കാശു മുടക്കിയാല്‍ കൂടുതല്‍ സുരക്ഷ വാഗ്ദാനം സൂം വക; സൂം 5.0-ലെ വിശേഷങ്ങള്‍ ഇങ്ങനെ
ഈ പദ്ധതി മാറ്റത്തിന് വിധേയമാണെന്നും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ അല്ലെങ്കില്‍ പൊതുപ്രവര്‍ത്തകര്‍ പോലുള്ള മറ്റ് ഉപയോക്താക്കള്‍ കൂടുതല്‍ സുരക്ഷിതമായ വീഡിയോ മീറ്റിംഗുകള്‍ അനുവദിക്കുന്ന അക്കൗണ്ടുകള്‍ക്ക് യോഗ്യത നേടണമെന്നും സൂം അറിയിക്കുന്നു.
ദില്ലി: വീഡിയോ കോളുകള്‍ക്കായി ശക്തമായ എന്‍ക്രിപ്ഷന്‍ സുരക്ഷ ജനപ്രിയ സൂം കോണ്‍ഫറന്‍സ് ആപ്പ് വാഗ്ദാനം ചെയ്യുന്നു. കൊറോണ പാന്‍ഡെമിക് പദ്ധതികള്‍ക്കിടയില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആകര്‍ഷിച്ച സൂമിന്റെ ഈ അധിക സുരക്ഷ പണമടച്ചുള്ള ഉപയോക്താക്കള്‍ക്ക് മാത്രമാണ്. സൗജന്യ ഉപയോക്താക്കളുടെ കാര്യത്തില്‍ യാതൊരു ഗ്യാരന്റിയുമില്ലെന്നു ചുരുക്കം. സൂമിന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ച് നേരത്തെ തന്നെ വന്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, എന്‍ക്രിപ്ഷന്‍ സുരക്ഷ ശക്തമാക്കിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയാണ് സൂം ഇതിനു മറുപടി പറഞ്ഞത്. പക്ഷേ, ഇപ്പോഴത്തെ പ്രസ്താവന പലരെയും സംശയാലുക്കളാക്കിയിട്ടുണ്ട്.
ഈ പദ്ധതി മാറ്റത്തിന് വിധേയമാണെന്നും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ അല്ലെങ്കില്‍ പൊതുപ്രവര്‍ത്തകര്‍ പോലുള്ള മറ്റ് ഉപയോക്താക്കള്‍ കൂടുതല്‍ സുരക്ഷിതമായ വീഡിയോ മീറ്റിംഗുകള്‍ അനുവദിക്കുന്ന അക്കൗണ്ടുകള്‍ക്ക് യോഗ്യത നേടണമെന്നും സൂം അറിയിക്കുന്നു. സാങ്കേതിക, സുരക്ഷ, ബിസിനസ്സ് ഘടകങ്ങള്‍ എന്നിവയുടെ സംയോജനമാണ് പുതിയ പദ്ധതി. എന്നാലിത് സ്വകാര്യവക്താക്കളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഇപ്പോള്‍ സൂമിനു നേടിക്കൊടുത്തിരിക്കുന്നത്.
കൊറോണ പകര്‍ച്ചവ്യാധികള്‍ക്കിടയില്‍, വീട്ടിലിരുന്നു ജോലി ചെയ്യേണ്ട സന്ദര്‍ഭത്തില്‍ സൂം ദശലക്ഷക്കണക്കിന് സൗജന്യവും പണമടയ്ക്കുന്നതുമായ ഉപഭോക്താക്കളെയാണ് ആകര്‍ഷിച്ചത്. കാരണം ആപ്പ് ഡൗണ്‍ലോഡ് ചെയ്താലുടന്‍ ഉപയോക്താക്കള്‍ക്ക് ഒരു മീറ്റിംഗില്‍ വളരെ വേഗം ചേരാനാകും. രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇപ്പോള്‍ ഒരു ദിവസം 300 ദശലക്ഷം തവണയാണ് ഇത്തരം കോണ്‍ഫറന്‍സുകള്‍ സൂമില്‍ സംഭവിക്കുന്നത്. എന്നാല്‍ നിരവധി പ്രശ്‌നകാരികള്‍ക്ക് മീറ്റിംഗുകളിലേക്ക് വഴുതിവീഴാനുള്ള അവസരങ്ങള്‍ ഇത് അനുവദിച്ചു. പലരും നുഴഞ്ഞുകയറ്റക്കാരായിരുന്നുവെന്നതാണ് പ്രതിസന്ധിയ്ക്കിടയാക്കിയത്. അമേരിക്കയില്‍ ഓണ്‍ലൈനില്‍ കുര്‍ബാനയ്ക്കിടെ സെക്‌സ് വീഡിയോ പ്രദര്‍ശിപ്പിച്ചായിരുന്നു ഒരു വിരുതന്റെ കലാപരിപാടി.
സൂം കൂടുതല്‍ സുരക്ഷ തങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ നല്‍കുന്നതായി വ്യാഴാഴ്ച വിളിച്ച ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്റെ ഗവേഷകയായ ജെന്നി ഗെഹാര്‍ട്ട് പറഞ്ഞു. എന്നാലിതൊരു വിട്ടുവീഴ്ചയാണെന്ന് തോന്നുന്നുവെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ ടെക്‌നോളജി ഫെലോ ജോണ്‍ കാലാസ് പറഞ്ഞു. സൈബര്‍ കുറ്റവാളികള്‍ക്ക് വേഗത്തില്‍ എന്‍കോഡ് ചെയ്‌തെടുക്കാവുന്ന ആശയവിനിമയങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് സുരക്ഷാ വിദഗ്ധരും നിയമപാലകരും നേരത്തെ മുന്നറിയിപ്പ് നല്‍കി.
ഇതിനെത്തുടര്‍ന്ന് നിരവധി നവീകരണങ്ങളും പുതിയ സവിശേഷതകളുമുള്ള സൂം 5.0 കമ്പനി പുറത്തിറക്കി. പുതിയ പതിപ്പിനൊപ്പം സൂം കൊണ്ടുവന്ന പ്രധാന മാറ്റങ്ങളിലൊന്നാണ് മെച്ചപ്പെടുത്തിയ എന്‍ക്രിപ്ഷന്‍. മുമ്പ് സൂം എഇഎസ് 256 ഇസിബി എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സൂം 5.0 ഉപയോഗിച്ച്, ആപ്ലിക്കേഷന്‍ കൂടുതല്‍ സ്വകാര്യവും സുരക്ഷിതവുമാണെന്ന് പറയപ്പെടുന്ന എഇഎസ് 256ബിറ്റ് ജിസിഎം എന്‍ക്രിപ്ഷനിലേക്ക് മാറുന്നു.
സൂം 5.0 ആക്‌സസ് ചെയ്യുന്നതിന് നിങ്ങള്‍ ആദ്യം ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ പതിപ്പിലേക്ക് മാറണം. സ്വകാര്യതയുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകളും അപ്ലിക്കേഷനില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് ഇപ്പോള്‍ ഉപയോക്താക്കളെ മീറ്റിംഗുകള്‍ തല്‍ക്ഷണം ലോക്കുചെയ്യാനോ മീറ്റിംഗില്‍ നിന്ന് പങ്കെടുക്കുന്നവരെ ഒഴിവാക്കാനും ഷെഡ്യൂള്‍ ചെയ്ത മീറ്റിംഗുകള്‍ക്കുള്ള പാസ്‌വേഡും അനുവദിക്കുന്നു.