വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ സമയം കുറച്ചു

ആളുകൾ വീടുകളിൽ ലോക്ക്ഡൗൺ ആയതും വർക്ക് ഫ്രം ഹോം വർധിച്ചതും കാരണം ഇന്റർനെറ്റ് ഡൗൺ ആകുന്നത് പതിവായിരുന്നു.

WhatsApp has limited the duration of uploading videos on WhatsApp status to 15 seconds

ദില്ലി: വാട്ട്സ്ആപ്പ് തങ്ങളുടെ സ്റ്റാറ്റസില്‍ വീഡിയോയുടെ സമയം കുറച്ചു. നേരത്തേ 30 സെക്കന്റായിരുന്നു വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോയുടെ ദൈർഘ്യം. ഇപ്പോൾ അത് വെറും 15 സെക്കന്റ് മാത്രമാണ്. കോവിഡ് കാലത്ത് ഇന്‍റര്‍നെറ്റ് ഉപയോഗം പതിവിലും കൂടുതലാണ്. വീഡിയോയ്ക്ക് കൂടുതൽ ഡാറ്റയും വേണം. ഇത് കുറക്കാന‍ാണ് വാട്സ് ആപ് വീഡിയോ സ്റ്റാറ്റസിന്റെ ദൈർഘ്യം കുറച്ചിരിക്കുന്നത്.

ആളുകൾ വീടുകളിൽ ലോക്ക്ഡൗൺ ആയതും വർക്ക് ഫ്രം ഹോം വർധിച്ചതും കാരണം ഇന്റർനെറ്റ് ഡൗൺ ആകുന്നത് പതിവായിരുന്നു. ഇതോടെയാണ് വീഡിയോ ദൈർഘ്യം വാട്ട്സ്ആപ്പ് വെട്ടിക്കുറച്ചത്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളെല്ലാം വീഡിയോ ഗുണനിലവാരം കുറച്ചിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios