സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം

ഈ വിഷയത്തിൽ വാട്ട്സ്ആപ്പിലേക്ക് അയച്ച ഇമെയിലിനിതുവരെ പ്രതികരണം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, "സാങ്കേതിക പിശക്" ആണ് തകരാറിന് കാരണമായതെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു.

WhatsApp Said to Be Questioned by IT Ministry for Cause of Tuesday Outage

ദില്ലി: ചൊവ്വാഴ്ച സംഭവിച്ചതെന്താണെന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം. കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് സേവനങ്ങൾ സ്തംഭിച്ചിരുന്നു. ടെക്‌സ്‌റ്റോ, വീഡിയോ സന്ദേശങ്ങളോ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കൾ രം​ഗത്ത് വന്നിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്. 

ഈ വിഷയത്തിൽ വാട്ട്സ്ആപ്പിലേക്ക് അയച്ച ഇമെയിലിനിതുവരെ പ്രതികരണം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, "സാങ്കേതിക പിശക്" ആണ് തകരാറിന് കാരണമായതെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു.“ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിശകിന്റെ ഫലമാണ് നേരത്തെ സംഭവിച്ച തടസം, ഇപ്പോൾ അത് പരിഹരിച്ചു” എന്നാണ് മെറ്റയുടെ വക്താവ് പറഞ്ഞത്. ഔട്ടേജ് റിപ്പോർട്ടുകൾ ട്രാക്ക് ചെയ്യുന്ന ഡൗൺ ഡിറ്റക്ടർ പറയുന്നതനുസരിച്ച്,  ആപ്പ് പ്രവർത്തനരഹിതമായ സമയത്ത്  29,000-ലധികം റിപ്പോർട്ടുകൾ ഡൗൺഡിറ്റക്ടറിലെ ഉപയോക്താക്കൾ ഫ്ലാഗ് ചെയ്‌തു. 

ദില്ലി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സ്‌നാഗ് ബാധിച്ചതായി ഡൗൺഡിറ്റക്ടറിന്റെ ഹീറ്റ്‌മാപ്പ് കാണിക്കുന്നു.#Whatsappdown എന്ന ഹാഷ്ടാ​ഗും ട്വിറ്ററിൽ ട്രെൻഡിങായി. കൂടാതെ നിരവധി ഉപയോക്താക്കൾ ഈ വിഷയത്തിൽ തമാശയോടെയുള്ള മീമുകളും പങ്കിടാൻ തുടങ്ങി. ഇതിൽ ട്വീറ്റുകൾ ഇട്ടതിൽ ഏറെയും ഇന്തോനേഷ്യ, കെനിയ, കൂടാതെ ചില സ്പാനിഷ് സംസാരിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കളാണ്. 

2021 ഒക്ടോബറിലാണ് ഇതിന് മുൻപ് സമാനമായ രീതിയിൽ തടസപ്പെടൽ നേരിട്ടത്. അന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയെല്ലാം തടസ്സപ്പെട്ടിരുന്നു. ഡിഎൻഎസ് (DNS) തകരാറിനെ തുടർന്നാണ് അന്ന് ഏകദേശം ആറ് മണിക്കൂറോളം മെറ്റ പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഡിഎൻഎസ് അല്ലെങ്കിൽ ഡൊമെയ്ൻ നെയിം സിസ്റ്റം എന്നത്  ഹോസ്റ്റ് നെയിമുകളെ റോ ആയും ന്യൂമറിക്കായും ഐപി വിലാസങ്ങളിലേക്ക് ട്രാൻസലേറ്റ് ചെയ്യുന്ന സേവനമാണ്.

ഡിഎൻഎസ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ,  കമ്പ്യൂട്ടറിൽ ഒരാൾ തിരയുന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്ന സെർവറുകളിലേക്ക് കണക്റ്റുചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ചിലപ്പോൾ ഈ പ്രശ്നം ആയിരിക്കാം വീണ്ടും വാട്ട്സ്ആപ്പ് സേവനം തടസ്സപ്പെടാൻ കാരണമായതെന്നാണ് പലരുടെയും നീരിക്ഷണം.

വാട്ട്സ്ആപ്പ് വീണത് എന്തുകൊണ്ട് ; എന്തുകൊണ്ടാണ് സേവനങ്ങൾ മുടങ്ങിയത്?

ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുന്നത് കിടിലന്‍ മാറ്റം; ഇനി ഇഷ്ടപ്പെട്ട പാട്ടും നാട്ടുകാരെ അറിയിക്കാം.!

Latest Videos
Follow Us:
Download App:
  • android
  • ios