ട്രംപിന്‍റെ തോല്‍വി ടെക് ഭീമന്മാര്‍ക്ക് ആശ്വാസമായേക്കും; കമല ഹാരിസില്‍ പ്രതീക്ഷ

ട്രംപ് മാറി ബൈഡന്‍ പ്രസിഡന്‍റായും, കമല ഹാരീസ് വൈസ് പ്രസിഡന്‍റുമായി പുതിയ ഗവണ്‍മെന്‍റ് രംഗത്ത് വരാനിരിക്കുന്നത്. ഇതില്‍ കമലയില്‍ ഏറെ പ്രതീക്ഷ ടെക് കമ്പനികള്‍ വയ്ക്കുന്നുണ്ട് എന്നാണ് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. 
 

Why Kamala Harris as the Vice President is good news for Silicon Valley

സന്‍ഫ്രാന്‍സിസ്കോ: ഡൊണാല്‍ഡ് ട്രംപിന്‍റെ തോല്‍വിയില്‍ അമേരിക്കയിലെ ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്മാര്‍ക്ക് അനുകൂലമായ കാര്യമാണെന്നാണ് വിവിധ ടെക് സൈറ്റുകള്‍ ഇപ്പോള്‍ തന്നെ അനുമാനിക്കുന്നത്. അതില്‍ പ്രധാനമായും അടുത്തക്കാലത്ത് ടെക് ഭീമന്മാര്‍ക്കെതിരെ സര്‍ക്കാര്‍ പക്ഷത്ത് നിന്നും ഉണ്ടാകുന്ന നടപടികളില്‍ ഇളവ് ലഭിക്കും എന്ന പ്രതീക്ഷയാണ് പ്രധാനമായും ഉയരുന്നത്.

ഗൂഗിളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. രണ്ട് മാസത്തിനിടെ ടെക് കമ്പനിക്കെതിരായ ഏറ്റവും വലിയ ആന്റിട്രസ്റ്റ് കേസിൽ യുഎസ് നീതിന്യായ വകുപ്പും 11 സ്റ്റേറ്റ് അറ്റോർണി ജനറലും ഗൂഗിളിനെതിരെ കേസെടുത്തു. ഓൺലൈൻ സേർച്ചിലെ വിപണി മേധാവിത്വം ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. 

449 പേജുള്ള പ്രത്യേക റിപ്പോർട്ടിൽ ഫെയ്സ്ബുക്, ആമസോൺ, ഗൂഗിൾ, ആപ്പിൾ എന്നിവ കുത്തക അധികാരം ദുരുപയോഗം ചെയ്തുവെന്ന് യുഎസ് ജനപ്രതിനിധിസഭയിലെ നിയമനിർമാതാക്കൾ ആരോപിച്ചിരുന്നു. ഈ കേസില്‍ എല്ലാം പെട്ട് ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ് സിലിക്കണ്‍ വാലി കമ്പനികള്‍. അതിന് പുറമേ ട്വിറ്ററുമായി  പ്രസിഡന്‍റ് ട്രംപ് നേരിട്ട് കൊമ്പുകോര്‍ത്തു. ഫേസ്ബുക്കിനും സ്ഥിതി അത്ര പന്തിയല്ല.

ഈ അവസ്ഥയിലാണ് ട്രംപ് മാറി ബൈഡന്‍ പ്രസിഡന്‍റായും, കമല ഹാരീസ് വൈസ് പ്രസിഡന്‍റുമായി പുതിയ ഗവണ്‍മെന്‍റ് രംഗത്ത് വരാനിരിക്കുന്നത്. ഇതില്‍ കമലയില്‍ ഏറെ പ്രതീക്ഷ ടെക് കമ്പനികള്‍ വയ്ക്കുന്നുണ്ട് എന്നാണ് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. 

സാൻ ഫ്രാൻസിസ്കോയിലെ തട്ടകത്തില്‍ രാഷ്ട്രീയം പയറ്റി തെളിഞ്ഞാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് കമല എത്തുന്നത്. അതിനാല്‍ സിലിക്കൺ വാലിയിലെ വൻകിട കമ്പനികളെക്കുറിച്ച് വിശദമായി അറിയാം. ഓഗസ്റ്റിൽ ബൈഡൻ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമനിർദ്ദേശം പ്രഖ്യാപിച്ചപ്പോൾ, ഫെയ്സ്ബുക് സിഒഒ ഷെറിൻ സാൻഡ്‌ബെർഗ് ഹാരിസിന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു, ‘ലോകമെമ്പാടുമുള്ള കറുത്ത സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരു വലിയ നിമിഷം’ എന്നായിരുന്നു അവർ കുറിച്ചിട്ടത്. ഇത് ഇവരുടെ ബന്ധങ്ങള്‍ വ്യക്തമാക്കുന്നു.

ഇതിന് പുറമേ സെയിൽസ്‌ഫോഴ്‌സ് സിഇഒ മാർക്ക് ബെനിയോഫ്, എയർബൺബി സിഇഒ ബ്രയാൻ ചെസ്‌കി, തുടർന്ന് യാഹൂ എക്സിക്യൂട്ടീവ് മാരിസ മേയർ, ആപ്പിളിന്റെ ജോണി ഐവ് എന്നിവരാണ് ഹാരിസിന്റെ 2014 ലെ തിരഞ്ഞെടുപ്പിനായി ധനസമാഹരണത്തിൽ സഹകരിച്ചവരാണ്. അറ്റോർണി ജനറൽ, സെനറ്റർ എന്ന നിലയിൽ പ്രതികാര അശ്ലീലത്തിനെതിരായ പോരാട്ടത്തിൽ ഹാരിസ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതെല്ലാം ടെക് ഭീമന്മാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഇവരെക്കൊണ്ട് സാധിക്കും എന്ന പ്രതീക്ഷയാണ് സിലിക്കണ്‍ വാലിയില്‍ ഉള്ളത്.

എന്നാല്‍ ബൈഡന്‍റെ കീഴിലുള്ള സര്‍ക്കാറിന് ജനപ്രതിനിധി സഭയില്‍ കൂടി ഭൂരിപക്ഷം കിട്ടുന്ന മുറയ്ക്ക് മാത്രമേ ഇതില്‍ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios