Digital Rupee : റിസര്‍വ് ബാങ്ക് ഇറക്കുന്ന 'ഡിജിറ്റല്‍ കറന്‍സി' എന്താണ്?; അറിയേണ്ടതെല്ലാം
ക്രിപ്റ്റോകറന്‍സിയുടെ ദുരുപയോഗം തടയാന്‍ ശക്തമായ നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്ന സമയത്താണ് ഇത്തരമൊരു പ്രഖ്യാപനം.
2022-23 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സി വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്താണ് ഡിജിറ്റല്‍ രൂപ എന്നതിനെക്കുറിച്ച് വ്യാപകമായ സംശയങ്ങള്‍ ഉയരുന്നുണ്ട്. ക്രിപ്റ്റോകറന്‍സിയുടെ ദുരുപയോഗം തടയാന്‍ ശക്തമായ നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്ന സമയത്താണ് ഇത്തരമൊരു പ്രഖ്യാപനം. 2021 നവംബറില്‍ നടന്ന റിപ്പബ്ലിക് സാമ്പത്തിക ഉച്ചകോടിയില്‍, ഇലക്ട്രോണിക്സ് & ഐടി രാജീവ് ചന്ദ്രശേഖര്‍ ഒരു ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു.
എന്താണ് ഡിജിറ്റല്‍ രൂപ?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ, ബിറ്റ്കോയിന് പിന്നിലെ സാങ്കേതികവിദ്യ, മറ്റ് ജനപ്രിയ ക്രിപ്റ്റോകറന്‍സികള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ധനമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച്, ഇത് കൂടുതല്‍ കാര്യക്ഷമവും വിലകുറഞ്ഞതുമായ കറന്‍സി മാനേജ്മെന്റ് സംവിധാനത്തിന് വഴിയൊരുക്കും. എന്നിരുന്നാലും, ബിറ്റ്കോയിന്റെയും മറ്റ് ക്രിപ്റ്റോകറന്‍സികളുടെയും ഭാവിയെക്കുറിച്ച് വ്യക്തത നല്‍കിയിട്ടില്ല.
'സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നത് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നല്‍കും. ഡിജിറ്റല്‍ കറന്‍സി കൂടുതല്‍ വിലകുറഞ്ഞതും കാര്യക്ഷമവുമായ കറന്‍സി മാനേജ്മെന്റ് സംവിധാനമായിരിക്കും. അതിനാല്‍ ബ്ലോക്ക്‌ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിക്കുന്നു', ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞു.
അത് എങ്ങനെ വാങ്ങാം?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം ഡിജിറ്റല്‍ രൂപ ഇഷ്യൂ ചെയ്യാന്‍ പോകുന്നതിനാല്‍, അത് എങ്ങനെ, എപ്പോള്‍ വാങ്ങണം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഉടന്‍ തന്നെ വാങ്ങുന്നവര്‍ക്ക് നല്‍കും. ഡിജിറ്റല്‍ രൂപ വാങ്ങുന്ന പ്രക്രിയ ബിറ്റ്‌കോയിന്റെയോ മറ്റ് ക്രിപ്‌റ്റോകറന്‍സികളുടേതോ പോലെയായിരിക്കുമെന്ന് അനുമാനിക്കാം. ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍, 2021 കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുന്നതിനുള്ള ഒരു സുഗമമായ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ഇതിനു പിന്നില്‍. ക്രിപ്റ്റോകറന്‍സിയുടെ അടിസ്ഥാന സാങ്കേതികവിദ്യയും അതിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ചില ഒഴിവാക്കലുകള്‍ ഒഴികെ ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളും നിരോധിക്കാനും ബില്‍ ശ്രമിക്കും.