വാട്സ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി
ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും.
ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ കോൾ ചെയ്യാനാകും. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചര്‍.
ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും. വാട്ട്സാപ്പിലെ കോൾ ടാബിൽ ഒരു ഡയലർ ഷോർട്ട്കട്ട് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിലുള്ളതുപോലെ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകൾ നടക്കുക.
കഴിഞ്ഞ ദിവസം ഐഫോൺ ഉപഭോക്താക്കൾക്കായി വാട്ട്സാപ്പ് പാസ് കീ വെരിഫിക്കേഷൻ അവതരിപ്പിച്ചിരുന്നു. ആറുമാസങ്ങൾക്ക് മുൻപാണ് ആൻഡ്രോയിഡ് പതിപ്പിൽ ഈ ഫീച്ചർ പരിചയപ്പെടുത്തിയത്. അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം ഇല്ലാതാവും.
ഇതിന് പകരമായി ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക്‌സ്, ആപ്പിൾ പാസ് കീ മാനേജറിൽ ശേഖരിച്ച പിൻ എന്നിവ ഉപയോഗിച്ചാൽ മതിയാകും അക്കൗണ്ട് വെരിഫൈ ചെയ്യാനായി. ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച അപ്ഡേറ്റുകള്‍ ലഭ്യമാകും.