താജ് ഹോട്ടലില്‍ ഫ്രീ താമസം'; ഒറ്റ സന്ദേശത്തില്‍ പണികിട്ടിയവര്‍ നിരവധി, ജാഗ്രതേ.!

വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഏകദേശം ഇങ്ങനെയാണ്. 'താജ് ഹോട്ടലില്‍ നിന്ന് ഒരു ഗിഫ്റ്റ് കാര്‍ഡ് നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി ലഭിക്കുന്നു. 7 ദിവസം സൗജന്യമായി ഹോട്ടലില്‍ താമസിക്കാനുള്ള ഈ അവസരത്തിനായി സന്ദേശത്തിന് ചുവടെയുള്ള ലിങ്ക് ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നു. 

WhatsApp message about Valentine Day offer by Taj Hotels is fake

താജ് ഹോട്ടലില്‍ ഫ്രീയായി താമസിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. അതും വാലന്റൈന്‍സ് ഡേ ഓഫറായി. ഇത്തരമൊരു സന്ദേശം ഇപ്പോള്‍ നിങ്ങള്‍ക്കും വാട്ട്‌സ്ആപ്പിലൂടെ ലഭിച്ചിട്ടുണ്ടാകും. കൂടുതല്‍ വിവരങ്ങളറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടുമുണ്ടാകും. അപ്പോഴായിരിക്കാം അമളി മനസ്സിലാവുക. പലപ്പോഴും ആളുകളെ കബളിപ്പിക്കാന്‍ ഇത്തരം മെസേജുകള്‍ വാട്ട്‌സ് ആപ്പിലൂടെ ഉപയോഗിച്ചിട്ടുണ്ട്. വ്യാജ സന്ദേശങ്ങള്‍ ധാരാളം ഫോര്‍വേര്‍ഡുചെയ്യുന്നതിലൂടെ സൈബര്‍ കുറ്റവാളികള്‍ പലപ്പോഴും ആളുകളില്‍ നിന്നും തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തുന്നു. വാട്ട്സ്ആപ്പിലെ ഏറ്റവും പുതിയ വ്യാജവാര്‍ത്ത താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ പേരിലുള്ളതാണ്. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് താജ് ഗ്രൂപ്പില്‍ നിന്ന് 'ഗിഫ്റ്റ് കാര്‍ഡുകള്‍' ലഭിക്കുന്നതായുള്ള വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നുവെന്ന് നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.

താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിലേക്കാണ് മെസേജ് ലിങ്ക് കണക്ട് ചെയ്തിരിക്കുന്നത്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലേക്ക് വൈറസുകള്‍ കടത്തി വിടാനോ അല്ലെങ്കില്‍ ഉപയോക്താക്കളുടെ സെന്‍സിറ്റീവ് ഡാറ്റ എക്‌സ്ട്രാക്റ്റുചെയ്യാനോ കഴിയുന്ന മാല്‍വെയര്‍ ലിങ്കാണ് മെസേജില്‍ അടങ്ങിയിരിക്കുന്നത്. എന്നാലിതൊന്നും പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. 

വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഏകദേശം ഇങ്ങനെയാണ്. 'താജ് ഹോട്ടലില്‍ നിന്ന് ഒരു ഗിഫ്റ്റ് കാര്‍ഡ് നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി ലഭിക്കുന്നു. 7 ദിവസം സൗജന്യമായി ഹോട്ടലില്‍ താമസിക്കാനുള്ള ഈ അവസരത്തിനായി സന്ദേശത്തിന് ചുവടെയുള്ള ലിങ്ക് ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍, ഒന്നുകില്‍ നിങ്ങളുടെ സെന്‍സിറ്റീവ് ഡാറ്റ ഷെയര്‍ ചെയ്‌തെടുക്കും അല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്യിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനത്തിലേക്ക് നിങ്ങളെ നയിക്കും. എന്തായാലും ഇതൊരു കെണി തന്നെ. 

താജ് ഹോട്ടലുകളുടെ പേരില്‍ പ്രചരിക്കുന്ന തെറ്റായ സന്ദേശത്തെക്കുറിച്ച് കമ്പനി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു, 'ഒരു വെബ്‌സൈറ്റ് ഒരു വാലന്റൈന്‍സ് ഡേ സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും വാട്ട്‌സ്ആപ്പ് വഴി താജ് എക്‌സ്പീരിയന്‍സ് ഗിഫ്റ്റ് കാര്‍ഡ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. താജ് ഹോട്ടലുകള്‍ അത്തരം പ്രമോഷനുകളൊന്നും നല്‍കിയിട്ടില്ലെന്ന് നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ശ്രദ്ധിക്കാനും ജാഗ്രത പാലിക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.'

ഇത് ആദ്യമായൊന്നുമല്ല ഇത്തരം വ്യാജവാര്‍ത്തകള്‍ ഈയിടയ്ക്ക് പ്രചരിക്കുന്നത്. ഇതിനുമുമ്പ്, വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന് പ്രതിദിനം 3000 രൂപ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം വാട്ട്‌സ്ആപ്പിലൂടെ കാര്യമായി തന്നെ പ്രചരിക്കുന്നുണ്ടായിരുന്നു. പുതിയ ഉപയോക്താക്കള്‍ക്ക് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ 50 രൂപ ലഭിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന് ചുവടെ ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്, അത് സജീവമാക്കിയാല്‍ പണം നഷ്ടപ്പെടാനും സെന്‍സിറ്റീവ് ഡാറ്റയ്ക്കും അതിലേറെ കാര്യങ്ങള്‍ നഷ്ടപ്പെടാനും ഇടയാക്കുമായിരുന്നു. ലിങ്കില്‍ ക്ലിക്കുചെയ്യാന്‍ ഉപയോക്താവിനെ ആകര്‍ഷിക്കുക എന്നതായിരുന്നു സൈബര്‍ ആക്രമണകാരിയുടെ ഉദ്ദേശം. ജോലി നഷ്ടപ്പെട്ട ധാരാളം ആളുകള്‍ ജോലി നേടാന്‍ പാടുപെടുന്നതിനിടയിലാണ് ഈ സന്ദേശം അയച്ചത്. നിരവധി ഉപയോക്താക്കള്‍ കെണിയില്‍ വീഴുകയും സൈബര്‍ കുറ്റവാളികളുമായി ഡാറ്റ പങ്കിടുകയും ചെയ്തു.

വാട്‌സ്ആപ്പിന് അതിന്റെ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ഇത്തരം സ്‌കാമുകളെക്കുറിച്ച് അറിയാം. ഉപയോക്താക്കളെ അഭിസംബോധന ചെയ്തുകൊണ്ട് വാട്ട്‌സ്ആപ്പ് പറയുന്നു, 'അനധികൃത തേഡ് പാര്‍ട്ടികളില്‍ നിന്നുള്ള അനാവശ്യ സന്ദേശങ്ങള്‍ സ്പാം, തട്ടിപ്പ്, ഫിഷിംഗ് സന്ദേശങ്ങള്‍ എന്നിങ്ങനെ പല രൂപങ്ങളില്‍ വരുന്നു. നിങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുകയും ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന അനധികൃത സന്ദേശങ്ങളുമായി ഒരു തരത്തിലും പ്രവര്‍ത്തിക്കരുത്. ഇതെല്ലാം വ്യാജമാണ്. വഞ്ചിതരാകാതെയിരിക്കുക.'

Latest Videos
Follow Us:
Download App:
  • android
  • ios