'വ്യൂ വൺസ്' എന്ന് പറഞ്ഞാൽ അതു തന്നെ; സ്ക്രീൻഷോട്ട് എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് വാട്സാപ്പ്

തേഡ് പാർട്ടി ആപ്ലിക്കേഷൻ ഉപയോഗിച്ച്  സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാലും നടക്കാത്ത രീതിയിലാണ് പുതിയ അപ്ഡേറ്റ്

 

whats app updates feature view once no more screen shots from now

വ്യൂ വൺസ് മെസെജ് ഓപ്പൺ ചെയ്തിട്ട് സ്ക്രീൻഷോട്ട് എടുക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് വാട്സാപ്പ്. വ്യൂ വൺസ് ഫീച്ചറിൽ സ്ക്രീൻഷോട്ട് ബ്ലോക്ക് ചെയ്തു കൊണ്ടുള്ള അപ്ഡേഷന് വാട്ട്സാപ്പില്‍ നിലവിൽ വന്നു. ബീറ്റ അപ്ഡേറ്റിന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‌ ഉപയോക്താക്കൾക്ക് വ്യൂ വൺസ് വഴി പങ്കിട്ട മീഡിയയുടെ സ്‌ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല, കൂടാതെ ചിത്രങ്ങളോ മറ്റ് മീഡിയയോ ഫോർവേഡ് ചെയ്യാനോ എക്‌സ്‌പോർട്ട് ചെയ്യാനോ സേവ് ചെയ്യാനോ കഴിയില്ല. റീസിവറിന്റെ ഫോണിലോ ഗാലറിയിലോ മീഡിയ സേവാകില്ല. ഷെയർ ചെയ്ത് 14 ദിവസത്തിനുള്ളിൽ ഉപയോക്താക്കൾ മീഡിയ ഫയൽ ഓപ്പൺ ചെയ്തില്ലെങ്കിൽ, അത് ചാറ്റിൽ നിന്ന് ഡീലിറ്റ് ആക്കപ്പെടും. 

ഒരു ഉപയോക്താവ് സ്‌ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ മീഡിയ ബ്ലാങ്കായി കാണപ്പെടുമെന്ന് വാബെറ്റ്ഇൻഫോ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. "സാധാരണയായി, സെക്യൂരിറ്റി പോളിസി കാരണം സ്ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല. പക്ഷേ ചിലർ തേഡ് പാർട്ടി ആപ്ലിക്കേഷൻ ഉപയോഗിച്ച്  സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കും. അപ്പോൾ ചിത്രം ബ്ലാങ്കായി കാണപ്പെടും." നിലവിൽ ബീറ്റ ടെസ്റ്ററുകളിലാണ് അപ്‌ഡേറ്റ് ലഭ്യമായിട്ടുള്ളത്. ഐഒഎസിലും ആൻഡ്രോയിഡിലും വ്യൂ വൺസ് സെറ്റ് ചെയ്യുന്നത് ഒരുപോലെയാണ്.ആദ്യം വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുക. അതിനുശേഷം കോൺടാക്റ്റിൽ ഒരു തവണ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോയോ വിഡിയോയോ തിരഞ്ഞെടുക്കുക. അടിക്കുറിപ്പ് ബാറിന് അടുത്തായി കാണുന്ന വ്യൂ വൺസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഫീച്ചറിന്റെ ആക്ടിവേഷൻ സ്ഥിരീകരിക്കുക. പിന്നീട് ഫോട്ടോയോ വിഡിയോയോ ഷെയർ ചെയ്യാൻ സെൻഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നേരത്തെ വാട്സാപ്പ് ഡീലിറ്റ് ഫോർ എവരിവൺ ഫീച്ചർ ഡവലപ്പ് ചെയ്തിരുന്നു. മെസെജ് തെറ്റായി അയച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഡീലിറ്റ് ചെയ്തതാൽ മതി എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിതും. നേരത്തെ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാൻ കഴിയുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് പുതിയ അപ്ഡേഷനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്സാപ്പ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios