കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 'ചീക്ക്സുമായി' യൂട്യൂബ്

ഒരു വീഡിയോ അപ്ലോഡ് ചെയ്ത ശേഷം അതിന് വരുന്ന കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഉതകുന്നതാണ് ഈ സംവിധാനം എന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്. 

YouTube videos to have copyright checks very soon

ദില്ലി: ഒരു ഉപയോക്താവ് പ്രസിദ്ധീകരിക്കുന്ന വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്. ചീക്ക്സ് എന്നാണ് ഈ സംവിധാനത്തിന് യൂട്യൂബ് ഔദ്യോഗികമായി നല്‍കിയിരിക്കുന്ന പേര്. ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ അത് അപ്ലോഡ് ചെയ്യുന്നയാള്‍ക്ക് അപ്പോള്‍ തന്നെ അതില്‍ കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഉണ്ടോ എന്ന പരിശോധിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍.

ഒരു വീഡിയോ അപ്ലോഡ് ചെയ്ത ശേഷം അതിന് വരുന്ന കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഉതകുന്നതാണ് ഈ സംവിധാനം എന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്. അപ്ലോഡ് ചെയ്യുന്പോള്‍ തന്നെ ചീക്സ് ഓപ്ഷന്‍ ലഭിക്കും. പബ്ലിഷാകുന്നതിന് മുന്‍പേ ആയിരിക്കും. കൂടുതല്‍ സമയം എടുക്കാതെ തന്നെ അപ്ലോഡ് ചെയ്യുന്ന വീഡിയോയില്‍ എന്തെങ്കിലും തരത്തിലുള്ള കോപ്പിറൈറ്റ് പ്രശ്നം ഉണ്ടോ എന്ന് ഇത് പരിശോധിക്കും. 3 മിനുട്ടിനുള്ളില്‍ ഇത് സാധ്യമാകും എന്നാണ് യൂട്യൂബ് പറയുന്നത്. 

ചീക്ക്സിന്‍റെ പരിശോധന നടക്കുമ്പോഴും വീഡിയോ ഉടമസ്ഥന് പബ്ലിഷ് ചെയ്യാം. എന്നാല്‍ പിന്നീട് എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാല്‍ അത് വീഡിയോയെ ബാധിക്കും. എന്തെങ്കിലും കോപ്പിറൈറ്റ് പ്രശ്നം കണ്ടെത്തിയാല്‍ അത് നോട്ടിഫിക്കേഷനായി ലഭിക്കും. 'സീ ഡീറ്റെയില്‍സില്‍' ഇതിന്‍റെ വിശദാംശങ്ങള്‍ ലഭിക്കും. ഇതില്‍ ഏതൊക്കെ ഉള്ളടക്കത്തിനാണ് കോപ്പിറൈറ്റ് ക്ലൈം ഉള്ളത്, ഏതാണ്ട് ടൈംകോഡ്, എന്താണ് അത് ഉണ്ടാക്കുന്ന പ്രത്യഘാതം എന്നിവയൊക്കെ നേരത്തെ മനസിലാക്കാം.

ഇപ്പോള്‍ പരീക്ഷണാര്‍ത്ഥത്തില്‍‍ ലഭിക്കുന്ന ഫീച്ചര്‍ ഉടന്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ്.

Latest Videos
Follow Us:
Download App:
  • android
  • ios