ട്രംപ് ഇന്ത്യയില്‍; അമേരിക്കന്‍സിന് അറിയേണ്ടത്; 'എന്താണ് ഈ ഇന്ത്യ','എവിടെയാണിത്'.!
ട്രംപ് ഇന്ത്യയിലെ സന്ദര്‍ശനത്തില്‍ സജീവമാകുമ്പോള്‍ അമേരിക്കയിലെ ജനത രണ്ട് ചോദ്യങ്ങള്‍ക്കാണ് ഗൂഗിളില്‍ ഉത്തരം തേടിയത്. 'എന്താണ് ഈ ഇന്ത്യ','എവിടെയാണിത്'.
ന്യൂയോര്‍ക്ക്: മുപ്പത്തിയാറ് മണിക്കൂര്‍ നീളുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം അമേരിക്കന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഗൂഗിള്‍ ട്രെന്‍റിലെ ചില സെര്‍ച്ചിംഗ് ചോദ്യങ്ങളാണ് രസകരമായി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്.
ട്രംപ് ഇന്ത്യയിലെ സന്ദര്‍ശനത്തില്‍ സജീവമാകുമ്പോള്‍ അമേരിക്കയിലെ ജനത രണ്ട് ചോദ്യങ്ങള്‍ക്കാണ് ഗൂഗിളില്‍ ഉത്തരം തേടിയത്. 'എന്താണ് ഈ ഇന്ത്യ','എവിടെയാണിത്'. ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ട ജനുവരി 28 മുതല്‍ ഈ ചോദ്യത്തിന് അമേരിക്കയിലെ ഗൂഗിള്‍ സെര്‍ച്ചില്‍ വലിയ ഡിമാന്‍റായി.
എന്നാല്‍ ഈ ചോദ്യത്തെക്കാള്‍ വലിയതോതില്‍ സെര്‍ച്ച് ചെയ്യപ്പെടുന്നത് 'എവിടെയാണ് ഇന്ത്യ' എന്ന ചോദ്യമാണ്. അമേരിക്കയിലെ കൊളംമ്പിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് വന്നത് എന്നാണ് ഗൂഗിള്‍ ട്രെന്‍റ് പറയുന്നത്. രണ്ടാമത് ഹവായി ആണ്. മൂന്നാമത് വെസ്റ്റ് വിര്‍ജീനിയ നാലാമത് സൗത്ത് ഡക്കോട്ട.
Read More:
ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം: ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് ഈ കാര്യങ്ങള്‍ |