ടിക്ടോക്കിലെ രാജാവിന് ഒടുവില്‍ സ്വന്തം രാജ്യത്ത് പൗരത്വം കിട്ടി.!

കുഞ്ഞായിരിക്കുമ്പോൾ തന്നെ ജന്മനാടായ സെനഗലിൽ നിന്ന് ഇറ്റലിയിലേക്ക് താമസം മാറിയ ലാം, ഇറ്റാലിയൻ പൗരത്വ നിയമങ്ങൾ കർശനമാക്കിയതിനാൽ  ഇപ്പോൾ മാത്രമാണ് പൗരത്വം ലഭിച്ചത്.

Worlds most followed TikToker Khaby Lame finally gets Italian citizenship

റോം: സോഷ്യല്‍ മീഡിയ രംഗത്തെ മിന്നും താരമായ ഖാബി ലെയിമിന് ഒടുവില്‍ ഇറ്റാലിയന്‍ പൌരത്വം ലഭിച്ചു.  148 ദശലക്ഷം ടിക്ടോക് ഫോളോവേഴ്‌സുള്ള ജനപ്രിയ ടിക് ടോക്കറായി അറിയപ്പെടുന്ന 22 കാരന് ഇറ്റലിയിലെ  ടൂറിനപ്പുറത്തുള്ള മുനിസിപ്പാലിറ്റിയായ ചിവാസ്സോയിലാണ് പൗരത്വം ലഭിച്ചത്. ബുധനാഴ്ച ഖാബി ലെയിം പൗരത്വ സത്യപ്രതിജ്ഞ ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തകാലത്തായി പലയിടത്തും മീമുകളിലും ട്രോളുകളില്‍ കാണപ്പെടുന്ന ഖാബി ലെയിമിന്‍റത്. വളരെ സിംപിളായി ചെയ്യാവുന്ന കാര്യത്തില്‍ വന്‍ ബില്‍ഡപ്പ് കൊടുത്ത് ചെയ്യുന്ന സമയത്തെല്ലാം ഈ മുഖം ട്രോളായി ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നു. സെനഗള്‍ വംശജനാണ് ശരിക്കും ലെയിം. വൈറലായവരെ ട്രോളി താരമായ ആളാണ് ഖാബി ലെയിം.

സെനഗലില്‍ നിന്നും ഇറ്റലിയിലേക്ക് കുടിയേറി ആളാണ് ലെയിം. സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടി ഒരു അടിസ്ഥാനവും ഇല്ലാത്ത വീഡിയോ പിടിക്കുന്നവരാണ്, ഒരു പുച്ഛം തുളുമ്പുന്ന മുഖത്തോടെ, ഇത് നിസാരം എന്ന് പറഞ്ഞ് ട്രോളുന്ന  ഖാബി ലെയിമിന്‍റെ സ്ഥിരം 'വേട്ട മൃഗങ്ങള്‍' എന്ന് പറയാം.

ചെരിപ്പ് എങ്ങനെ ഈസിയായി ഇടാം, കാറിന്‍റെ ഡോര്‍ എങ്ങനെ തുറക്കാം, പാല്‍പാക്കറ്റ് എങ്ങനെ മുറിക്കാം എന്നിങ്ങനെ കാണിച്ച് ആളെ പറ്റിക്കാനും വ്യൂ കൂട്ടാനും നടത്തുന്ന വീഡിയോകള്‍ എല്ലാം ചെറിയ വീഡിയോകളില്‍ കൂടി ഖാബി ട്രോളും. അതിനാല്‍ തന്നെ ഇത്തരത്തില്‍ ചെറിയ വിഷയങ്ങളെ സങ്കീര്‍ണ്ണമാക്കുന്നയിടത്തെല്ലാം ഖാബിയുടെ മുഖം ഒരു മീം ആയി അവതരിപ്പിക്കപ്പെടന്നുണ്ട്. 

കുഞ്ഞായിരിക്കുമ്പോൾ തന്നെ ജന്മനാടായ സെനഗലിൽ നിന്ന് ഇറ്റലിയിലേക്ക് താമസം മാറിയ ലാം, ഇറ്റാലിയൻ പൗരത്വ നിയമങ്ങൾ കർശനമാക്കിയതിനാൽ  ഇപ്പോൾ മാത്രമാണ് പൗരത്വം ലഭിച്ചത്.

ജൂണിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ടിക്ടോക് കണ്ടന്‍റ് ക്രിയേറ്ററായി ഇദ്ദേഹം മാറിയതിന് ശേഷവും. ഇദ്ദേഹം ഇറ്റാലിയന്‍ പൗരത്വത്തിന് പുറത്താണെന്ന വാര്‍ത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "ഇറ്റലിയുടെ ടിക് ടോക്ക് രാജാവിന്" ഇറ്റാലിയന്‍ പൗരത്വം ഇല്ലെന്ന വാര്‍ത്ത വൈറലായതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതോടെയാണ് ഇദ്ദേഹത്തിന്‍റെ പൗരത്വ അപേക്ഷ പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ലാമിന്റെ പൗരത്വ അപേക്ഷ അംഗീകരിച്ചതായി ഇറ്റലിയുടെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി കാർലോ സിബിലിയ ജൂൺ 24 ന് ട്വീറ്റ് ചെയ്തു. "പ്രിയ ഖാബി  നിങ്ങൾക്ക് ഇറ്റാലിയൻ പൗരത്വം നൽകുന്ന ഉത്തരവ് ജൂൺ ആദ്യം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതാണെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സത്യപ്രതിജ്ഞയെക്കുറിച്ച് അറിയിക്കുന്നതിനായി പ്രാദേശിക ഓഫീസ് ഉടൻ നിങ്ങളെ ബന്ധപ്പെടും. ആശംസകൾ," സിബിലിയ അന്ന് ട്വീറ്റ് ചെയ്തു.

ഇറ്റാലിയൻ നിയമപ്രകാരം, ഇറ്റലിക്കാരല്ലാത്തവർക്ക് ജനിച്ച് ഇറ്റലിയിൽ വളർന്ന കുട്ടികൾക്ക് അവരുടെ 18-ാം വയസ്സിൽ പൗരത്വത്തിന് അപേക്ഷിക്കാം, എന്നാല്‍ ഇത് പരിഗണിക്കപ്പെടാന്‍ ഏറെ സമയം എടിക്കാറുണ്ടെന്നും. നിരവധി കുടിയേറിയ കുട്ടികളെ ഇത് ബാധിക്കുന്നുണ്ടെന്നുമാണ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം ഖാബിക്ക് പ്രത്യേക പരിഗണനകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നാണ് ഇറ്റാലിയന്‍ അധികൃതര്‍ പറയുന്നത്. 

കൊവിഡ് താരമാക്കിയ ഖാബി

ഖാബിയ്ക്ക് കൊവിഡ് കാലത്ത് ഉണ്ടായിരുന്ന ചെറിയ ജോലി നഷ്ടപ്പെട്ടു. അതിനിടെ ഖാബി ടിക് ടോക്കില്‍ അക്കൌണ്ട് തുടങ്ങി 2020 മാര്‍ച്ച് മുതല്‍ വീഡിയോ ഇടാന്‍ തുടങ്ങി. കൊറോണക്കാലത്ത് കൈകള്‍ സാനിറ്റൈസ് ചെയ്യുന്നത് ബോധവത്കരിക്കുന്ന വീഡിയോകളുടെ കുത്തൊഴുക്കായിരുന്നു അന്ന്. അതിനെ ട്രോളി ചെയ്ത വീഡിയോ വൈറലായി. ദിവസങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം ഫോളോവേര്‍സ് എന്ന ലക്ഷ്യം മറികടന്നു. 

പിന്നാലെ ഇത്തരത്തിലുള്ള വീഡിയോകള്‍ പതിവായി. ഒരു വാക്ക് പോലും സംസാരിക്കാതെയാണ് ഖാബിയുടെ വീഡിയോകള്‍ എന്നതാണ് ശ്രദ്ധേയം. ഇപ്പോള്‍ ഇദ്ദേഹം മറ്റൊരു നാഴിക കല്ല് പിന്നീട് 100 ദശലക്ഷം, അതായത് 10 കോടി ഫോളോവേര്‍സ് ടിക് ടോക്കില്‍ നേടി. അതും ഇതുവരെ ചെയ്ത വീഡിയോകളില്‍ ഒരു വാക്ക് പോലും മിണ്ടാതെ.

പിന്നീട് ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയകളിലും ഖാബി താരമായി അവിടെയും പിന്തുടരാന്‍ ദശലക്ഷകണക്കിന് പേര്‍. ഇപ്പോള്‍ ഇദ്ദേഹത്തിനൊപ്പം വീഡിയോ ചെയ്യുന്നത് സാധാരണക്കാര്‍ അല്ല. ലോക പ്രശസ്ത ഫുട്ബോള്‍താരങ്ങള്‍, ഹോളിവുഡ് നടന്മാര്‍, ലോക പ്രശസ്ത ഗായകര്‍ ഒക്കെയാണ്. ഒപ്പം വന്‍ പ്രോഡക്ടുകളുടെ പ്രമോഷനും. കോടികളാണ് ഇപ്പോള്‍ ഖാബി എന്ന അഭയാര്‍ത്ഥി യുവാവിന്‍റെ വരുമാനം.

പുച്ഛത്തോട് പുച്ഛം മാത്രം..,ട്രോളിലും മീമിലും നിറഞ്ഞ് അന്താരാഷ്ട്ര താരമായി ഖാബി

ഒടുവില്‍ 'ഇതെന്ത് നിസാരം' വൈറല്‍ താരം ഖാബി ഇന്ത്യന്‍ വീഡിയോയിലും - വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios