കറുപ്പായിക്ക് ഒരു മകളുണ്ട്. എന്നാല്‍ അവള്‍ ഒരിക്കല്‍പ്പോലും അന്വേഷിച്ചുവന്നിട്ടില്ല. മൂത്രപ്പുരയിലെത്തുന്നവര്‍ നല്‍കുന്ന നാണയത്തുട്ടുകളാണ് ഇവരുടെ വരുമാനം. രാത്രിയില്‍ അവിടെത്തന്നെ കഴിച്ചുകൂട്ടും.
ചെന്നൈ: തലചായ്‍ക്കാനൊരിടമില്ല, ജീവിക്കാന്‍ പെന്‍ഷനുമില്ല, അറുപത്തിയഞ്ചുകാരി കറുപ്പായി കഴിഞ്ഞ 19 വര്ഞഷമായി കഴിഞ്ഞുകൂടുന്നത് ഒരു പൊതുമൂത്രപ്പുരയിലാണ്. തമിഴ്നാട്ടിലെ മധുരയിലെ രാനാഥിലുള്ള മൂത്രപ്പുരയിലാണ് കറുപ്പായിയുടെ വാസം. ഇവിടെയെത്തുന്നവര്‍ നല്‍കുന്ന നാണയത്തുട്ടുകളാണ് ഇവരുടെ വരുമാനം. രാത്രിയില്‍ മൂത്രപ്പുരയില്‍ തന്നെ കഴിച്ചുകൂട്ടും.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു ജീവിതം എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ട് കറുപ്പായിക്ക്. ''ഞാന്‍ വയോധികര്‍ക്കുള്ള പെന്‍ഷന് അപേക്ഷിച്ചിരുന്നു. എന്നാല്‍ അത് കിട്ടിയില്ല. സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം കയറിയിറങ്ങിയിട്ടും പ്രയോചനമുണ്ടായില്ല. ഇപ്പോള്‍ എനിക്ക് ഈ മൂത്രപ്പുരയില്‍ നിന്ന് ദിവസവും 70 മുതല്‍ 80 രൂപ വരെ കിട്ടുന്നുണ്ട്. എനിക്ക് വേറെ വരുമാനമില്ല. അതുകൊണ്ട് ഞാന്‍ ഈ മൂത്രപ്പിരയില്‍ കഴിയുന്നു'' - കറുപ്പായി പറഞ്ഞു.
കറുപ്പായിക്ക് ഒരു മകളുണ്ട്. എന്നാല്‍ അവള്‍ ഒരിക്കല്‍പ്പോലും അന്വേഷിച്ചുവന്നിട്ടില്ലെന്നാണ് കറുപ്പായി പറയുന്നത്. മൂത്രപ്പുര വൃത്തിയാക്കിയും അവിടെ വരുന്നവരില്‍ നിന്ന് ഒരു നിശ്ചിത തുക ഈടാക്കിയുമാണ് ഈ വൃദ്ധ കാലം കഴിച്ചുകൂട്ടുന്നത്.
വൃദ്ധയുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയ അവര്‍ക്കുവേണ്ടി സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്, വൃദ്ധയായ ഈ അമ്മയ്ക്ക് പെന്‍ഷന്‍ നല്‍കൂ എന്ന്. ചിത്രങ്ങള്‍ പങ്കുവച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തുമാണ് ട്വീറ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.